ചരിത്രകാരൻമാർ കണ്ടില്ല, കേരളത്തിലെ അടിമക്കച്ചവടം

ഡച്ച്കാലത്തെ കേരളം എന്ന പേരില്‍ത്തന്നെ ഒട്ടനവധി കൃതികള്‍ മലയാളി ഗവേഷകരും, ജനപ്രിയ എഴുത്തുകാരും അച്ചടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈഎഴുത്തുകള്‍ ഒന്നടങ്കം അടിമക്കച്ചവടം എന്നവിഷയത്തെ കുറിച്ച് അതിശയിപ്പിക്കുന്ന തരം നിശബ്ദത പുലര്‍ത്തുന്നു. പ്രത്യേകിച്ചു ഡച്ച്കാലത്ത് ക്രിസ്ത്യാനികള്‍ക്ക് അടിമക്കച്ചവടത്തിലുണ്ടായിരുന്ന പങ്കിനെയും, അടിമഗോഡൗണ്‍ ആയി ഉപയോഗിച്ചിരുന്ന പള്ളിയേയും എല്ലാം വളരെ വിദഗ്ദ്ധമായി ഒഴിവാക്കിയാണ് അക്കാദമികതലം മുതല്‍ ജനപ്രിയ മേഖലവരെയുള്ള ചരിത്രരചനകള്‍. ഡച്ച്കമ്പനി ഉദ്യോഗസ്ഥര്‍ അടിമകളെ വാങ്ങിയിരുന്നത് പ്രധാനമായും തദ്ദേശീയരായ ക്രിസ്ത്യാനികളില്‍ നിന്നായിരുന്നു. ഇത്തരം ഒരുസാഹചര്യത്തിലാണ് ഫ്രാന്‍സിസ് ഡെയ്‌ കൊച്ചിയിലെ ക്രിസ്ത്യന്‍പള്ളികള്‍ ആറുദിവസം അടിമകളെകെട്ടി ഇടുന്ന ഗോഡൗണായും, ഏഴാംദിവസംആരാധനയ്ക്കായും ഉപയോഗിച്ചുവെന്ന് പറഞ്ഞത്.

മനുഷ്യസമൂഹത്തിന്റെസാമൂഹിക- സാമ്പത്തികപരിവര്‍ത്തനത്തെകുറിച്ചുള്ളആലോചനകളില്‍ ഏറെചര്‍ച്ചചെയ്യപ്പെടുന്നഒരുസം ജ്ഞയാണ്അടിമത്തം. കാലത്തിനും ദേശത്തിനുമനുസരിച്ചു അടിമത്തമെന്നപ്രതിഭാസത്തിന് ചിലവ്യത്യാസങ്ങള്‍ വന്നേക്കാമെങ്കിലും മനുഷ്യരുടെ ഉല്പാദന വ്യവസ്ഥയോടും ദൈനംദിന ചരിത്രത്തോടും ചേര്‍ത്ത് നിര്‍ത്തിയാണ് അടിമത്തം പഠിക്കപ്പെട്ടിരിക്കുന്നത്.

ഇന്ത്യയില്‍ അടിമത്തവും, അടിമക്കച്ചവടവും യൂറോപ്യന്‍ പദ്ധതിയുടെ ഭാഗമായി ഉണ്ടാക്കപ്പെട്ട ഉത്പന്നമല്ലായിരുന്നു. എന്നാല്‍ ഒരുവിഭാഗം ആളുകളുടെ വലിയ ആരോപണമാണ് അടിമത്തമൊരു കോളനികാല ഇറക്കുമതിയായിരുന്നു എന്നത്. അടിമത്തമെന്നത് ബ്രിട്ടീഷ്ഭരണ കാലത്ത് ഉണ്ടായതാണെന്ന് വാദിക്കുന്നവര്‍ക്ക് കൃത്യതയാര്‍ന്ന ഒരു മറുപടി നല്‍കുന്നത്‌ ഡോ. ബി.ആര്‍. അംബേദ്ക്കര്‍ ആണ്. അദ്ദേഹം പറയുന്നു, ”അടിമത്തത്തെ ഹിന്ദുക്കള്‍ അംഗീകരിച്ചിരുന്നില്ല എന്ന വാദം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ഹൈന്ദവ നിയമ ദാതാവായ മനു ഈ സമ്പ്രദായത്തിനെ അംഗീകരിച്ചിരുന്നു. മനുവിനെ പിന്തുടര്‍ന്ന മറ്റു സ്മൃതികാരന്മാര്‍ പിന്നീട് അത് വിശദമാക്കുകയും ക്രമീകരിക്കുകയും ചെയ്തു. 1843 ല്‍ ബ്രിട്ടീഷുകാര്‍ നിയമംമൂലം നിരോധിക്കുന്നത് വരെ അത്‌ നിലനിന്നിരുന്നു (Ambedkar Vo-l 5)’. അടിമത്തം ഇല്ലായിരുന്നു എന്ന് വാദിക്കുന്ന ചില സമീപകാല ശ്രമങ്ങള്‍ കേരളത്തിലും നടക്കുന്നുണ്ട്, മാത്രമല്ല അടിമ/അടിമക്കച്ചവടത്തിന് വിധിക്കപ്പെട്ടത് കേരളത്തിലെ പുലയ, പറയജാതികള്‍ മാത്രമായിരുന്നു എന്ന് വാദിക്കുന്ന ചില കൂട്ടരുമുണ്ട്.

അധിനിവേശകാലത്തു യൂറോപ്യന്‍ മേല്‍നോട്ടത്തില്‍ രൂപംകൊണ്ട അടിമക്കച്ചവട സമ്പ്രദായത്തില്‍ നിന്നും വ്യത്യസ്തവും, പഴക്കവും ഉള്ളതായിരുന്നുകേരളത്തില്‍ നിലവിലുണ്ടായിരുന്ന അടിമക്കച്ചവടം.

അധിനിവേശകാലത്തു യൂറോപ്യന്‍ മേല്‍നോട്ടത്തില്‍ രൂപംകൊണ്ട അടിമക്കച്ചവട സമ്പ്രദായത്തില്‍ നിന്നും വ്യത്യസ്തവും, പഴക്കവും ഉള്ളതായിരുന്നുകേരളത്തില്‍ നിലവിലുണ്ടായിരുന്ന അടിമക്കച്ചവടം. ആളുകളെ വില്‍ക്കുകയും, വാങ്ങുകയും ചെയ്‌തെന്ന് തെളിയിക്കുന്ന ധാരാളം തെളിവുകള്‍ കേരളത്തില്‍ ലഭ്യമാണ്. കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നുമായി കണ്ടെടുത്തിട്ടുള്ള ശിലാലിഖിതങ്ങള്‍, വട്ടെഴുത്ത്-കോലെഴുത്തു രേഖകള്‍, മുളയിലെഴുതിയരേഖകള്‍, ഗ്രന്ഥവരികള്‍, വായ്‌മൊഴി തുടങ്ങി ധാരാളം ഉപാദാനങ്ങള്‍ കേരളത്തിലെ അടിമകച്ചവടത്തിനു മറ്റൊരുചരിത്രരചന സാധ്യമാക്കുന്നുണ്ട്.

മനുഷ്യ കച്ചവടം തടഞ്ഞത്
ബ്രിട്ടീഷ് ഭരണം

കേരളത്തില്‍ നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന ഈ മനുഷ്യ കച്ചവടത്തെ നിയമപരമായി നിരോധിക്കാനുള്ള നീക്കത്തിന് തുടക്കമിട്ടത് ബ്രിട്ടീഷ് ഭരണമായിരുന്നു. അതിനു പിന്നില്‍ എന്തെല്ലാം ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നാലും, അവര്‍ മുന്‍കൈയെടുത്തതിനാലാണ് അടിമത്ത നിരോധന വിളംബരം ഉണ്ടായത്. കേരളത്തില്‍ അന്നോളം നിലവിലുണ്ടായിരുന്ന ഒരു മതവും ഈ കച്ചവടത്തിനെതിരെ ഒരിക്കല്‍പോലും എതിര്‍പ്പു പ്രകടിപ്പിച്ചിട്ടില്ല. 1843 – ല്‍ മലബാറില്‍ അടിമക്കച്ചവടം നിരോധിച്ചെങ്കിലും തിരുവിതാംകൂറിലും, കൊച്ചിയിലും തുടര്‍ന്നിരുന്നു. നാട്ടുരാജ്യങ്ങളില്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തിയതാകട്ടെ ഇംഗ്ലീഷ് മിഷനറിമാര്‍ മാത്രമാണ്. 1847-ല്‍ അടിമത്തം നിരോധിക്കാനായി പതിമൂന്ന് മിഷനറിമാര്‍ നിവേദനം സമര്‍പ്പിച്ചു, അത് നടപ്പിലാക്കിയതാകട്ടെ 1855- ലാണ്. ഈ അടിമത്ത നിരോധന വിളംബരത്തിലൂടെ മനുഷ്യാന്തസ്സിലേയ്ക്ക് പ്രവേശിച്ചത് കേവലം പുലയരും പറയരും മാത്രമല്ലായിരുന്നു, ഈഴവര്‍ ഉള്‍പ്പെടെ നിരവധി മുന്‍കാല അടിമജാതികളും, സവര്‍ണ്ണ സ്ത്രീകളും കുട്ടികളും അടങ്ങുന്ന കേരള സമൂഹത്തിലെ എല്ലാ വിധ ദുര്‍ബല വിഭാഗങ്ങളുമായിരുന്നു. കേരളത്തിന്റെ ആധുനികതയുടെ മൂലക്കല്ലായി മാറിയ ഏക നിയമമായിരുന്നു അടിമത്ത നിരോധന വിളംബരം.

വേണാട്ടു രാജാവായിരുന്ന അയ്യനടി തിരുവടികളുടെ ഏ ഡി 849 ലെ തരിസാപ്പള്ളി ശാസനത്തില്‍ അടിമക്കാശിനെപ്പറ്റി പരാമര്‍ശമുണ്ട്. അടിമകള്‍ കൊടുത്തിരുന്ന വരിപ്പണം എന്നര്‍ത്ഥത്തില്‍ അടിമക്കാശ് എന്നപദം ഉപയോഗിച്ചിരുന്നു. അതേ രേഖയില്‍ തന്നെ കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന ആള്‍ അടിയാരെപ്പറ്റി പരാമര്‍ശമുണ്ടുതാനും. ഇതാണ് നിലവില്‍ കണ്ടെടുക്കപ്പെട്ടിട്ടുള്ള ഏറ്റവും പഴയരേഖ. ഇത്തരത്തില്‍ നിരവധിതെളിവുകളുടെ മധ്യത്തില്‍ നിന്നു കൊണ്ടാണ് അടിമത്തം എന്ന സാമൂഹിക അവസ്ഥയെ ഒരുകൂട്ടര്‍ റദ്ദ്‌ചെയ്യാന്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ സാമൂഹികചരിത്രം കൂടി വെളിപ്പെടുത്തുന്ന സി.കേശവന്റെ ജീവിതസമരമെന്ന ആത്മകഥയില്‍ ഈഴവരുടെ അടിമത്തനുഭവങ്ങളെ വെളിപ്പെടുത്തുന്നുണ്ട്. മാത്രമല്ല ഈഴവര്‍ ഈഴവരെ തന്നെ അടിമകളാക്കി വെച്ചിരുന്ന ചരിത്രവും അദ്ദേഹം തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. എന്തായാലും സമീപകാല അക്കാദമിക പഠനങ്ങള്‍ അടിമത്തവുമായി ബന്ധപ്പെട്ട നിരവധി തെളിവുകള്‍ വെളിയില്‍ കൊണ്ടുവന്നിട്ടുണ്ട്. കേരളത്തിനകത്തും വിദേശരാജ്യങ്ങളിലേക്കും എത്തിച്ചേര്‍ന്ന മലയാളി അടിമകളെ കുറിച്ചുള്ള പഠനങ്ങള്‍ കേരളത്തിന്റെ ചരിത്ര ആലോചനയുടെ അതിര്‍വരമ്പുകള്‍ കാട്ടി കൊടുക്കുകയുണ്ടായി. മലയാളികളെ കേരളത്തിനകത്തും വിദേശത്തേക്കും വില്‍ക്കുകയും വാങ്ങുകയും ചെയ്തിരുന്നതിന്റെ ചരിത്രത്തിന് കേരളത്തിലെ ചരിത്ര സാമൂഹികശാസ്ത്ര പഠിതാക്കള്‍ വേണ്ടത്രശ്രദ്ധ നല്‍കിയിരുന്നില്ല. ഡച്ച് കാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന അടിമത്തത്തെകുറിച്ചുള്ള പുതിയ അക്കാദമിക പഠനങ്ങള്‍ കേരളത്തിന്റെ ചരിത്രആലോചനകള്‍ വിസ്തൃതമാക്കുകയുണ്ടായി. മത്ഥിയാസ്വാന്‍ റൊ സോമിന്റെ മേല്‍നോട്ടത്തില്‍ കൊച്ചിയെ കേന്ദ്രമാക്കിക്കൊണ്ടുള്ള പഠനം കേരളത്തില്‍ പതിനേഴ് -പതിനെട്ട് നൂറ്റാണ്ടുകളില്‍ നിലനിന്നിരുന്ന അടിമക്കച്ചവടത്തെകുറിച്ചുള്ള നിരവധി തെളിവുകള്‍ പുറത്തുവിടുകയുണ്ടായി. മലയാളികള്‍ എങ്ങനെയാണ് ഒരുആഗോള അടിമക്കച്ചവട ശൃംഖലയുമായി ബന്ധപ്പെട്ടിരിക്കുന്നത്എന്ന് വെളിപ്പെടുത്തുന്നതായിരുന്നു അവരുടെ പുതിയപഠനങ്ങള്‍. ആ പഠനങ്ങളെനമുക്കൊന്ന്പരിശോധിക്കാം.

എഴുത്തുകാരുടെ
നിശബ്ദത

1663 ജനുവരി എട്ടാംതീയതി കൊച്ചി ഡച്ചുകാരുടെ അധീനതയിലായി. കൊച്ചിയെ പോര്‍ച്ചുഗീസുകാരില്‍ നിന്നും പിടിച്ചെടുത്ത് കേരളവര്‍മ്മയെ രാജാവായി വാഴിച്ചപ്പോള്‍ ഡച്ച്ഈസ്റ്റ്ഇന്ത്യകമ്പനിയുടെ മേല്‍കോയ്മ കാണിക്കാന്‍ രാജാവിന്റെ കിരീടത്തില്‍ കമ്പനിയുടെ ചിഹ്നവും കൊത്തിവെച്ചു. ഡച്ച് ഈസ്റ്റ്ഇന്ത്യകമ്പനിയുടെ ഏറ്റവും സജീവമായ ഒരുതുറമുഖകേന്ദ്രമായിരുന്നു കൊച്ചി. ഇതിനോടകം ഡച്ച്കാലത്തെ കേരളം എന്ന പേരില്‍ത്തന്നെ ഒട്ടനവധി കൃതികള്‍ മലയാളി ഗവേഷകരും, ജനപ്രിയ എഴുത്തുകാരും അച്ചടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈഎഴുത്തുകള്‍ ഒന്നടങ്കം അടിമക്കച്ചവടം എന്നവിഷയത്തിനെകുറിച്ച്അതിശയിപ്പിക്കുന്ന തരം നിശബ്ദത പുലര്‍ത്തുന്നു. പ്രത്യേകിച്ചു ഡച്ച്കാലത്ത് ക്രിസ്ത്യാനികള്‍ക്ക് അടിമക്കച്ചവടത്തിലുണ്ടായിരുന്ന പങ്കിനെയും, അടിമഗോഡൗണ്‍ ആയി ഉപയോഗിച്ചിരുന്ന പള്ളിയേയും എല്ലാം വളരെ വിദഗ്ദ്ധമായി ഒഴിവാക്കിയാണ് അക്കാദമികതലം മുതല്‍ ജനപ്രിയ മേഖലവരെയുള്ള ചരിത്രരചനകള്‍. എന്നാല്‍ വിദേശീയര്‍ ഡച്ച്കമ്പനിയുടെ രേഖകളില്‍ നടത്തുന്ന പഠനങ്ങള്‍ കൊച്ചിയിലെ അടിമക്കച്ചവടത്തിനെ കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍നമ്മള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നു. കേരളത്തിലെ അടിമക്കച്ചവട ചരിത്രത്തിനു കൂടുതല്‍ തെളിവുകളും, ഊര്‍ജ്ജവും നല്‍കുന്നതാണ് മാര്‍ക്കസ്വിങ്ക്, അഞ്ജനാസിംഗ്, മത്ഥിയാസ് തുടങ്ങിയ ഗവേഷകരുടെചരിത്രരചനകള്‍. മത്ഥിയാസും, ലിന്‍ഡയും ഒരുമിച്ച്‌നടത്തിയ കൊച്ചിയെ കുറിച്ചുള്ള പുതിയ പഠനമാണ്ഇതില്‍ ഏറ്റവും ശ്രദ്ധേയം. ചെന്നൈ ആര്‍കൈവ്‌സിലെ ആക്ടണ്‍വാന്‍ ട്രാന്‍സ്‌പോര്‍ട്ട് എന്ന രേഖയാണ്ഇവര്‍ പ്രധാനഉപാദാനം ആയി ഉപയോഗിച്ചിരിക്കുന്നത്. 1753 ജനുവരി രണ്ടു മുതല്‍മ ാര്‍ച്ച് മൂന്നു വരെയുള്ള 168 അടിമ ഇടപാടുകളെകുറിച്ചുള്ള വിശകലനമാണ് ഇവരുടെ പഠനത്തിനായി നടത്തിയിരിക്കുന്നത്.

കൊച്ചിയിലെ
അടിമക്കച്ചവടം

കൊച്ചി തുറമുഖത്തു നിന്നും കയറ്റുമതി ചെയ്യപ്പെട്ട സാധനങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ആണ് ആക്ടണ്‍വാന്‍ ട്രാന്‍സ്‌പോര്‍ട്. ഇത് കൊച്ചിയിലെ അടിമക്കച്ചവടത്തിനെ കുറിച്ചുള്ള ഒരുപാടു തെളിവുകള്‍ നല്‍കുന്നു. ഡച്ച്കമ്പനിയുടെ മേല്‍നോട്ടത്തില്‍ നടന്ന അടിമക്കച്ചവടവിവരങ്ങള്‍ മാത്രം അടങ്ങിയ ഈരേഖയില്‍ അടിമയെ വില്‍ക്കുന്ന ആളുടെയും വാങ്ങുന്ന ആളുടെയും പേര്, ജോലി, പദവി എന്നിവ എഴുതിയിരിക്കും. അതോടൊപ്പം അടിമയുടെ പുതിയപേര്, പഴയപേര്, ജാതി, ലിംഗം, ഏകദേശപ്രായം എന്നിവയും കൃത്യമായി രേഖപ്പെടുത്തിയിരിക്കും. ഡച്ചുകാര്‍ കൊച്ചിയില്‍ നിന്നും അടിമകളെ പ്രധാനമായും കയറ്റുമതി ചെയ്തിരുന്നത് സൗത്ത് ആഫ്രിക്കയിലെ കേപ്പിലേക്കാണ്. ആക്ടണ്‍വാന്‍ട്രാന്‍സ്‌പോര്‍ട് കൊച്ചിയിലെ അടിമത്തത്തിന്റെ വിസ്തൃതമായ തെളിവാണ് നമുക്ക് മുന്‍പില്‍ നിരത്തുന്നത്. അതോടൊപ്പം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കൂടി നടന്നവലിയ അടിമകച്ചവട ചരിത്രത്തില്‍ കേരളത്തിന്റെ പങ്കിനെയും ഇത് വ്യക്തമാക്കുന്നു. ഈ രേഖയുടെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ നിന്നും അടിമകളെ വാങ്ങിയിരുന്നത് 89% യൂറോപ്യന്‍മാരും, 5% ഏഷ്യക്കാരും, 3% കൊച്ചിക്കാരും, ബാക്കി ഉള്ളത് അവ്യക്തമായ ഉപഭോക്താക്കളുമാണ്. എന്നാല്‍ തുറമുഖത്തെ അടിമ കച്ചവടക്കാര്‍ ഡച്ച്കമ്പനി ഉദ്യോഗസ്ഥര്‍ 39% ഉണ്ടായിരുന്നപ്പോള്‍ കേരളത്തിലെ ക്രിസ്ത്യാനികള്‍ 38%, കച്ചവടക്കാരായി ആക്ടണ്‍വാന്‍ട്രാന്‍സ്‌പോര്‍ട്ടില്‍ രേഖപെടുത്തപ്പെട്ടു. ഡച്ച്കമ്പനി ഉദ്യോഗസ്ഥര്‍ അടിമകളെ വാങ്ങിയിരുന്നത് പ്രധാനമായും തദ്ദേശീയരായ ക്രിസ്ത്യാനികളില്‍ നിന്നുമായിരുന്നു, അതില്‍ 45% കാതോലിക്കരായിട്ടുള്ളവരില്‍ നിന്നുമാണ്. ഇത്തരം ഒരുസാഹചര്യത്തിലാണ് ഫ്രാന്‍സിസ് ഡെയ്‌ കൊച്ചിയിലെ ക്രിസ്ത്യന്‍പള്ളികള്‍ ആറുദിവസം അടിമകളെകെട്ടി ഇടുന്ന ഗോഡൗണായും, ഏഴാംദിവസംആരാധനയ്ക്കായും ഉപയോഗിച്ചുവെന്ന് പറഞ്ഞത്.

അഞ്ചിപെണ്ണ് ഡയാനയായി,
കണ്ടൻ മാറി ആരോണ്‍

കൊച്ചിയില്‍ വെച്ച് തന്നെ അടിമകള്‍ക്ക് പുതിയപേര് ഇട്ടാണ് അവരെ കപ്പലില്‍ കയറ്റിയിരുന്നത്. ചില ഉദാഹരണങ്ങള്‍ നോക്കാം, 1753ല്‍ മിഖായേല്‍ കിരാഷ് എന്ന ഡച്ച് ഉദ്യോഗസ്ഥന്‍ മൂന്ന് അടിമകളെ കൊച്ചിയില്‍ നിന്നും വാങ്ങി, വേട്ടുവ ജാതിയില്‍പ്പെട്ട 28 വയസുള്ള അഞ്ചിപെണ്ണിന് ഡയാന എന്ന് പേര് കൊടുത്തു, എട്ട് വയസുകാരി ചക്കിയ്ക്ക് റോസിന്‍ഡ എന്നപേരും, പറയജാതിയില്‍ ഉള്ള അഞ്ചുവയസുകാരന്‍ കോരന് ഫെബ്രുവരി എന്നപേരും കൊടുത്തു രജിസ്റ്റര്‍ ചെയ്താണ് കച്ചവടം നടത്തിയത്.
ചോഗന്‍ ജാതിയില്‍പ്പെട്ട പതിനാറുകാരന്‍ കൊമരനു ജനുവരി എന്ന് പേരും, കണ്ടനു ആരോണ്‍ എന്നപേരും, കൊച്ചിക്കാരന്‍ അന്തോണിമത്തായി വിറ്റ ഇട്ടി എന്ന പുലയ ബാലനെ ജൂപീറ്റര്‍ എന്നപേരും, പറയജാതിയില്‍പ്പെട്ട ഇരുപതുവയസുകാരി കൊലഞ്ഞിക്കു ദോറേതേയ എന്നപേരും കൊടുത്തു (Linda and Mathias 2017). ആണ്‍കുട്ടികള്‍ക്ക് ഇംഗ്ലീഷ് മാസങ്ങളുടെ പേരുകളായിരുന്നു പൊതുവെ നല്‍കിയിരുന്നത്. എന്തുകൊണ്ടാണ് കേരളത്തിലെ അടിമജാതികളുടെ ജീവിതത്തിന്റെയും, സാമൂഹിക അനുഭവത്തിന്റെയും ദൈനംദിനലോകം സാധ്യമാവുന്നത്ര വിശദമായി സൂക്ഷ്മപഠനം നടത്തുന്ന കാര്യത്തില്‍ കേരളത്തിലെ ചരിത്രകാരന്മാര്‍ നിഷ്‌കര്‍ഷത പാലിക്കാതെ ഇരുന്നത് എന്നുള്ള ചോദ്യം വളരെ പ്രധാനപ്പെട്ടതായിമാറുകയാണ് ഇത്തരം പ്രമാണശേഖരങ്ങളുടെ മുന്‍പില്‍.
1753 -54 വര്‍ഷത്തിന്റെ ആദ്യരണ്ടുമാസങ്ങളില്‍ മാത്രം 161 അടിമകളെയാണ് കൊച്ചിയില്‍ നിന്നും രജിസ്റ്റര്‍ ചെയ്തു ഡച്ച് കോളണിയായ കേപ്പിലേക്കു അയച്ചത്. കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള അടിമകളാണ് കൊച്ചിയില്‍ എത്തപ്പെട്ടത്

കയറ്റിവിട്ടവരിൽ കൂടുതലും
പുലയരും ചോഗരും

1753 -54 വര്‍ഷത്തിന്റെ ആദ്യരണ്ടുമാസങ്ങളില്‍ മാത്രം 161 അടിമകളെയാണ് കൊച്ചിയില്‍ നിന്നും രജിസ്റ്റര്‍ ചെയ്തു ഡച്ച് കോളണിയായ കേപ്പിലേക്കു അയച്ചത്. കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള അടിമകളാണ് കൊച്ചിയില്‍ എത്തപ്പെട്ടത്. ഈകണക്കിനെ കൂടുതല്‍ വിശദമായി നോക്കിയാല്‍, ഈറിപ്പോര്‍ട്ട്അനുസരിച്ചു 53 പുലയരെ (39 പുരു, 14 സ്ത്രീ), 49 ചോഗര്‍ (34 പുരു , 15 സ്ത്രീ), 10 വേട്ടുവര്‍ (6 പുരു , 4 സ്ത്രീ), കണക്ക 6 ( 4 പുരു , 2 സ്ത്രീ), രണ്ടുപറയര്‍ (1 പുരു , 1 സ്ത്രീ), രണ്ടുമുസ്ലിങ്ങളെയും (1 പുരു , 1 സ്ത്രീ), രണ്ടുമുക്കുവ സ്ത്രീകള്‍, ഒരുനായര്‍ പുരുഷന്‍, ഒരു ഉള്ളാട പുരുഷന്‍ എന്നിവരെ കൊച്ചിയിലെ തുറമുഖത്തില്‍ നിന്നും കയറ്റുമതി ചെയ്തു എന്ന് കാണുന്നു (ചില ജാതികള്‍ വ്യക്തമല്ല). 1753 നും 1793 നുമിടയില്‍ 6237 ആളുകളെ കൊച്ചിതുറമുഖത്തില്‍ നിന്നും അടിമകളായി വിറ്റതില്‍ 2818 പേര് പുലയരായിരുന്നു, അതായതു കൊച്ചിയില്‍ നിന്നും കച്ചവടം ചെയ്യപ്പെട്ടതിന്റെ 39% പുലയരായിരുന്നു. രണ്ടാമത് നില്‍ക്കുന്ന ചോഗരുടെ എണ്ണമാകട്ടെ 1136 എന്നാണു പഠനങ്ങള്‍ കാണിക്കുന്നത്. അതേ പോലെ ഡച്ച്‌കോടതി വ്യവഹാരങ്ങളിലെ ചില രേഖകള്‍ കൊച്ചിയിലെ അടിമകളുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ നമ്മള്‍ക്കുപറഞ്ഞുതരുന്നതാണ്.

ഡച്ച് ഭരണത്തില്‍ കൊച്ചിയില്‍ നടപ്പിലാക്കിയിരുന്നനീതിന്യായ വ്യവസ്ഥിതികളെകുറിച്ചും, ഒളിച്ചോടിയ അടിമകളെക്കുറിച്ചുമെല്ലാം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് കൊണ്ടുവന്ന പഠനങ്ങള്‍ കേരളത്തിലെ അടിമവ്യവസ്ഥയുടെ ചരിത്രത്തെ കൂടുതല്‍ തെളിമയാര്‍ന്നതാക്കുന്നു. ഈ പഠനങ്ങളില്‍ എല്ലാം തന്നെ ഈഴവരുടെ അടിമജീവിതത്തെകുറിച്ചും, ഈഴവ അടിമകള്‍ ഒളിച്ചോടാന്‍ നടത്തിയ ശ്രമങ്ങളെയുമെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.

Author

Scroll to top
Close
Browse Categories