ജാതിയുടെ ഭിന്നമുഖങ്ങൾ

ജാതി എന്ന വിഷവൃക്ഷത്തെ സ്വാര്‍ത്ഥലക്ഷ്യത്തോടെ നട്ടുവളര്‍ത്തിയ ബ്രാഹ്മണര്‍ നേരിടുന്ന വര്‍ത്തമാനകാല പ്രതിസന്ധിയില്‍ ആശാന് അനുകമ്പ തോന്നിയിരുന്നു. എന്നാല്‍ അവരുടെ വാലുപിടിച്ചുനിന്ന് ജാതിയ്ക്ക് വേലികെട്ടാനും വളമിടാനും ശ്രമിക്കുന്ന കേരളത്തിലെ ഇതര സവര്‍ണ്ണഹിന്ദുക്കളുടെ സാഹസത്തില്‍ പുച്ഛമാണ് തോന്നിയത്. ആശാന്‍ എഴുതുന്നത് കാണുക: ‘താന്‍ വളര്‍ത്തിയ വിഷവൃക്ഷത്തെപ്പോലെ ജാതിയെ വെട്ടിയെറിയാന്‍ ധര്‍മ്മസങ്കടം തോന്നുന്ന ബ്രാഹ്മണരില്‍ ഞങ്ങള്‍ക്ക് അനുകമ്പയാണുള്ളത്. മറിച്ച് ഈ സങ്കടാവസ്ഥയിലും അവരുടെ വാലുപിടിച്ചുനിന്ന് ജാതിയ്ക്ക് വേലികെട്ടാനും വളമിടാനും കണ്ണുചിമ്മി യത്‌നിക്കുന്ന മറ്റുചില കൂട്ടരുടെ – സവര്‍ണ്ണഹിന്ദുക്കള്‍ എന്നഭിമാനിക്കുന്ന ചില കേരളീയരുടെ – സാഹസത്തില്‍ ഞങ്ങള്‍ക്ക് പുച്ഛമാണ്’

ജാതിയുടെ സ്രഷ്ടാക്കളും ഗുണഭോക്താക്കളും ബ്രാഹ്മണരായിരുന്നുവെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ജാതിനിഷ്ഠമായ ഹിന്ദുമതത്തെ ബ്രാഹ്മണമതം എന്നാണ് ആശാന്‍ വിളിച്ചിരുന്നത്. അദ്വൈതദര്‍ശനത്തില്‍ അധിഷ്ഠിതമായ അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍, ഹിന്ദുമതത്തെ അധോഗതിയിലേക്ക് തള്ളിവിട്ടത് ബ്രാഹ്മണരുടെ സങ്കുചിതബുദ്ധിയായിരുന്നു. അതുകൊണ്ടുതന്നെ ബ്രാഹ്മണര്‍ അദ്ദേഹത്തിന്റെ വിമര്‍ശനത്തിന് പലപ്പോഴും ശരവ്യമായി.
ബ്രിട്ടീഷ് ഇന്ത്യ നടപ്പാക്കിക്കൊണ്ടിരുന്ന പുതിയ ഭരണവ്യവസ്ഥകള്‍, ബ്രാഹ്മണ്യത്തിന്റെയും ജാതിയുടെയും മണ്ട തകര്‍ക്കുന്ന പ്രഹരങ്ങളായിട്ടാണ് ആശാന്‍ കണ്ടത്. ‘മദ്രാസ് കൗണ്‍സിലില്‍ പ്രാതിനിധ്യത്തിനായി ബ്രാഹ്മണരും അബ്രാഹ്മണരും കക്ഷിപിടിച്ചു നിന്നുചെയ്യുന്ന പോരാട്ടത്തിന്റെ പരിണാമം ദക്ഷിണേന്ത്യയില്‍ ഹിന്ദുസമുദായത്തിന് നിശ്ചയമായും ഒരു പുതിയ കാലഘട്ടത്തെ സൃഷ്ടിക്കാതിരിക്കില്ല’17 എന്ന ആശാന്റെ ദീര്‍ഘദര്‍ശനം ഒരുപരിധിവരെ ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നു. ‘ജാതിയുടെ പേരിലുള്ള ബ്രാഹ്മണദ്വേഷം ഉത്തരേന്ത്യയിലും പടര്‍ന്നുപിടിക്കുന്ന ലക്ഷണം’ ആശാന്‍ കാണുന്നുണ്ടായിരുന്നു. എന്നാല്‍ അത് ശക്തിപ്രാപിക്കാന്‍ അനേകം ദശകങ്ങള്‍ വേണ്ടിവന്നു. അപ്പോഴും ബ്രാഹ്മണ്യത്തിന്റെ ദൃഢാലിംഗനത്തില്‍ നിന്നും പൂര്‍ണ്ണമുക്തിനേടാന്‍ അവിടത്തെ അവര്‍ണ്ണസമുദായങ്ങള്‍ക്കായില്ല. ബ്രാഹ്മണരുടെ തന്ത്രപൂര്‍വ്വമായ കരുനീക്കങ്ങള്‍ക്കുമുന്നില്‍ ഉത്തരേന്ത്യയിലെ ‘ബഹുജന്‍ സമാജം’ തകര്‍ന്നുവീഴുകയും, സംവരണം ഉള്‍പ്പെടെയുള്ള അനവധി കാര്യങ്ങളില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകേണ്ടിവരുകയും ചെയ്തു. ഉത്തരേന്ത്യയില്‍ ബ്രാഹ്മണര്‍ പ്രയോഗിച്ച തന്ത്രം, ദക്ഷിണേന്ത്യയില്‍ വിജയിക്കാതെ പോയത് അബ്രാഹ്മണരുടെ വമ്പിച്ച സംഖ്യാബലവും ദ്രാവിഡവീര്യവുമായിരുന്നു. ആശാന്റെ കാലത്ത് ഉത്തരേന്ത്യയിലെ ചില ക്ഷത്രിയരാജാക്കന്മാര്‍ തന്നെ ബ്രാഹ്മണരെ ഒരുവിധത്തിലും ബഹുമാനിക്കാന്‍ പാടില്ലെന്ന പരസ്യനിലപാട് എടുത്തിരുന്നു. അതുപോലെ ആര്യസമാജത്തിന്റെയും ബ്രഹ്മസമാജത്തിന്റെയും അടികളേറ്റ് ബ്രാഹ്മണര്‍ സൃഷ്ടിച്ച ജാതിയുടെ നട്ടെല്ല് മുറിഞ്ഞ് കിടക്കുന്നതും ആശാന്‍ അവിടെ കണ്ടു. തെക്കേഇന്ത്യയില്‍ ബ്രാഹ്മണരും അബ്രാഹ്മണരും തമ്മിലുള്ള രാഷ്ട്രീയമല്‍പിടിത്തം ഒരു മാറ്റത്തിന് കാരണമാകുമെങ്കിലും രാജ്യഭരണസംബന്ധമായ സംഗതികളില്‍ അഥവാ ‘ബ്യൂറോക്രാറ്റിക്’ സംവിധാനങ്ങളിലുള്ള ബ്രാഹ്മണമേധാവിത്വം ഒരു ദോഷമായി അദ്ദേഹം ദര്‍ശിച്ചു.

അവര്‍ണ്ണവിഭാഗം നേതൃത്വം കൊടുക്കുന്ന ഇന്നത്തെ സര്‍ക്കാരുകള്‍ക്കു പോലും അതിന്റെ ദൂഷ്യങ്ങളില്‍നിന്നു രക്ഷപ്പെടാനായിട്ടില്ല എന്നതാണ് സത്യം. ‘അവകാശവാദങ്ങളെ ക്രമപ്പെടുത്താനായി അധികം യോഗ്യതയുള്ള ഒരു ബ്രാഹ്മണനെക്കാള്‍ സാമാന്യ യോഗ്യതയുള്ള അബ്രാഹ്മണനെ ഉദ്യോഗങ്ങള്‍ക്കായി തിരഞ്ഞെടുക്കുന്നത് ഒരു നയമായിത്തന്നെ ഗവണ്‍മെന്റ് അംഗീകരിച്ചത്’ വലിയൊരു ആശ്വാസമായി ആശാന്‍ കരുതി. പക്ഷെ, അവിടെയും കൗശലക്കാരായ ബ്രാഹ്മണര്‍ കുത്തിത്തിരിപ്പുകള്‍ നടത്തുമെന്ന് ആശാന്‍ നിശ്ചയമായും ഉത്കണ്ഠപ്പെട്ടിരിക്കും.

വാസ്തവത്തില്‍ അന്നത്തെ നായന്മാരില്‍ നല്ലൊരു വിഭാഗം ബ്രാഹ്മണസന്തതികളായിരുന്നു19. അവരുടെ ഉല്‍കര്‍ഷത്തിന് പ്രധാന ഹേതുവും ബ്രാഹ്മണരായിരുന്നു. ബ്രാഹ്മണര്‍ എഴുതിയുണ്ടാക്കിയ ജാത്യാചാരങ്ങളുടെയും വിശ്വാസസംഹിതകളുടെയും നടത്തിപ്പുക്കാരും സംരക്ഷകരും നായന്മാരായിരുന്നല്ലോ. അതുകൊണ്ട് ആശാന്‍ വിചാരിക്കുന്നതുപോലെ ജാതിയ്ക്കുവേലികെട്ടുന്ന പണി നായന്മാര്‍ക്ക് ഒരിക്കലും സാഹസമായി തോന്നിയിട്ടുണ്ടാവില്ല.

ജാതി എന്ന വിഷവൃക്ഷത്തെ സ്വാര്‍ത്ഥലക്ഷ്യത്തോടെ നട്ടുവളര്‍ത്തിയ ബ്രാഹ്മണര്‍ നേരിടുന്ന വര്‍ത്തമാനകാല പ്രതിസന്ധിയില്‍ ആശാന് അനുകമ്പ തോന്നിയിരുന്നു. എന്നാല്‍ അവരുടെ വാലുപിടിച്ചുനിന്ന് ജാതിയ്ക്ക് വേലികെട്ടാനും വളമിടാനും ശ്രമിക്കുന്ന കേരളത്തിലെ ഇതര സവര്‍ണ്ണഹിന്ദുക്കളുടെ സാഹസത്തില്‍ പുച്ഛമാണ് തോന്നിയത്. ആശാന്‍ എഴുതുന്നത് കാണുക: ‘താന്‍ വളര്‍ത്തിയ വിഷവൃക്ഷത്തെപ്പോലെ ജാതിയെ വെട്ടിയെറിയാന്‍ ധര്‍മ്മസങ്കടം തോന്നുന്ന ബ്രാഹ്മണരില്‍ ഞങ്ങള്‍ക്ക് അനുകമ്പയാണുള്ളത്. മറിച്ച് ഈ സങ്കടാവസ്ഥയിലും അവരുടെ വാലുപിടിച്ചുനിന്ന് ജാതിയ്ക്ക് വേലികെട്ടാനും വളമിടാനും കണ്ണുചിമ്മി യത്‌നിക്കുന്ന മറ്റുചില കൂട്ടരുടെ – സവര്‍ണ്ണഹിന്ദുക്കള്‍ എന്നഭിമാനിക്കുന്ന ചില കേരളീയരുടെ – സാഹസത്തില്‍ ഞങ്ങള്‍ക്ക് പുച്ഛമാണ്’18. ഇവിടെ ആശാന്‍ പറയുന്ന സവര്‍ണ്ണഹിന്ദുക്കള്‍ നായന്മാരാണെന്ന് വ്യക്തം. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി, കേരളത്തിലെ ബ്രാഹ്മണരും ശൂദ്രനായന്മാരും തമ്മിലുണ്ടായിരുന്ന ‘സംബന്ധ’ ഏര്‍പ്പാടും, അവര്‍ പരസ്പരം പുലര്‍ത്തിയ യജമാന – ഭൃത്യഭാവവുമായിരുന്നു ജാതിയ്ക്കുവേലികെട്ടി വളമിടാന്‍ നായന്മാരെ പ്രേരിപ്പിച്ചതെന്ന് ആശാന് അറിയാന്‍ പാടില്ലാത്തതല്ല. വാസ്തവത്തില്‍ അന്നത്തെ നായന്മാരില്‍ നല്ലൊരു വിഭാഗം ബ്രാഹ്മണസന്തതികളായിരുന്നു19. അവരുടെ ഉല്‍കര്‍ഷത്തിന് പ്രധാന ഹേതുവും ബ്രാഹ്മണരായിരുന്നു. ബ്രാഹ്മണര്‍ എഴുതിയുണ്ടാക്കിയ ജാത്യാചാരങ്ങളുടെയും വിശ്വാസസംഹിതകളുടെയും നടത്തിപ്പുക്കാരും സംരക്ഷകരും നായന്മാരായിരുന്നല്ലോ. അതുകൊണ്ട് ആശാന്‍ വിചാരിക്കുന്നതുപോലെ ജാതിയ്ക്കുവേലികെട്ടുന്ന പണി നായന്മാര്‍ക്ക് ഒരിക്കലും സാഹസമായി തോന്നിയിട്ടുണ്ടാവില്ല.

കേരളത്തിലെ ജാതിയും തീണ്ടലും ഇന്ത്യയില്‍ മറ്റൊരു ദിക്കിലുമില്ലാത്തവിധം ഭ്രാന്തവും ക്രൂരവുമാണെന്ന് ആശാന്‍ ആവര്‍ത്തിച്ചുപറഞ്ഞിട്ടുണ്ട്. ഒരൊറ്റ സന്ദര്‍ശനം (1892) കൊണ്ടുതന്നെ ‘മലയാളം മുഴുവന്‍ ഒരു ഭ്രാന്താശുപത്രിയാണെ’ന്ന് മനസ്സിലാക്കിയ വിവേകാനന്ദസ്വാമിയെ അനുസ്മരിക്കുന്ന ആശാന്, ജാതിയുടെ നിഷ്ഠുരവും ബീഭത്സവുമായ ഭിന്നമുഖങ്ങളെപ്പറ്റി സ്വന്തം അനുഭവ – പരിചയവലയത്തില്‍ നിന്നുകൊണ്ടുതന്നെ ഏറെ പറയാനുണ്ടായിരുന്നു.

ഒരു ജാതിയ്ക്ക് ഒരു കാലത്തുതന്നെ നമ്മുടെ രാജ്യത്ത് – കേരളത്തില്‍ – ഓരോ ഗ്രാമങ്ങളിലും വെവ്വേറെ ജാതിബദ്ധമായ അടുപ്പവും അകല്‍ച്ചയുമുണ്ടായിരുന്നു: ‘തൊട്ടുകുളി, തീണ്ടിക്കുളി, അയിത്തം, വണ്ണാന്‍ തീണ്ടാപ്പാട്, പുലയന്‍ തീണ്ടാപ്പാട്, തീയന്‍ തീണ്ടാപ്പാട് മുതലായ മാര്‍ഗ്ഗമാനങ്ങള്‍ ഇവ പുറത്തുനിന്നും നമ്മുടെ രാജ്യത്തില്‍ കടക്കുന്നവരെ അസാമാന്യമായി കുഴക്കുന്നവയും നാം ഓരോ സ്ഥലങ്ങളിലും യാതൊരു ഐകരൂപ്യവും വ്യവസ്ഥയുമില്ലാതെ അനുഷ്ഠിച്ചുപോരുന്നവയും ആകുന്നു. അല്‍പ്പം ആലോചിക്കുന്നതായാല്‍ ഇതിനൊക്കെ ഒരു ഭ്രാന്ത് എന്നല്ലാതെ നമുക്ക് എന്തുപറയാം’20 എന്ന് സന്തപിക്കുകയാണ് ആശാന്‍. ഇതേ വിഷയത്തെ മറ്റൊരു ലേഖനത്തില്‍ അല്‍പ്പം വിസ്തരിച്ച് പ്രതിപാദിക്കുന്നത് വായിക്കുക:

‘തീണ്ടല്‍ ഇന്ന് പരിഷ്‌കൃതരോ അപരിഷ്‌കൃതരോ ആയി ലോകത്തുള്ള മനുഷ്യവര്‍ഗ്ഗത്തില്‍ ആരുടെയും ഇടയിലില്ലാത്ത ഒരു പൈശാചിക നടപടിയല്ലേ? കാലോചിതമായ വിദ്യാഭ്യാസവും അന്യദേശങ്ങളുമായുള്ള ഇടപാടുകളും ധാരാളം ഉണ്ടായിത്തുടങ്ങിയിട്ടും ഇന്നും ഈ വക ഭ്രാന്തുകള്‍ നിലനിന്നുപോരുന്നത് ആശ്ചര്യകരമാണ്. ലോകത്തില്‍ എവിടെയും വ്യാപിച്ചു സഞ്ചരിക്കുന്ന പുതിയ കാറ്റും വെളിച്ചവും തങ്ങളുടെ ശക്തികളെ ഒരു ദിക്കിലും വെളിപ്പെടുത്താതെ വിട്ടുകളയുകയില്ല. അതുകൊണ്ട് എവിടെയും ജാതിയ്ക്ക് ഇനിമേല്‍ സ്വസ്ഥതയുണ്ടാവുകയില്ലെന്നുള്ളത് തീര്‍ച്ചയാണ്. ഒരു വക ശ്വാസവികാരങ്ങള്‍ ഇപ്പോള്‍ത്തന്നെ കണ്ടുതുടങ്ങിയിട്ടുണ്ട്. നായന്മാരും ഈഴവരും വമ്പിച്ച രണ്ട് സമുദായങ്ങളാണ്. ഇവര്‍ തീണ്ടലിന്റെ സങ്കേതങ്ങളായ കൊച്ചിയിലും തിരുവിതാംകൂറിന്റെയും മലബാറിന്റെയും ചില ഭാഗങ്ങളിലും തമ്മില്‍ കൂട്ടിമുട്ടിയിരിക്കുന്നു. വാശിയും വഴക്കും മാത്രമല്ല തല്ലും പിടുത്തവും ലഹളയും കൂടി നാള്‍ക്കുനാള്‍ ഈ രണ്ടുവര്‍ഗ്ഗക്കാരുടെയും ഇടയില്‍ വര്‍ദ്ധിച്ച് ഭയങ്കരമായ പരിണാമത്തെ സൂചിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിനാണ് ഞങ്ങള്‍ ജാതിയുടെ ശ്വാസവികാരമെന്ന് പറയുന്നത്. രണ്ടുവര്‍ഗ്ഗത്തിലെയും ക്ഷമയില്ലാത്തവര്‍ തമ്മില്‍ നടക്കുന്ന തല്ലും പിടിത്തവും അവര്‍ പത്രങ്ങളില്‍ വായിക്കുന്ന ലേഖനങ്ങളുടെയും മറ്റും ഫലങ്ങളായിരിക്കുമെന്നുള്ളത് വിവേകികള്‍ ഈ അവസരത്തില്‍ വിശേഷിച്ചു വിചാരിക്കേണ്ടതാണ്’21.
ആശാന്റെ അതിരൂക്ഷമായ വിമര്‍ശനത്തിന് ശരവ്യമായ തീണ്ടല്‍ എന്ന ആചാരം അദ്ദേഹത്തിന്റെ കാലശേഷവും പഴമയും പുതുമയും കലര്‍ന്ന വര്‍ണ്ണങ്ങളില്‍, ഇന്ത്യയില്‍ – കേരളത്തില്‍ – പ്രശോഭിച്ച് പോരുന്നത് ചരിത്രവും വര്‍ത്തമാനവും പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയ്ക്കുപോലും മനസ്സിലാക്കാനാവും. ഗുരുവായൂര്‍ – ശബരിമല ക്ഷേത്രങ്ങളില്‍ ബ്രാഹ്മണര്‍ ഒഴികെയുള്ള ജാതികള്‍ക്ക് പൂജാകര്‍മ്മം നിര്‍വ്വഹിക്കുന്നതിന് തീണ്ടലുണ്ടല്ലോ. ഇതര ജാതിമതസ്ഥരുമായി വിവാഹബന്ധം നിഷിദ്ധമായി കാണുന്നത് തീണ്ടലിന്റെ ഒരു വകഭേദമാണ്. ‘സദാചാരക്കൊല’കളും മറ്റൊന്നല്ല പറയുന്നത്. ദളിതന്‍ ഇരുന്ന കസേര ചാണകവെള്ളം തളിച്ച് ശുദ്ധമാക്കിയശേഷം മാത്രം ഇരിപ്പിടമുറപ്പിച്ച വരേണ്യന്റെ പൈശാചികവൃത്തിയും തീണ്ടലിന്റെ പരിധിയില്‍പ്പെടും. ആദിവാസികുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ ബഹിഷ്‌കരിക്കുന്നതും അയിത്തമാണ്. പുറമെ സാമീപ്യസമ്പര്‍ക്കങ്ങള്‍ പുലര്‍ത്തുമ്പോഴും ജാതിചിന്തമൂലം അകമേ പ്രകാശവര്‍ഷം അകല്‍ച്ച പാലിക്കുന്നവര്‍ക്ക് ഇന്നും ഒരു കുറവില്ല. നിയമനടപടികളിലൂടെ അയിത്തം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയുമെന്ന് ആശാന്‍ വിശ്വസിച്ചു. അതൊരു അബദ്ധവിശ്വാസമാണെന്ന് രാജഭരണവും ജനാധിപത്യവാഴ്ചയും തെളിയിക്കുന്നുണ്ട്. ജാതിവിചാരങ്ങളും ആചാരങ്ങളും നിലനില്‍ക്കുന്ന കാലത്തോളം അല്ലെങ്കില്‍ ഹിന്ദുമതം ഇന്ത്യയില്‍ പുലരുന്ന കാലം വരെ അയിത്തവും നിലനില്‍ക്കുമെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.

കലഹത്തിനുകാരണമാകുന്ന തീണ്ടല്‍ നിര്‍ത്തലാക്കാന്‍ ഗവണ്‍മെന്റ് ഉടനടി നിയമം കൊണ്ടുവരണമെന്ന സര്‍ നാരായണചന്ദ്രവര്‍ക്കരുടെ നിര്‍ദ്ദേശത്തെ ആശാന്‍ അനുകൂലിക്കുന്നുണ്ടെങ്കിലും അതിനുമപ്പുറം തീണ്ടലിനെതിരെ അടികലശല്‍കൂടാതെ രംഗത്തിറങ്ങി പ്രവര്‍ത്തിക്കാനുള്ള ധൈര്യവും പ്രാപ്തിയും തീണ്ടല്‍ ജാതിക്കാര്‍ ആര്‍ജ്ജിക്കുകയാണ് വേണ്ടതെന്ന് ആശാന്‍ ഉപദേശിക്കുന്നു.

കലഹത്തിനുകാരണമാകുന്ന തീണ്ടല്‍ നിര്‍ത്തലാക്കാന്‍ ഗവണ്‍മെന്റ് ഉടനടി നിയമം കൊണ്ടുവരണമെന്ന സര്‍ നാരായണചന്ദ്രവര്‍ക്കരുടെ നിര്‍ദ്ദേശത്തെ ആശാന്‍ അനുകൂലിക്കുന്നുണ്ടെങ്കിലും അതിനുമപ്പുറം തീണ്ടലിനെതിരെ അടികലശല്‍കൂടാതെ രംഗത്തിറങ്ങി പ്രവര്‍ത്തിക്കാനുള്ള ധൈര്യവും പ്രാപ്തിയും തീണ്ടല്‍ ജാതിക്കാര്‍ ആര്‍ജ്ജിക്കുകയാണ് വേണ്ടതെന്ന് ആശാന്‍ ഉപദേശിക്കുന്നു. ഹര്‍ജിയുടെയും മംഗളപത്രത്തിന്റെയും ഡപ്യൂട്ടേഷന്റെയും കാലം കഴിഞ്ഞുവെന്ന് സമുദായനേതാക്കളെ ആശാന്‍ ഓര്‍മ്മിപ്പിക്കുമ്പോള്‍22 ആദ്യകാല നിലപാടുകളില്‍ നിന്ന് ഒരു മാറ്റം അദ്ദേഹത്തില്‍ നാം അഭിദര്‍ശിക്കുന്നു. ആശാനിലെ മിതവാദി വിപ്ലവകാരിയുടെ ഭാഷയില്‍ സംസാരിക്കുന്നത് ഇവിടെ നമുക്ക് കേള്‍ക്കാം.

മതപരവും വംശീയവും ജാതീയവുമായ ലഹളകളും കൂട്ടക്കൊലകളും പല കാരണങ്ങളാല്‍ ചരിത്രത്തിലുടനീളം ഉണ്ടായിട്ടുണ്ട്. കേരളചരിത്രത്തില്‍ അറിയപ്പെടുന്ന ആദ്യത്തെ വര്‍ഗ്ഗീയലഹള, ചാന്നാര്‍ ലഹള അഥവാ മേല്‍മുണ്ട് പ്രക്ഷോഭമായിരുന്നു. അധഃകൃതപിന്നോക്കവിഭാഗങ്ങളുടെ അവകാശസമരങ്ങളെയും ഉത്ഥാനശ്രമങ്ങളെയും ഭരണയന്ത്രത്തിന്റെ സഹായത്തോടെ അടിച്ചമര്‍ത്തുന്ന വര്‍ഗ്ഗീയസ്വഭാവമുള്ള ഏറ്റമുട്ടലുകള്‍ പിന്നീടും നടക്കുകയുണ്ടായി. മനുഷ്യത്വഹീനമായ ആചാരങ്ങളെയും വിശ്വാസങ്ങളെയും ഭരണനയങ്ങളെയും ചോദ്യം ചെയ്തുകൊണ്ട്, നീതിയ്ക്കും സമത്വത്തിനും വേണ്ടിനടന്ന ആ പോരാട്ടങ്ങളെ അമര്‍ച്ചചെയ്യുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത്; ഭരണകൂടത്തിന്റെ കാവല്‍ഭടന്മാരായ നായര്‍ സമുദായമായിരുന്നു. മന്നത്തു പത്മനാഭന്‍ തന്നെ ഇക്കാര്യം തുറന്നുപ്രസ്താവിച്ചിട്ടുണ്ട്23.

ലഹളയുടെ രണ്ടാം ഘട്ടത്തിലാണ് കലാപങ്ങളില്‍ സര്‍വ്വസാധാരണമായി പ്രകടമാകുന്ന ഇത്തരം അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ഒന്നാം ഘട്ടത്തില്‍ത്തന്നെ ഇരുസമുദായങ്ങളോടും സമാധാനം പാലിക്കാന്‍ യോഗം ജനറല്‍ സെക്രട്ടറിയായ ആശാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ആ സന്ദര്‍ഭത്തില്‍ അദ്ദേഹം എടുത്ത നിലപാടിന്റെ ഔന്നത്യം അദ്ദേഹത്തിന്റെ വചനങ്ങളിലൂടെ തന്നെ മനസ്സിലാക്കുക:

ആശാന്റെ കാലത്ത് അനേകം സാമുദായികലഹളകള്‍ കേരളത്തില്‍ നടക്കുകയുണ്ടായി. അദ്ദേഹം ‘റിപ്പോര്‍ട്ടു’ചെയ്ത ആദ്യത്തെ വര്‍ഗ്ഗീയകലാപം 1905 ല്‍ നായരും ഈഴവരും തമ്മിലുള്ളതായിരുന്നു. ജാതിവ്യവസ്ഥ നിര്‍മ്മിച്ചുവച്ച നിര്‍ദ്ദയവും വിവേചനപരവുമായ നിയമങ്ങളുടെ ലംഘനമായിരുന്നു ലഹളയുടെ മൂലകാരണം. അധഃസ്ഥിതരുടെ ഉയര്‍ത്തെഴുന്നേല്‍പ്പില്‍ അസൂയ പൂണ്ട് സഹിക്കാനാവാതെ, അവരുടെ മേല്‍ വൃഥാ ആരോപണങ്ങളുന്നയിച്ച് ആക്രമിക്കുന്ന രീതി പതിവായിരുന്നു. കൊല്ലം ഏവൂര്‍ ക്ഷേത്രത്തിലും ഹരിപ്പാടിലും നിന്നുതുടങ്ങി പലേടത്തും വ്യാപിച്ച് ഒടുവില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ പത്രങ്ങളിലും ഇടം പിടിച്ച് വാര്‍ത്താപ്രാധാന്യം നേടിയ സംഭവമായിരുന്നു 1905 ലെ ലഹള. കലാപത്തിനുകാരണമായി മിക്കവാറും നായര്‍ പത്രങ്ങള്‍ കണ്ടുപിടിച്ചത് ‘ഈഴവര്‍ക്ക് ഈയിടെ പെട്ടെന്നുണ്ടായ ഏതോ ധൃതഗതിയും ഔധത്യവുമാണ്’. അതിര്‍ത്തിവിട്ട് ക്ഷേത്രത്തില്‍ കടന്നുചെല്ലാന്‍ ഈഴവര്‍ ഭാവിച്ചുവെന്നും മറ്റും പറയുന്നത് വെറും കെട്ടുകഥയാണെന്ന് ആശാന്‍ വാദിക്കുന്നു. യഥാര്‍ത്ഥകാരണം, നായന്മാരില്‍ ക്ഷുദ്രഹൃദയരായ ചിലരുടെയുള്ളില്‍ അടങ്ങിക്കിടന്നിരുന്നതും, ഈഴവര്‍ക്ക് ഈയിടെ അവരുടെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായുണ്ടായ വിജയത്തെ കണ്ട് ധൃതഗതിയില്‍ പുറത്തുചാടിയതുമായ അസൂയ എന്നാണ് ആശാന്റെ പക്ഷം24. നായര്‍ പത്രങ്ങളും ലേഖകന്മാരും വസ്തുതകള്‍ മനഃപൂര്‍വ്വം മറച്ചുവെയ്ക്കുകയാണെന്ന് ആശാന്‍ കുറ്റപ്പെടുത്തുന്നുണ്ട്. ലഹളയുടെ ഫലമായുണ്ടായ വിപത്തുകളെയും നാശനഷ്ടങ്ങളെയുംപ്പറ്റി അദ്ദേഹം എഴുതുന്നതുകാണുക:
‘ഇതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ അനേകം സാധുക്കള്‍ വഴികളില്‍ക്കൂടി ഗതാഗതം ചെയ്‌വാന്‍ പാടില്ലാത്ത അവാച്യമായ കഷ്ടതകള്‍ അനുഭവിച്ചിരുന്നുവെന്നു മാത്രമല്ല, കുത്തിമുറിവേല്‍പ്പിക്കുക, പുരഭേദിക്കുക, തീകൊളുത്തുക, ക്ഷേത്രങ്ങളെയും വിഗ്രഹങ്ങളെയും തകര്‍ക്കുക, സ്ത്രീകളെ അപമാനിക്കുക, മുതലപഹരിക്കുക, വിളവഴിയ്ക്കുക മുതലായ കൃത്യങ്ങളെക്കൊണ്ട് അഹോരാത്രം സമാധാനമില്ലാതെ ജനങ്ങള്‍ ജീവിതത്തില്‍ക്കൂടി നിരാശകരാകയും ഗ്രാമം വിട്ടോടുകയും ചെയ്തിട്ടുണ്ട്’25. ലഹളയുടെ രണ്ടാം ഘട്ടത്തിലാണ് കലാപങ്ങളില്‍ സര്‍വ്വസാധാരണമായി പ്രകടമാകുന്ന ഇത്തരം അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ഒന്നാം ഘട്ടത്തില്‍ത്തന്നെ ഇരുസമുദായങ്ങളോടും സമാധാനം പാലിക്കാന്‍ യോഗം ജനറല്‍ സെക്രട്ടറിയായ ആശാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ആ സന്ദര്‍ഭത്തില്‍ അദ്ദേഹം എടുത്ത നിലപാടിന്റെ ഔന്നത്യം അദ്ദേഹത്തിന്റെ വചനങ്ങളിലൂടെ തന്നെ മനസ്സിലാക്കുക:

ഗവണ്‍മെന്റ് സ്വീകരിക്കേണ്ട സമീപനവും ആശാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തന്റെ ഉപദേശനിര്‍ദേശങ്ങള്‍ ആരും ചെവിക്കൊണ്ടില്ലെന്ന് ‘വിവേകോദയ’ത്തിന്റെ അടുത്ത ലക്കത്തില്‍ എഴുതിയ മുഖപ്രസംഗത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാനാകും. ലഹള മുന്നത്തേക്കാള്‍ തീവ്രമായതിന്റെ പരിണതഫലം മേല്‍സൂചിപ്പിച്ചിരുന്നല്ലോ.

‘ഏതായാലും രണ്ടു സമുദായത്തിലേയും നേതാക്കന്മാര്‍ സമാധാനത്തെ പാലിക്കാന്‍ ശ്രമിക്കേണ്ട കാലം വൈകിയിരിക്കയാണ്. ഈ സന്ദര്‍ഭത്തില്‍ ഈഴവരോടു ഞങ്ങള്‍ക്കു രണ്ടുവാക്ക് പറവാനുണ്ട്. മാന്യസഹോദരന്മാരെ, നമ്മുടെ ഉല്‍ക്കര്‍ഷത്തെ നാം ക്ഷമയോടുകൂടി പരിശ്രമിച്ചിട്ടാണ് സ്ഥാപിക്കേണ്ടത്. ജനക്ഷേമത്തിന് ഹാനികരവും നിന്ദ്യവുമായ അക്രമങ്ങളിലും ലഹളകളിലുമുള്‍പ്പെട്ട് നിങ്ങളൊരിക്കലും കാലത്തെ വൃഥാ കളയരുത്. അസൂയയ്ക്ക് നിങ്ങള്‍ക്ക് കാരണമില്ല. എന്നാല്‍ പ്രതികാരേച്ഛ കൊണ്ടുപോലും നിങ്ങള്‍ അന്ധന്മാരാകരുത്. ശരീരശക്തിയോ ധനമോ ഉള്ളവര്‍ ലഹളയ്ക്ക് ഇറങ്ങുമ്പോള്‍ അവരുടെ സമുദായത്തില്‍ അതിന്റെ ദുഷ് ഫലത്തെ അനുഭവിപ്പാന്‍ പോകുന്ന അനുപദ്രവികളായ അനേകായിരം സാധുക്കളുണ്ടെന്ന് കരുണയോടുകൂടി വിചാരിച്ചുകൊള്ളണം. ശക്തിയേറിയ ഗവണ്‍മെന്റിന്റെ കീഴില്‍ ആരുടെയും ദുഷ്ടമനോരഥങ്ങള്‍ എളുപ്പത്തില്‍ നിറവേറുന്നതല്ലെന്നുള്ളതും വിസ്മരിച്ചുകളയരുത്. ഒരു ശത്രുവിന്റെ തല തല്ലിപ്പൊട്ടിച്ച് കോടതിയില്‍ കയറി ക്ലേശിക്കുകയും ധനവ്യയം ചെയ്യുകയും ചെയ്യുന്ന സമയമെല്ലാം നാം നമ്മുടെ ഭാവിയായ ഐശ്വര്യത്തെക്കൂടി ക്ഷയിപ്പിക്കുകയാകുന്നു. ഈ വാസ്തവം എപ്പോഴും ഓര്‍മ്മയിലിരിക്കേണ്ടതാണ്. നിങ്ങള്‍ ശാന്തമായി പരിശ്രമിച്ച് ധനത്തെയും വിദ്യയെയും സമ്പാദിക്കുവിന്‍. അപ്പോള്‍ നിങ്ങളുടെ വിജയം പ്രതിഷ്ഠിതമായി’26. ഈഴവരെ സംബോധന ചെയ്തുകൊണ്ടാണ് ആശാന്‍ ഇങ്ങനെ എഴുതുന്നതെങ്കിലും, ഇരുസമുദായങ്ങളും ഗ്രഹിച്ചിരിക്കേണ്ട കാര്യങ്ങള്‍ ഈ ഉപദേശത്തിലുണ്ട്. ഗവണ്‍മെന്റ് സ്വീകരിക്കേണ്ട സമീപനവും ആശാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തന്റെ ഉപദേശനിര്‍ദേശങ്ങള്‍ ആരും ചെവിക്കൊണ്ടില്ലെന്ന് ‘വിവേകോദയ’ത്തിന്റെ അടുത്ത ലക്കത്തില്‍ എഴുതിയ മുഖപ്രസംഗത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാനാകും. ലഹള മുന്നത്തേക്കാള്‍ തീവ്രമായതിന്റെ പരിണതഫലം മേല്‍സൂചിപ്പിച്ചിരുന്നല്ലോ.
(തുടരും)

കുറിപ്പുകൾ

  1. പ്രതിഭ, 1095 മിഥുനം.
  2. അതേപുസ്തകം.
  3. ചെറുപ്പക്കാരായ നായര്‍സ്ത്രീകള്‍ക്കു വേണ്ടുവോളം നമ്പൂതിരിയുവാക്കളെ കിട്ടുമെന്നുള്ളതുകൊണ്ടു നായര്‍യുവാക്കന്മാര്‍ക്കു വൃദ്ധകളല്ലാത്ത സ്ത്രീകളെക്കിട്ടാന്‍ പ്രയാസമാണെന്നു ഒരു വിദേശസഞ്ചാരിയെ ഉദ്ധരിച്ച് ഇളംകുളം കുഞ്ഞന്‍പിള്ള രേഖപ്പെടുത്തിയിട്ടുള്ളത് സ്മരിക്കുക (കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍, പുറം. 202). സ്ഥാനികളും നാടുവാഴികളും മറ്റുമായ നായര്‍പ്രഭുഭവനങ്ങളില്‍ എല്ലാം തന്നെ സംബന്ധക്കാരായി നമ്പൂതിരിമാരെ മാത്രമേ അടുത്തകാലം വരെ സ്വീകരിച്ചിരുന്നുള്ളൂ.
  4. വിവേകോദയം, 1082 ചിങ്ങം.
  5. പ്രതിഭ, 1095 മിഥുനം.
  6. അതേപുസ്തകം, 1096 കന്നി.
  7. നാരായണഗുരു, പി.കെ. ബാലകൃഷ്ണന്‍, പുറം. 343.
  8. ‘എസ്. എന്‍.ഡി.പി.യോഗത്തിന്റെ രണ്ടാംവാര്‍ഷികയോഗസമാപ്തിയോടെ ഈഴവരുടെ ഇടയില്‍ അഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അലകള്‍ അടിച്ചുയര്‍ന്നുകഴിഞ്ഞിരുന്നു. അതിനെ അടിച്ചിരുത്തണമെന്നു സവര്‍ണ്ണവിഭാഗത്തിലെ ജാതിക്കുശുമ്പന്മാരായ യാഥാസ്ഥിതികര്‍ക്കുതോന്നി. അതു നായരീഴവലഹളയ്ക്കു വഴിവെച്ചു… ഇന്നലെ വരെ അടിമകളെപ്പോലെ കഴിഞ്ഞിരുന്നവര്‍, നായര്‍മാടമ്പിമാരെ ഭയന്നുകഴിഞ്ഞിരുന്നവര്‍ ഒന്നുമൂരി നിവര്‍ന്നെഴുന്നേറ്റു എന്നതുമാത്രമായിരുന്നു കാരണം. നായര്‍ സ്ത്രീകളെപ്പോലെ ഈഴവസ്ത്രീകളും വസ്ത്രംധരിച്ചു. അന്നോളം നിലനിന്നിരുന്ന അടിമത്വപരമായ ആചാരങ്ങളെ മിതസ്വരത്തില്‍ നിഷേധിച്ചു. യാഥാസ്ഥിതികരായ നായര്‍ കരപ്രമാണികള്‍ക്കതുപിടിച്ചില്ല. അതായിരുന്നു ലഹളയ്ക്ക് യഥാര്‍ത്ഥ കാരണം’ എന്നു പ്രൊഫ. പി.എസ്. വേലായുധന്‍ എഴുതുന്നു. 1905 ജനുവരി 22-ാം തിയ്യതി ആരംഭിച്ച ലഹള ദിവാന്‍ വി.പി.മാധവറാവു സമാധാനം പുനഃസ്ഥാപിക്കുന്നതിനുവേണ്ടി മാര്‍ച്ച് 19-ാം തീയതി കൊല്ലത്തു ഒരു നായരീഴവ മഹാസമ്മേളനം വിളിച്ചു കൂട്ടുന്നതുവരെ തുടര്‍ന്നു. കൊല്ലം മുതല്‍ കാര്‍ത്തികപള്ളി വരെ ലഹള പടര്‍ന്നുപിടിച്ചിരുന്നു. (എസ്.എന്‍.ഡി.പി.യോഗചരിത്രം, പുറം. 149 – 150).
    ‘ഈഴവര്‍ പത്രവ്യവസായവും ഇംഗ്ലീഷ് പഠനവും സ്ത്രീവിദ്യാഭ്യാസവും ആയുര്‍വേദചികിത്സയും കയര്‍ – കൊപ്ര – അരി വ്യാപാരവും മറ്റുമായി പുരോഗമിക്കുമ്പോള്‍ നായന്മാര്‍ അസൂയയും സ്പര്‍ദ്ധയും ധൂര്‍ത്തടിക്കുന്ന അടിയന്തരങ്ങളുമായി കഴിയുകയായിരുന്നു’വെന്നു കെ.സി.കേശവപിള്ള എം.സി.ഗോവിന്ദപ്പിള്ളയ്ക്ക് എഴുതിയത് (1904 ജനുവരി) ഈ സന്ദര്‍ഭത്തോടു ചേര്‍ത്തുവായിക്കേണ്ടതാണ് (നായര്‍ സര്‍വ്വീസ് സൊസൈറ്റി, സുവര്‍ണ്ണഗ്രന്ഥം, പുറം. 247).
  9. വിവേകോദയം, 1080 മീനം.
  10. അതേപുസ്തകം. 1080 മകരം.

Author

Scroll to top
Close
Browse Categories