അറിവിന്റെ ആനന്ദഘനം

ആത്മത്തിന്റെ നിഴലായ പ്രപഞ്ചം ആത്മജ്യോതിസാണെന്ന അറിവ് മനുഷ്യനുണ്ടാകണമെന്നും ഗുരു പറയുന്നു. ‘ഞാന്‍’ എന്ന അറിവ് അറിയുന്നതാണ് പ്രപഞ്ചമത്രെ. ) താനും പ്രപഞ്ചവും അഖണ്ഡവും ഒന്നായി വര്‍ത്തിക്കുന്ന ‘അറിവാംഅനുഭൂതി’യിലൂടെ എല്ലാം അറിയുന്ന അസ്തിത്വം ഞാന്‍ തന്നെയാണെന്ന അനുഭവത്തിലേക്ക് ഉണരാനാണ് ഗുരു പ്രാര്‍ത്ഥിച്ചത്.

ദേശ, ഭാഷ, കാല പ്രത്യയങ്ങള്‍ക്കതീതമായ നാമരൂപരഹിതമായി ദൈവത്തെ അറിഞ്ഞ്, അതായി തീരണമെന്നാണ് ഭാരതീയദര്‍ശനം ഉപദേശിക്കുന്നത്. ഞാനും നീയുമെന്നില്ലാതെ, ഒരാളുടെ വാക്കുകള്‍ അപരന്‍ സംഗീതം പോലെ ശ്രവിക്കണമെന്നും പറയാറുണ്ട്.

ഹിന്ദുസ്ഥാനി, കര്‍ണാടക, പോപ്പ് എന്നീ വേര്‍തിരിവില്ലാതെ സംഗീതത്തെ ഒന്നായി കണ്ട് ആസ്വദിക്കാന്‍ കഴിയുന്നതുപോലെ, നാമരൂപാതീതമായി നിലകൊള്ളുന്ന അറിവ് എന്ന അഖണ്ഡസത്യത്തെ ഉള്ളില്‍ ഗ്രഹിച്ച്, അതായി രൂപപ്പെട്ട്, ആനന്ദഘനമായി തീരാനാണ് ശ്രീനാരായണഗുരുദേവനും പറഞ്ഞത്. അറിവ് ആനന്ദമാണെന്നും അത് ഉള്ളിലാണെന്നും കൂടി ആ മഹര്‍ഷി ബോധ്യപ്പെടുത്തി തന്നതാണ്. അറിവ് അഥവാ ജ്ഞാനം ആത്മാവാണെന്ന് അടിവരയിടുകയായിരുന്നു ഗുരുദേവന്‍.

ദൈവം അഥവാ അറിവുതന്നെയാണ് ഭാഷയെന്ന് ഗുരു പറയുന്നുമുണ്ടല്ലോ. (ദൈവ ദശകം) ഭാഷ എന്നതുപോലെ തന്നെ, കാലവും അറിവാകുന്നുവെന്നും ‘ആത്മോപദേശ ശതക’ത്തില്‍ അദ്ദേഹം സമര്‍ത്ഥിക്കുന്നു. അടയാളപ്പെടുത്തുന്നതിനുള്ള ഉപകരണമായ ഭാഷയും കൂടി ഉണ്ടാകുമ്പോഴാണ് അറിവും അറിയപ്പെടുന്നതുമായതും രണ്ടല്ല എന്ന് ‘അറിവ്’ എന്ന കൃതിയില്‍ ഗുരു വ്യക്തമാക്കുന്നത്.

സ്വയം പ്രകാശിക്കുന്ന അറിവിനെ അഥവാ പ്രപഞ്ചത്തെ ‘സ്വാനുഭവഗീതി’യിലും ഗുരുദേവന്‍ കാട്ടിത്തരുന്നു. പഞ്ചേന്ദ്രിയമുക്തമായ അറിവ്, അറിവും പ്രപഞ്ചവുമെന്ന ദ്വന്ദ്വമില്ലാതെ പ്രകാശമായി വിളങ്ങുന്നതാണ് പ്രപഞ്ചനടനമെന്നല്ലേ അതില്‍ അദ്ദേഹം സ്ഥാപിക്കുന്നത്. മനുഷ്യന്‍, പ്രപഞ്ചം, ദൈവം എന്നീ സ്വത്വസങ്കല്പങ്ങളില്‍ പ്രപഞ്ചം എങ്ങനെയാണ് അറിവിന്റെ അലകളായി വിടരുന്നതെന്ന് ഗുരുദേവന്‍ കരതലാമലകം പോലെ വിശദീകരിക്കുന്നുണ്ട്.
നിലമൊടു നീരതുപോലെ കാറ്റും തീയും
വെളിയുമഹംകൃതി വിദ്യയും മനസ്സും
അലകളുമാഴിയുമെന്നുവേണ്ടയെല്ലാ-
വുലകുമുയര്‍ന്നറിവായി മാറിടുന്നു.’

(ആ:ശ:)

അറിവും പ്രപഞ്ചവും രണ്ടായല്ല നില്ക്കുന്നതെന്ന ഗുരുവിന്റെ സ്വാനുഭവദര്‍ശനമാണിത്. നിലവുമായി നീരും കാറ്റുമായി തീയും അകവുമായി പുറവും മനസുമായി വിദ്യയും ജലവുമായി തരംഗവും എങ്ങനെ ചേര്‍ന്നു നിലകൊള്ളുന്നുവോ അതുപോലെയാണത്രെ പ്രപഞ്ചം അലകളായി നിലകൊള്ളുന്നത്. അതുതന്നെയാണ് അറിവാകുന്നതും. ഇവിടെ അറിവിന്റെ ചലനമായ കര്‍മ്മമാണ് അറിവായി പ്രകാശിക്കുന്നതെന്ന് ഗുരു പറയുന്നു. പ്രകാശിക്കുക എന്നത് കര്‍മ്മമായി അറിയണമെന്ന് സാരം. ‘അറിയുക’ എന്ന കര്‍മ്മമില്ലെങ്കില്‍ അതില്‍ അറിവുമില്ല, അലകളുമില്ല എന്ന അവസ്ഥയാണത്രെ.

ഇക്കാണായ അഥവാ അറിയപ്പെടുന്നതായ പ്രപഞ്ചവും അറിയുന്ന അറിവും വേര്‍തിരിയ് ക്കാനാവാത്ത വിധം ഒന്നായി നില്ക്കുന്നുവെന്നാണ് ഈ പദ്യത്തിലൂടെ ഗുരു സമര്‍ത്ഥി ക്കുന്നത്. ദൈവം, ആത്മം, ബ്രഹ്മം ഇവയൊക്കെ അറിവാണെന്നും ഇവിടെ ആരും അറിയു ന്നില്ല എന്നും ഗുരു പരിതപിച്ചു. പുക ഉയരുമ്പോള്‍ അവിടെ തീയുണ്ടെന്ന് ഒരാള്‍ അനുമാനി ക്കുന്നത് പ്രത്യക്ഷത്തിലുള്ള അറിവിലൂടെയാണ്. ആ അറിവ് സംജാതമാകണമെങ്കില്‍ ഇന്ദ്രിയാനുഭവം വേണം. അടയാളപ്പെടുത്താന്‍ കഴിയാത്ത, തൊട്ടുകാണിക്കാനാവാത്ത അസ്തിത്വം തന്നെയാണ് ദൈവം അഥവാ അറിവ്. ദൈവം, ആത്മം, അറിവ് ഒക്കെ അജ്ഞേയമാണെന്നതാണ് ഗുരുവിന്റെ സങ്കല്പം.

ദൈവം അഥവാ അറിവ് ഏകസത്തയാണത്രെ. അവയുടെ സ്വതന്ത്രവും അനുസ്യൂതവുമായ വ്യാപനത്തില്‍ സര്‍വചരാചരങ്ങള്‍ക്കും തുല്യപ്രാധാന്യമുണ്ടെന്ന ധ്വനിയും ഗുരുവചനങ്ങളിലുണ്ട്. അതേസമയം, മനുഷ്യനെ മൃഗാവസ്ഥയില്‍ നിന്നും മനുഷ്യാവസ്ഥയിലേക്കും ധാര്‍മ്മികബോധത്തിലേക്കും തിരിച്ചറിവിലേക്കും നയിക്കുക എന്ന അനിര്‍വചനീയ ജ്ഞാന സങ്കല്പവും അതിന്റെ പിന്നിലുണ്ട്.

ദൈവം അഥവാ അറിവ് ഏകസത്തയാണത്രെ. അവയുടെ സ്വതന്ത്രവും അനുസ്യൂതവുമായ വ്യാപനത്തില്‍ സര്‍വചരാചരങ്ങള്‍ക്കും തുല്യപ്രാധാന്യമുണ്ടെന്ന ധ്വനിയും ഗുരുവചനങ്ങളിലുണ്ട്. അതേസമയം, മനുഷ്യനെ മൃഗാവസ്ഥയില്‍ നിന്നും മനുഷ്യാവസ്ഥയിലേക്കും ധാര്‍മ്മികബോധത്തിലേക്കും തിരിച്ചറിവിലേക്കും നയിക്കുക എന്ന അനിര്‍വചനീയ ജ്ഞാന സങ്കല്പവും അതിന്റെ പിന്നിലുണ്ട്. ആത്മത്തിന്റെ നിഴലായ പ്രപഞ്ചം ആത്മജ്യോതിസാണെന്ന അറിവ് മനുഷ്യനുണ്ടാകണമെന്നും ഗുരു പറയുന്നു. ‘ഞാന്‍’ എന്ന അറിവ് അറിയുന്നതാണ് പ്രപഞ്ചമത്രെ. (ആത്മവിലാസം) താനും പ്രപഞ്ചവും അഖണ്ഡവും ഒന്നായി വര്‍ത്തിക്കുന്ന ‘അറിവാംഅനുഭൂതി’യിലൂടെ എല്ലാം അറിയുന്ന അസ്തിത്വം ഞാന്‍ തന്നെയാണെന്ന അനുഭവത്തിലേക്ക് ഉണരാനാണ് ഗുരു പ്രാര്‍ത്ഥിച്ചത്.

ജ്ഞാതാവ്, ജ്ഞേയം, ജ്ഞാനം എന്ന ത്രിപുടി കാരണമാണ് മനുഷ്യന്‍ സംസാരസാഗ രത്തില്‍ ഉഴലുന്നത്. ഈ നില അറ്റ് നിര്‍മുക്തനായി, യഥാര്‍ത്ഥ അറിവിലമര്‍ന്നാല്‍ നിത്യശാ ന്തിയിലെത്താനാകും. പരിശുദ്ധവും ശാന്തിപൂര്‍ണവുമായ അറിവിലേക്ക് ആഴുവാന്‍ സഹായിക്കേണമേ… എന്നും ഗുരു പ്രാര്‍ത്ഥിക്കുന്നുണ്ട്. ഒരുവന്റെ അവബോധസിദ്ധിയാണ് യഥാര്‍ത്ഥ ജ്ഞാനോദയമെന്ന് ഗുരു. അത്തരത്തിലുള്ള ജ്ഞാനിയാവണമെന്ന പ്രാര്‍ത്ഥന യാണ് ജനനീനവരത്‌നമഞ്ജരിയുടെ കാതല്‍. സത്യമായ അറിവാണത്രെ ദൈവം. ആത്മ ബോധഭയത്തിലൂടെ ദൈവം അഥവാ അറിവ് സ്വയം പ്രകാശിക്കും. ആ പ്രകാശ ദീപ്തിയില്‍ ആഴ്ന്നിട്ടാണ് ഗുരു വിദ്യയിലൂടെ പ്രബുദ്ധരാകാന്‍ ഉദ്‌ബോധിപ്പിച്ചത്. അവിടെ അറിവ് വ്യ ക്തിക്ക് പ്രകാശിക്കുവാനുള്ള ദിവ്യവെളിച്ചമാണ്. ആ ആത്മപ്രകാശത്തിന്റെ അനിര്‍വചനീയതയിലാണ് ‘നിന്നിലസ്പന്ദമാകണ’മെന്നും ‘നീയുമെന്നുള്ളിലാകണ’മെന്നും ‘ആഴമേറും നിന്‍ മഹസ്സാമാഴിയില്‍ ഞങ്ങളാകവേ ആഴണം വാഴണം നിത്യം’ എന്നും ആ ദാര്‍ശനിക മഹര്‍ഷി പ്രാര്‍ത്ഥിച്ചത്. ‘ജയിക്കുക ചിദാനന്ദ!, ദയാസിന്ധോ ജയിക്കുക…’ എന്ന് അറിവിന്റെ ആഴങ്ങള്‍ വാഴ്ത്താന്‍ മറ്റേതൊരു ഋഷിക്കാണ് കഴിഞ്ഞത്?

ശുദ്ധമലയാളത്തില്‍ എഴുതപ്പെട്ട ഗുരുവിന്റെ കൃതിയാണ് ‘അറിവ്.’
‘അറിയപ്പെടുമതു വേറ-
ല്ലറിവായിടും തിരഞ്ഞിടും നേരം,
അറിവിതില്ലൊന്നായത് കൊ-
ണ്ടറിവില്ലാതെങ്ങുമില്ല വേറൊന്നും’- എന്നാണ് തുടക്കം. അറിവിലുമേറിയ അറിവ് എന്ന് അറിയിച്ചുകൊണ്ടാണ് ആത്മോപദേശശതകം തുടങ്ങുന്നത്. മുപ്പതിലേറെ ഇടത്ത് അറിവ് എന്ന പദം ഇതില്‍ ഗുരുദേവന്‍ ആവര്‍ത്തിക്കുന്നു. ‘അറിവഹമെന്നത് രണ്ടുമേകമാം…’ എന്ന് ഉപദേശിക്കുന്ന ഗുരു അറിവ് സച്ചിദാനന്ദം തന്നെ എന്ന് നിര്‍വചിക്കുന്നു.
തന്നെയെയും അനന്തതയെയും വാസ്തവത്തില്‍ അറിവ് കൊണ്ട് കൂട്ടി ഇണക്കുകയായി രുന്നു ജ്ഞാനസാന്ദ്രതയുടെ ആഴം തേടിയ ഈ യോഗനയനങ്ങള്‍.

അറിവും അറിയുന്ന താനും ഒരേ പൊരുള്‍ തന്നെയാണെന്ന് ഗുരുദേവന്‍. ഒരു ക്ഷണ മാത്ര പോലും അറിവിനെ വിട്ട് താനും തന്നെ വിട്ട് അറിവും നിലനില്ക്കുന്നില്ലത്രെ. ഞാനും ഞാനാകുന്ന അറിവും ആയിട്ടുള്ള ആത്മസത്ത, ആ ഏകസത്ത മാത്രമേയുള്ളൂവെന്നും ഗുരു ആവര്‍ത്തിക്കുന്നു. അറിവിന്റെയും അറിയപ്പെടുന്നതിന്റെയും ബന്ധം, അറിവുനേടലിന്റെ സ്വഭാവം, അറിവാകുന്ന അവസ്ഥ തുടങ്ങി ജ്ഞാനാര്‍ജ്ജനത്തിന്റെ, അറിവിന്റെ സമസ്ത സങ്കല്പങ്ങളും ‘അറിവ്’ എന്ന ചെറുകൃതിയില്‍ ഗുരു വിസ്തരിക്കുന്നുണ്ട്. ‘അറിവ്’ സത്യസ്വ രൂപമെന്ന് സമര്‍ത്ഥിക്കുന്ന ഈ കൃതി അറിവലിവിന്റെ യഥാര്‍ത്ഥ ജ്ഞാനപ്പാനയാണ്. മാത്രമല്ല, അറിവ് മാത്രമാണ് പരമമായ സത്യമെന്നും സത്തയെന്നും അവബോധ മുറച്ചവന് ദുഃഖങ്ങള്‍ ഒഴിവാകുമെന്ന അറിവ് ‘അറിവി’ല്‍ ഉള്ളടങ്ങുന്നു. പ്രപഞ്ചവും ദൈവവും മനുഷ്യനും ഏകമായ അറിവ് തന്നെയാണെന്നും സമന്വയ സാഹോദര്യ ഹൃദയവായ്പിലാണ് മനുഷ്യകുലത്തിന്റെ സൗഖ്യമെന്നും ഗ്രഹിച്ച മനസ്സലിവിലാണ് ‘സോദരത്വേന വാഴുന്ന ഒരു മാതൃകാസ്ഥാന’ത്തെ ഗുരു ഭാവന ചെയ്തത്.

കാൾയുങ്ങ്

പരംപൊരുളിന്റെ സ്ഥാനത്ത് ജ്ഞാനത്തെ അഥവാ അറിവിനെ പ്രതിഷ്ഠിച്ച ഗുരു തന്റെ വേദാന്ത വീക്ഷണവിസ്തൃതി പകര്‍ത്തുകയായിരുന്നു അറിവെന്ന കൃതിയിലൂടെ. അറിവാണല്ലോ ഒരുവന്റെ നിര്‍ണയങ്ങളുടെയും നിശ്ചയങ്ങളുടെയും ചാലകശക്തി. ആപത്ഘട്ടങ്ങളില്‍ രക്ഷാമന്ത്രമാകേണ്ടതും ആ അറിവല്ലാതെ മറ്റൊന്നല്ല.

നന്മതിന്മകളില്‍ നിന്നുള്ള മോചനമാണ് വാസ്തവത്തില്‍ വിദ്യാഭ്യാസം. ആത്മജ്ഞാന കേന്ദ്രീകൃതമായ വിദ്യാഭ്യാസത്തിന്റെ അനിവാര്യതകളെക്കുറിച്ചാണ് ഗുരുദേവന്‍ എപ്പോഴും സംസാരിച്ചത്. ഒരര്‍ത്ഥത്തില്‍ ആത്മസംസ്‌കരണപദ്ധതിയാണ് പഠനം. എന്നാല്‍ കച്ചവട താല്പര്യം കലര്‍ന്ന വിദ്യാഭ്യാസം അതിന്റേതായ വഴികളില്‍ സഞ്ചരിക്കുകയായിരുന്നു. അതു വഴി സ്വഭാവസംസ്‌കരണമില്ലാത്ത പഠന രീതികള്‍ നിലവില്‍ വന്നു. വിദ്യകൊണ്ട് സ്വതന്ത്രരാ കാനുള്ള ഗുരുവിന്റെ സ്വപ്‌നം വൃഥാവിലാകുന്ന കാഴ്ചകളാണ് പിന്നീട് നാം കാണേണ്ടി വന്നത്.

അറിവിനും അതുപോലെ അറിയുന്നവനും ഒരുപാരമ്പര്യമുണ്ടെന്ന് ഗുരു. അറിയുന്നത് മാത്രമേ അറിവായി ഒരാള്‍ക്ക് ഹിതകരമാകൂ. അറിവ് എവിടെ സ്വയം പ്രകാശിക്കുന്നുവോ അതിന്റെ സാക്ഷിയായിരിക്കുന്നവന്‍ മാത്രമേ അറിയുന്നവനാകുകയുള്ളൂവെന്ന് ഗുരു സമര്‍ ത്ഥിക്കുന്നു. അറിവും അറിയപ്പെടുന്നതും ഒന്നെന്ന അറിവില്ലെങ്കില്‍, ആ അറിവ് ശരിയായതാകാന്‍ വഴിയില്ലല്ലോ. അറിവ് എന്നാല്‍ ഉണ്മയാണ്. അത് ഉള്ളിലുള്ളതാണ്. അറിവ് നിറവ് എന്ന് കാണാനുള്ള കഴിവാണത്രെ അറിവ്. അറിവിനെ ഒരേയൊരു സത്യമായി സ്വാംശീകരി ക്കണം. സമസ്താനുഭവങ്ങളെയും ലോകത്തെ തന്നെയും സ്വയം അറിവായി കണ്ട് അതായി തീരാനുള്ള സഞ്ചാരങ്ങളാകണം നമ്മുടേത്.

ഒരുവന്റെ നിലനില്‍പ്പും അചഞ്ചല മാനസികശേഷിയുമാണ് വിദ്യയുടെ അഥവാ അറിവിന്റെ ശ്രേഷ്ഠത. അതായത് ഏത് കൊടുങ്കാറ്റിലും മാറ്റം ഭവിക്കാത്ത അവസ്ഥയാണത്. ഇവിടെയാണ് ജീവിതാനുഭവ വൈവിധ്യത്തെ നിഷേധിക്കാതെ തന്നെ അറിവിന്റെ അദ്വൈത സൗന്ദര്യം ആര്‍ജ്ജിക്കണമെന്ന് ഗുരു വ്യക്തമാക്കിയിട്ടുള്ളത്. അതിന്റെ പ്രഖ്യാപനമാണ് അറിവ് എന്ന കവിത. വായിക്കുന്നവരില്‍ അത് ശ്രേഷ്ഠമായ അറിവായി ഭവിക്കുന്നു. ഈ ദാര്‍ശനിക കൃതി ഒന്നുമാത്രം പഠിച്ചാല്‍ മതി എല്ലാത്തരം അറിവും ഉണ്മയും അവനിലേക്ക് എത്തുന്നു. അവര്‍ ദിശതെറ്റി നൈരാശ്യത്തിലോ പാപബോധത്തിലോ ആത്മഹത്യയിലോ ഒരിക്കലും ചെന്ന് വീഴില്ലെന്ന് ഉറപ്പിക്കാം. അറിയപ്പെടുന്ന ഈ ലോകം അറിവില്‍ നിന്നും ഭിന്നമല്ലെന്നും അറിവല്ലാതെ മറ്റൊന്നും എങ്ങുമില്ലെന്നുമുള്ള തത്ത്വചിന്തയാണ് ഗുരു അവതരിപ്പിച്ചത്. അറിവ് അനാദിയും അനന്തവും അരൂപവുമത്രെ. അതാണ് പ്രപഞ്ച ബോധമായി നിലനില്‍ക്കുന്നത്. ആ പ്രപഞ്ചത്തിന്റെ ഭാഗമായ ഒരാള്‍ക്ക് എങ്ങനെ ജീവത്യാഗം ചെയ്യാന്‍ ധൈര്യം കൈവരും? വികാരവിക്ഷോഭ ത്തിന് അടിമപ്പെടാതിരിക്കാനാണല്ലോ ഒരുവന്‍ അറിവ് ആര്‍ജ്ജിക്കുന്നത്…

ആയുധത്തിന് മുറിക്കാനോ തീയ്ക്ക് ദഹിപ്പിക്കാനോ കാറ്റിന് ഇളക്കാനോ ജലത്തിന് നനക്കാനോ കഴിയാത്ത കാഠിന്യമാണ് ആത്മാവിനുള്ളതെന്ന് ഭഗവദ്ഗീത പറയുന്നു. അങ്ങനെയെ ങ്കില്‍ അറിവുകളുടെ ശാദ്വലഭൂമികളില്‍ അലഞ്ഞ ഒരു മനസ്സില്‍ വിഷാദച്ഛവി പടരാന്‍ പാടില്ല. ക്ഷണികമായ ആ വിഷാദത്തില്‍ നിന്നും മുക്തനാകാന്‍ ഒരിക്കലും ആത്മാഹൂതി ചെയ്യാനും ആവില്ല.

ആയുധത്തിന് മുറിക്കാനോ തീയ്ക്ക് ദഹിപ്പിക്കാനോ കാറ്റിന് ഇളക്കാനോ ജലത്തിന് നനക്കാനോ കഴിയാത്ത കാഠിന്യമാണ് ആത്മാവിനുള്ളതെന്ന് ഭഗവദ്ഗീത പറയുന്നു. അങ്ങനെയെ ങ്കില്‍ അറിവുകളുടെ ശാദ്വലഭൂമികളില്‍ അലഞ്ഞ ഒരു മനസ്സില്‍ വിഷാദച്ഛവി പടരാന്‍ പാടില്ല. ക്ഷണികമായ ആ വിഷാദത്തില്‍ നിന്നും മുക്തനാകാന്‍ ഒരിക്കലും ആത്മാഹൂതി ചെയ്യാനും ആവില്ല.

ജ്ഞാനം അഥവാ അറിവാണ് സര്‍വതിന്റെയും ആധാരമെന്ന് എല്ലാ ആചാര്യന്മാരും ദര്‍ശനങ്ങളും ആവര്‍ത്തിച്ചു പറയുന്നു. അപ്പോള്‍, അറിയുന്ന മനുഷ്യനും ആധാരം തന്നെ. അവര്‍ അന്നേവരെ ആര്‍ജിച്ച അറിവില്‍ കെട്ടിയുയര്‍ത്തുന്ന ധാരണകളും മോഹങ്ങളും സങ്കല്പങ്ങളും പ്രതീക്ഷകളും അവനെ നല്ല വഴിയേ നടത്താനുള്ളവയാണ്. ആ നന്നാകലുകള്‍ മനുഷ്യനെ ഉയര്‍ത്തുന്നു എന്നര്‍ത്ഥം. ചെകുത്താനും ശത്രുവും തന്നോടൊപ്പം തന്നെയു ണ്ടെന്ന തിരിച്ചറിവിനും അതിനെ പ്രതിരോധിക്കാനും ആ അറിവ് അവനെ സഹായിക്കണം. അറിവ് ഏറുമ്പോള്‍ മനുഷ്യന്‍ ആത്മബോധവും തിരിച്ചറിവും വിവേകമുള്ളവനുമാകുന്നു എന്നാണ് പറയാറ്. അപ്പോഴുണ്ടാകുന്ന സിദ്ധാര്‍ത്ഥതയില്‍ അവന്‍ അധമ ചിന്തകളിലേക്ക് പാറി വീഴുന്നില്ല. അറിവിന്റെയും അറിയേണ്ടതിന്റെയും അറിയപ്പെടുന്നതിന്റെയും കേന്ദ്രമായ മനുഷ്യനെ അത്തരം പാകപ്പെടലുകളാണ് നയിക്കുക. അറിവിന്റെ പാരമ്യതയില്‍ സ്വയമറിയുന്ന, സ്വയം നയിക്കുന്ന യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറുന്ന മനുഷ്യര്‍, പ്രത്യേകിച്ച് യുവാക്കള്‍ ഒരു നിമിഷത്തെ നിസഹായതയില്‍ സ്വയമൊടുങ്ങാന്‍ തീരുമാനിക്കുന്നതെന്തുകൊണ്ട്?

ചില നിര്‍ണായക നിമിഷങ്ങളില്‍ മനുഷ്യന്‍ നിസ്സഹായനായി പോകാറുണ്ടെന്ന കാള്‍ യുങ് നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ അവന്റെ ലക്ഷ്യം അത്മസുഖമാണെന്നും അത് സ്വയം നേടേണ്ടതാണെന്നും കര്‍മ്മങ്ങള്‍ അതിനുവേണ്ടിയാകണമെന്നും അവന്റെ പ്രതിബദ്ധത എന്തെന്നും ഗുരുദേവന്‍ അതിന് ഉത്തരം നല്കുന്നുമുണ്ട്.

ചില നിര്‍ണായക നിമിഷങ്ങളില്‍ മനുഷ്യന്‍ നിസ്സഹായനായി പോകാറുണ്ടെന്ന കാള്‍ യുങ് നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ അവന്റെ ലക്ഷ്യം അത്മസുഖമാണെന്നും അത് സ്വയം നേടേണ്ടതാണെന്നും കര്‍മ്മങ്ങള്‍ അതിനുവേണ്ടിയാകണമെന്നും അവന്റെ പ്രതിബദ്ധത എന്തെന്നും ഗുരുദേവന്‍ അതിന് ഉത്തരം നല്കുന്നുമുണ്ട്.

ജീവിതത്തിന്റെ നല്ല കാലവും അറിവുനേടലിനും ആശയങ്ങളും ധാര്‍മ്മികതത്ത്വങ്ങളും ഉദ്‌ബോധനങ്ങളും സ്വാംശീകരിക്കാനും യത്‌നിച്ച ചില ആളുകള്‍ ദുര്‍ബല നിമിഷങ്ങളില്‍ ജീവിതം എറിഞ്ഞുടയ്ക്കാന്‍ ശ്രമിക്കുന്നില്ലേ. പഠിച്ചതിനു സമാനമായ ഉദ്യോഗം ലഭിക്കാതെ വന്നാല്‍, പ്രേമിച്ചവരെ സ്വന്തമാക്കാന്‍ കഴിയാതെ വന്നാല്‍, ചിലവാക്കാന്‍ സ്വത്തില്ലാതെ വന്നാല്‍, വിലയേറിയ വാഹനം ലഭിക്കാതെ വന്നാല്‍, എന്തിന് വീട്ടുകാര്‍ ശകാരിച്ചാല്‍ പോലും ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്നു. കൈവിട്ടു പോകുന്ന ജീവിതത്തെ പിടിച്ചു നിര്‍ത്താനുള്ള ഒരു വാക്കുപോലും അവന്‍ ഉരുവിട്ടു പഠിച്ച പാഠങ്ങളില്‍ നിന്നും തുണയായി എത്തുന്നില്ലല്ലോ.

‘ആത്മനാ വിന്ദതേ വീര്യം’ എന്ന് കേനോപനിഷത്ത് പറയുന്നു. അത്മവിദ്യ വീര്യ സമ്പാദനത്തിന് ഉതകുന്നതാണ്. അതെ, ആത്മജ്ഞാനമല്ല, നാം അഭ്യസിക്കുന്ന ഏത് വിദ്യയും ബുദ്ധിപരമായ വികാസമരുളി ജീവിതം പ്രകാശമാനമാക്കുന്നതല്ലേ. വിദ്യ ഐക്യപ്പെടലിലേക്ക് നയിക്കുന്നു എന്ന് ശ്രീരാമകൃഷ്ണദേവന്‍ പറയുന്നു. അങ്ങനെയെങ്കില്‍, വിദ്വേഷത്തിന്റെ, വെറുപ്പിന്റെ, നിരാശയുടെ, ഏകാന്തതയുടെ, ദുഷ്ചിന്തയുടെ മുളപ്പുകള്‍ എന്തുകൊണ്ട് വിദ്യയാല്‍ പ്രബുദ്ധമായ ജീവിതങ്ങളെ ഇല്ലാതാക്കുന്നു? മനസ്സ് ഭയരഹിത മാകാനും ദാര്‍ശനികഭാവനയ്ക്ക് അനന്തമായ ഉയരങ്ങളിലേക്ക് പറന്നെത്താനും കഴിയുന്ന അവസ്ഥയാണ് അറിവ് അന്വേഷിക്കുന്നവന്റെ സ്വാതന്ത്ര്യം. അത് ജീവിത ഭദ്രതയുടേതാണ്. എന്നാല്‍ അറിവിന്റെ ഉണ്മയില്‍ ഇന്ന് ഭയവും ആശങ്കയും യുവാക്കളില്‍ നിറയുന്നതായാണ് കാണുന്നത്. അറിവ് ആനന്ദമാണെന്നും ശാന്തിയാണെന്നും ആത്മാവിന്റെ തെളിച്ചമാണെന്നും കാട്ടിത്തന്ന എത്രയോ ധന്യാത്മാക്കള്‍ സഞ്ചരിച്ച നാടാണിത്. വാസ്തവത്തില്‍ അറിവ് പുതുതലമുറയില്‍ തിന്മകള്‍ക്കെതിരായ പ്രതിരോധമാകേണ്ടതാണ്. വിവേകത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും പ്രതിസന്ധികളെ നേരിടാനുമുള്ള ആനന്ദമായി അറിവിനെ മാറ്റാനുള്ള കഴിവില്ലായ്മയാണ് അവരില്‍ ചിലര്‍ പ്രകടമാക്കുന്നത്.

സഹായക രചനകൾ:

1.ഗുരുദേവസങ്കല്പനങ്ങളിലൂടെ: ഡോ.എ.സഹദേവൻ.
2.അറിവിന്റെ ഗുരു:
ഡോ.കെ.അയ്യപ്പപ്പണിക്കർ
3.സ്വത്വം, ശരീരം, അന്തകരണം
ഗുരുദേവകൃതികളെപ്പറ്റി ചില നിരീക്ഷണങ്ങൾ:
ഉദയകുമാർ

അതീവ ശ്രദ്ധയാല്‍ മരണദേവതയെ ജയിച്ച്, ആത്മരഹസ്യങ്ങള്‍ അറിഞ്ഞ് ശക്തനായ നചികേതസിനെക്കുറിച്ച് കഠോപനിഷത്ത് പറയുന്നു. അത്തരത്തില്‍ ശ്രദ്ധയോടെ ജീവിത തത്ത്വം ഗ്രഹിച്ച് ധീരന്മാരും അചഞ്ചലരുമാകാന്‍ നമ്മുടെ യുവത്വത്തിന് കഴിയണം. അപ്പോള്‍ മാത്രമേ ആര്‍ജ്ജിച്ച അറിവുകള്‍ ജീവിതത്തിന്റെ പ്രതിസന്ധികള്‍ പ്രതിരോധിക്കാനുള്ള മരുന്നാകൂ. ആത്മജ്ഞാനം ഉള്‍പ്പെടെയുള്ള ഏതറിവും ജീവിതത്തെ നന്മയിലേക്ക് ഉയര്‍ത്താ നുള്ളതാണ്. ആര്‍ജ്ജിച്ച അറിവുകള്‍ മനസ്സിന്റെ ഇരുളിടങ്ങളില്‍ നിന്ന് മുക്തമാകുവാനോ മുറിവുണക്കാനോ ഉള്ള ഔഷധമാക്കാന്‍ ഇന്നത്തെ യുവത്വത്തിന് കഴിയാതെ പോകുന്നു. ആത്മാവിനെ അറിഞ്ഞവര്‍ പോലും ജീവിതം നശിപ്പിച്ച കഥകള്‍ ചരിത്രത്തിലുണ്ടല്ലോ. അവരിലാണ് അറിവ് ഭയമാകുന്നത്. എന്നാല്‍ അറിവ് ഉയര്‍ന്ന അവസ്ഥയിലെത്തുമ്പോള്‍ എല്ലാം അര്‍ത്ഥരാഹിത്യത്തിന്റെ ഉല്പന്നമായി മാറുന്നതായാണ് ഇന്ന് കാണുന്നത്. അറിവിന്റെ പാരമ്യതയില്‍ പ്രായോഗിക ജീവിതം ശിഥിലവും അര്‍ത്ഥരഹിതവുമാകുന്ന കാഴ്ചകള്‍ നമുക്കു ചുറ്റും അരങ്ങേറുന്നു. അതുകൊണ്ടാണ് അറിവ് നേടി എന്ന് അവകാ ശപ്പെടുന്ന പുതുതലമുറക്കാര്‍ നിസ്സാര കാര്യങ്ങള്‍ക്ക് ജീവിതം ഹോമിക്കുന്നത്. പ്രശ്‌നപരിഹാരങ്ങള്‍ക്ക് അറിവിന്റെ സൈദ്ധാന്തിക തലം ഒരിക്കലും പര്യാപ്തമാകില്ല. പ്രാ യോഗിക ജീവിതത്തിനിണങ്ങുംവിധം അറിവിനെ സജ്ജമാക്കാത്തതാണ് യുവതലമുറ യുടെ പരാജയത്തിന് ആക്കം കൂട്ടുന്നത്. ദൈവത്തെയും അറിവിനെയും അവനവനെത്തന്നെ യും വിസ്മരിച്ചുകൊണ്ട് വിദ്യ സ്വായത്തമാക്കിയവര്‍ അനിശ്ചിതത്വത്തിന്റെ പടുകുഴികളില്‍ ഉഴറിനില്ക്കുന്നു. അതുകൊണ്ടാവാം സ്വയംഹത്യകള്‍ സമൂഹത്തില്‍ പെരുകുന്നത്. ‘ഇതിനെ യാണ് ‘അജ്ഞതയുടെ ക്രൂരത’യെന്ന് ഖലില്‍ ജിബ്രാന്‍ വിശേഷിപ്പിച്ചത്.

മൊബൈല്‍: 9447242167
mail:[email protected]

Author

Scroll to top
Close
Browse Categories