നവോത്ഥാന സാമൂഹിക നീതി പ്രസ്ഥാനങ്ങളും സ്വാതന്ത്ര്യ സമരവും
കൊളോണിയല്‍ ചൂഷണത്തില്‍ നിന്നുള്ള രാഷ്ട്രിയവും സാമ്പത്തികവുമായ സ്വാതന്ത്ര്യത്തോടെപ്പം ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്നിരുന്ന സാമൂഹികവും സാംസ്‌കാരികവുമായ വേര്‍തിരിവുകളും ചൂഷണവും ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി വളര്‍ന്നു വന്നു.സാമൂഹിക സാംസ് കാ രിക വിവേചനങ്ങളും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായ പ്രക്ഷോഭങ്ങളും സാമൂഹിക പരിവര്‍ത്തനത്തെ ലക്ഷ്യം വയ്ക്കുന്ന മത – സാമൂഹിക പരിഷ്‌കരണ മുന്നേറ്റങ്ങളും ഉണ്ടായി വന്നത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ടാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ വിപുലവും വ്യത്യസ്തവുമായ മുന്നേറ്റങ്ങള്‍ സ്വരാജിനെ പറ്റിയുള്ള ഇന്ത്യയിലെ വിവിധ സാമൂഹിക വിഭാഗങ്ങളുടെ ഉള്‍ക്കൊള്ളല്‍ മൂല്യങ്ങളുള്ള കാഴ്ച്ചപ്പാടുകളാണ് രൂപപ്പെടുത്തിയത്.
കൊളോണിയല്‍ ചൂഷണത്തില്‍ നിന്നുള്ള രാഷ്ട്രിയവും സാമ്പത്തികവുമായ സ്വാതന്ത്ര്യത്തോടെപ്പം ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്നിരുന്ന സാമൂഹികവും സാംസ്‌കാരികവുമായ വേര്‍തിരിവുകളും ചൂഷണവും ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി വളര്‍ന്നു വന്നു.സാമൂഹിക സാംസ് കാ രിക വിവേചനങ്ങളും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായ പ്രക്ഷോഭങ്ങളും സാമൂഹിക പരിവര്‍ത്തനത്തെ ലക്ഷ്യം വയ്ക്കുന്ന മത – സാമൂഹിക പരിഷ്‌കരണ മുന്നേറ്റങ്ങളും ഉണ്ടായിവന്നത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ടാണ്. സ്വരാജിനെപ്പറ്റിയുള്ള വിമോചന സങ്കല്പങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആശയങ്ങളാണ് നവോത്ഥാന പരിഷ്‌ക്കരണ പ്രസ്ഥാനങ്ങളും സാമൂഹിക നീതി പ്രക്ഷോഭങ്ങളും ഉയര്‍ത്തി കൊണ്ടുവന്നത്. ഇന്ത്യന്‍ സമൂഹത്തെയും സാമൂഹിക ബന്ധങ്ങളെയും പുതുക്കിപണിയുന്നതിനും സാമൂഹിക തുല്യതയും സാമൂഹിക നീതിയും സ്ത്രീ പുരുഷ തുല്യതയും ഉറപ്പാക്കുന്നതുമായ സങ്കല്പങ്ങള്‍ സ്വാതന്ത്ര്യ സമരത്തിന്റെ അടിസ്ഥാന ആശയങ്ങളായി വളര്‍ന്നു വന്നു. സാമൂഹിക സാഹോദര്യവും സമതയെ അടിസ്ഥാനപ്പെടുത്തുന്ന ജനാധിപത്യ മതനിരപേക്ഷ സാമൂഹിക ജീവിത കാഴ്ച്ചപ്പാടുകളും സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നവോത്ഥാന സംരഭങ്ങളും പരിഷ്‌ക്കരണ മുന്നേറ്റങ്ങളും സാമൂഹിക നീതി പ്രസ്ഥാനങ്ങളും രൂപപ്പെടുത്തിയിരുന്നു.പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ തന്നെ നവോത്ഥാന -മതപരിഷ്‌കരണ പ്രസ്ഥാനങ്ങളും ജാതിവിരുദ്ധ സമരങ്ങളും സാമൂഹിക നീതിക്കായുള്ള പ്രക്ഷോഭങ്ങളും സാമൂഹിക തുല്യതയും തുല്യനീതിയും പൗരാവകാശങ്ങളും ലിംഗനീതിയും അടിസ്ഥാന ആവശ്യങ്ങളായി മുന്നോട്ടുവച്ചു.
കൊളോണിയല്‍ ആധിപത്യം സൃഷ്ടിച്ച രാഷ്ട്രിയവും സാംസ്‌കാരികവുമായ ചുറ്റുപാടില്‍ ഇന്ത്യന്‍ സമൂഹത്തില്‍ ഉണ്ടായ ബോധ്യങ്ങളുടെ പശ്ചാത്തലത്തിലാണ് നവോത്ഥാന പരിഷ്‌ക്കരണ പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവന്നത്.തദ്ദേശിയമായി ജാതി, മതം, ലിംഗ അസമത്വം,സാമൂഹിക വേര്‍തിരിവ്, ചൂഷണം മുതലായവ സൃഷ്ടിച്ച സാമൂഹിക ഭിന്നതകളും വേര്‍തിരിവുകളും മൂലമാണ് വൈദേശിക ശക്തികള്‍ക്ക് ഇന്ത്യയെ കീഴടക്കാന്‍ കഴിഞ്ഞത് എന്ന പൊതുബോധം വളര്‍ന്നു വന്നു. കൊളോണിയല്‍ വിദ്യാഭ്യാസം കിട്ടിയ വരേണ്യ ചിന്തകര്‍ക്കും പാരമ്പര്യ ബുദ്ധിജീവികളില്‍ ഒരു വിഭാഗത്തിനും ആഭ്യന്തരമായി ഇന്ത്യയില്‍ നിലനില്‍ക്കുക്കുന്ന സാമൂഹിക സാംസ്‌കാരിക വിവേചനവും സാമൂഹിക പുറം തള്ളല്‍ രീതികളും പരിഹരിക്കുന്നതിന് ചില കാഴ്ച്ചപ്പാടുകള്‍ ഉണ്ടായിരുന്നു. കൊളോണിയല്‍ ഭരണത്തിന്റെ ഭാഗമായി വളര്‍ന്നു വന്ന പശ്ചാത്യ ആശയങ്ങളും ഭരണ പ്രക്രിയകളും നീതിന്യായ വ്യവസ്ഥയും സാമൂഹിക മാറ്റത്തിന് ഉപകരിക്കും എന്ന ചിന്തയും ഇതിനോടൊപ്പം രൂപപ്പെട്ടു വന്നു. കൊളോണിയല്‍ കാലത്ത് ഇന്ത്യയില്‍ വളര്‍ന്നു വന്ന വരേണ്യരായ മധ്യ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക് തങ്ങളുടെ മതസാമുദായിക ജീവിതത്തെ പരിഷ്‌ക്കരിക്കാനും ആധുനികമായ ജീവിതരീതിക്ക് അനുസൃതമായി തങ്ങളുടെ ജാതികളെയും കുടുംബ ജീവിതക്രമങ്ങളെയും സാമൂഹിക ജീവിതത്തെയും പുന:ക്രമീകരിക്കണമെന്ന ആവശ്യവും ഉണ്ടായി വന്നു. ചരിത്രപരമായി ഇന്ത്യയില്‍ സാമൂഹികമായി പുറന്തള്ളപ്പെട്ട ജാതികളില്‍ നിന്നും സാമൂഹിക വിഭാഗങ്ങളില്‍ നിന്നും ജാതിവിരുദ്ധ സാമൂഹിക സമത്വ പ്രസ്ഥാനങ്ങള്‍ വളര്‍ന്നു വരാന്‍ തുടങ്ങി. സമൂഹത്തില്‍ തുല്യതയും ആധുനിക ജീവിത അവസരങ്ങളും ലഭ്യമാകുന്നതിനും, കൊളോണിയല്‍ പൊതുമണ്ഡലത്തിലും ആധുനിക വിദ്യാഭ്യാസം, പൊതുവിഭവങ്ങള്‍ മുതലായവയിലും ബ്രിട്ടീഷ് ഭരണ പ്രക്രിയയിലും പങ്കാളിത്തവും പ്രാതിനിധ്യവും ലഭിക്കുന്നതു വഴി സാമൂഹിക തുല്യതയും അധികാര പങ്കാളിത്തവും ഉറപ്പാക്കാന്‍ കഴിയും എന്ന ബോധ്യങ്ങളും ഈ വിഭാഗങ്ങളില്‍ വളര്‍ന്നു വന്നു. കൊളോണിയല്‍ ഭരണ ആവശ്യങ്ങള്‍ സൃഷ്ടിച്ച ആധുനിക സ്ഥാപനങ്ങളെയും ആശയങ്ങളെയും സ്വീകരിക്കുകയും പാരമ്പര്യങ്ങളെ നവീകരിക്കുകയും, ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യത്തിന്റെ പശ്ചാത്തലത്തില്‍ പാരമ്പര്യങ്ങളെ വീണ്ടെടുക്കുന്ന രീതിയായും,നീതിയും തുല്യതയും സ്ഥാപിക്കുന്നതിനായി പാരമ്പര്യവ്യവസ്ഥകളെ നിഷേധിക്കുന്ന ആശയങ്ങളുമായിട്ടാണ് നവോത്ഥാന – പരിഷ്‌ക്കരണ -സാമൂഹിക നീതി പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടു വന്നത്. ആശയ മണ്ഡലത്തിലും ആവിഷ്‌കാരങ്ങളിലും കൊളോണിയല്‍ ആധുനികതയായും,സാമൂഹിക സാമ്പത്തിക സാംസ്‌കാരിക ജീവിത മണ്ഡലങ്ങളില്‍ സാമൂഹിക ആധുനിക വല്‍ക്കരണവുമായിട്ടുമാണ് ഈ പരിവര്‍ത്തനങ്ങള്‍ വികസിച്ചു വന്നത്.
ജാതി വിരുദ്ധ നവോത്ഥാനവും
സാമൂഹിക നീതിയും
ബംഗാളില്‍ നടന്ന നവോത്ഥാന പ്രവര്‍ത്തനങ്ങളും പരിഷ്‌കരണ സംരംഭങ്ങളും വരേണ്യരായ ബദ്രലോക് ജാതി വിഭാഗങ്ങളെ മുന്‍നിര്‍ത്തിയുള്ളതായിരുന്നു. സാമൂഹിക പരിഷ്‌ക്കരണവും സാമൂഹിക നീതിയും തമ്മില്‍ യോജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ബംഗാളി സമൂഹത്തിലെ അടിത്തട്ടിലുള്ള അയിത്തജാതി സമൂഹങ്ങളില്‍ നിന്നാണ് ഉണ്ടായി വന്നത്. സാമൂഹിക തുല്യതയും സാമൂഹിക നീതിയും ലഭിക്കുന്നതിനുള്ള ജാതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് ബംഗാളിലെ നാമശൂദ്രപ്രസ്ഥാനമായിരുന്നു. ഗുരു ചന്ദ്ര താക്കൂര്‍ നേതൃത്വം കൊടുത്ത ബംഗാളിലെ അയിത്തജാതിക്കാരുടെ നാമ ശൂദ്രപ്രസ്ഥാനം കൊളോണിയല്‍ ഭരണം നടപ്പാക്കിയ ഭൂവുടമസ്ഥത വ്യവസ്ഥയില്‍ ചൂഷണം ചെയ്യപ്പെട്ട സാധാരണ കര്‍ഷകരുടെ കാര്‍ഷിക അവകാശത്തിനായും വരേണ്യജാതി സെമീന്താര്‍മാരുടെ ചൂഷണത്തിനെതിരായും പ്രക്ഷോഭങ്ങള്‍ നടത്തി. ആധുനിക വിദ്യാഭ്യാസം ലഭിക്കുന്നതിനും ജാതിവിവേചനം അവസാനിപ്പിക്കുന്നതിനും കാര്‍ഷിക പരിഷ്‌ക്കരണം നടപ്പാക്കുന്നതിനും നാമശൂദ്ര പ്രസ്ഥാനം പ്രവര്‍ത്തിച്ചു. സാമൂഹിക നീതിയും അധികാരത്തിലും വിഭവങ്ങളിലുമുള്ള കീഴോര്‍ സമൂഹങ്ങളുടെ പങ്കാളിത്തത്തിനും പ്രാതിനിധ്യത്തിനുമായുള്ള മുന്നേറ്റമായിട്ടാണ് നാമശൂദ്ര പ്രസ്ഥാനം ബംഗാളില്‍ വളര്‍ന്നുവന്നത്. സാമൂഹിക പരിവര്‍ത്തനവും സാമൂഹിക നീതിയും പുറന്തള്ളപ്പെട്ട സാമൂഹിക വിഭാഗങ്ങളുടെ അധികാര പങ്കാളിത്തവും ദേശിയ ബോധത്തിന്റെയും ദേശ സങ്കല്പത്തിന്റെയും ഭാഗമാക്കുന്നതില്‍ ബംഗാളിലെ ജാതിവിരുദ്ധ പ്രസ്ഥാനങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.
ബ്രാഹ്മണ്യാധിപത്യവിരുദ്ധ ജനാധിപത്യ ദേശിയതയും സാമൂഹിക നീതി പ്രസ്ഥാനങ്ങളും
ഇതേ കാലത്തു തന്നെ പടിഞ്ഞാറന്‍ ഇന്ത്യയില്‍, ബോംബെ പ്രവിശ്യയില്‍, 1818 ഓടുകൂടി ബാല്‍ശാസ്ത്രി ജംബേഡ്കര്‍ സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.ബ്രാഹ്‌മണമതത്തിന്റെ വരേണ്യ നിലപാടുകള്‍ക്കെതിരായി ജനകീയമായ ഹിന്ദു വിശ്വാസരീതികള്‍ പ്രചരിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു. യഥാസ്ഥിതികത്വത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം ദര്‍പ്പന്‍ എന്ന പ്രസിദ്ധികരണം ആരംഭിച്ചു.1849 ല്‍ പരമഹംസ മണ്ഡലി എന്ന സംഘടന മഹാരാഷ്ട്രയില്‍ രൂപം കൊണ്ടു.ജാതി നിയമങ്ങളുടെ ലംഘനവും ഏക ദൈവവിശ്വാസവും പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. വിധവാ പുനര്‍വിവാഹവും സ്ത്രീ വിദ്യാഭ്യാസവും പ്രോത്സാഹിപ്പിച്ചു.സാമൂഹിക പ്രശ്‌നങ്ങള്‍, ജനകീയ ശാസ്ത്രാവബോധം, ശാസ്ത്രീയവും സാഹിത്യപരമായ ആവിഷ്‌കാരങ്ങള്‍ മുതലായവ പരിഷ്‌ക്കരണ സംരംഭങ്ങളുടെ ഭാഗമായി ഉണ്ടായ പ്രവര്‍ത്തനങ്ങളാണ്. മഹാത്മ ജ്യോതി ബാഫുലെയുടെ നേതൃത്വത്തില്‍ ബ്രാഹ്‌മണാധിപത്യത്തിനെതിരായും ശൂദ്രരുടെയും അയിത്തജാതിക്കാരുടെയും വിമോചനത്തിനായും പ്രവര്‍ത്തനങ്ങള്‍ ഉണ്ടായി. ഫുലെ ആരംഭിച്ച സത്യ ശോധക് സമാജം ജാതിവിരുദ്ധമായ ആശയങ്ങളും സാമൂഹിക നീതിയും സാഹോദര്യ സങ്കല്പങ്ങളും വികസിപ്പിച്ചു.കര്‍ഷകരുടെയും ദരിദ്ര തൊഴില്‍ സമൂഹങ്ങളുടെയും പരിരക്ഷയ്ക്കായി ഫുലെ പ്രവര്‍ത്തിച്ചു. ഫുലെയും അദ്ദേഹത്തിന്റെ ഭാര്യ സാവിത്രി ഭായിയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. ബ്രാഹ്‌മണ ആധിപത്യത്തിനും മേല്‍ജാതി കോയ്‌മയ്ക്കും എതിരായി ശക്തമായി പ്രവര്‍ത്തിച്ച നേതാവായിരുന്നു മഹാത്മ ജ്യോതിബാ ഫുലെ.കീഴോര്‍ വിഭാഗങ്ങളുടെയും ദലിതരുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസത്തിനും സാമൂഹിക തുല്യതയ്ക്കും വേണ്ടി ഫുലെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പിന്നീട് വളര്‍ന്നു വന്ന സാമൂഹിക നീതി പ്രസ്ഥാനങ്ങള്‍ക്ക് വഴികാട്ടിയായി മാറി. ബോംബെ പ്രവിശ്യയെ കേന്ദ്രികരിച്ചു വളര്‍ന്നു വന്ന രാഷ്ട്രിയ മുന്നേറ്റങ്ങളും സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളും ജ്യോതി ബാഫുലെയുടെ സമത്വ സങ്കല്പങ്ങളും സാമൂഹിക നീതിയെ അടിസ്ഥാനമാക്കുന്ന ദേശിയതാസങ്കല്പങ്ങളാലും സ്വാധീനിക്കപ്പെട്ടു വളര്‍ന്നു വന്നതാണ്.
പാശ്ചാത്യ ആധുനിക ആശയങ്ങളോടു ആദ്യകാലത്ത് വിമുഖത നിലനിര്‍ത്തിയിരുന്ന ഇന്ത്യയിലെ മുസ്ലീം സമൂഹം ക്രമേണ നവോത്ഥാന പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.1863 ല്‍ കല്‍ക്കട്ടയില്‍ ആരംഭിച്ച മുഹമ്മദന്‍ ലിറ്റററി സൊസൈറ്റി ധനികരായ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ പാശ്ചാത്യ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും സാമൂഹിക സാംസ്‌കാരിക പരിഷ്‌കരണത്തിനും പ്രാധാന്യം കൊടുത്തു.
ഇസ്ലാമിക പ്രബുദ്ധതയും
സമതാ സങ്കല്പങ്ങളും
പാശ്ചാത്യ ആധുനിക ആശയങ്ങളോടു ആദ്യകാലത്ത് വിമുഖത നിലനിര്‍ത്തിയിരുന്ന ഇന്ത്യയിലെ മുസ്ലീം സമൂഹം ക്രമേണ നവോത്ഥാന പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.1863 ല്‍ കല്‍ക്കട്ടയില്‍ ആരംഭിച്ച മുഹമ്മദന്‍ ലിറ്റററി സൊസൈറ്റി ധനികരായ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ പാശ്ചാത്യ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും സാമൂഹിക സാംസ്‌കാരിക പരിഷ്‌കരണത്തിനും പ്രാധാന്യം കൊടുത്തു. പാശ്ചാത്യ വിദ്യാഭ്യാസം നേടേണ്ട ആവശ്യകത മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ക്രമേണ മധ്യവര്‍ഗ്ഗ മുസ്ലീം സമൂഹത്തില്‍ വളര്‍ന്നു വന്നു. ആധുനിക ആശയങ്ങളും പാശ്ചാത്യ വിദ്യാഭ്യാസവും ഇസ്‌ളാമിക ചിന്തകളും മുസ്ലീം സാമൂഹിക ജീവിതവുമായി ബന്ധിപ്പിച്ചതില്‍ പ്രമുഖനായിരുന്നു സയ്യിദ് അഹമ്മദ് ഖാന്‍. സമകാലിക മുസ്ലീം സമൂഹത്തെ മുന്‍നിര്‍ത്തി, യുക്തിയുടെയും ശാസ്ത്രാവബോധത്തിന്റെയും അടിത്തറയില്‍, ഖുറാന്‍ വ്യാഖ്യാനം നടത്തുകയും മുസ്ലിം സമൂഹത്തില്‍ നിലനിന്നിരുന്ന ആചാരങ്ങളെയും പാരമ്പര്യങ്ങളെയും പരിഷ്‌ക്കരിക്കാനും അദ്ദേഹം ശ്രമിച്ചു. പാശ്ചാത്യ സംസ്‌കാരവും ശാസ്ത്രവിജ്ഞാനവും സ്വീകരിച്ചു കൊണ്ട് ഇന്ത്യയിലെ മുസ്ലീം സമൂഹത്തില്‍ മത സാമൂഹിക പരിഷ്‌ക്കരണം നടത്താനാണ് അദ്ദേഹം ശ്രമിച്ചത്. മുസ്ലിം സമൂഹത്തില്‍ ആധുനിക വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിനായി സ്‌കൂളുകള്‍ ആരംഭിക്കുകയും പല യൂറോപ്യന്‍ ഭാഷകളിലുള്ള പുസ്തകങ്ങളും ഉറുദു ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുകയും ചെയ്തു.മുസ്‌ളീം സമൂഹത്തില്‍ പാശ്ചാത്യ – പൗരസ്ത്യ വിജ്ഞാനത്തിന്റെ വികാസത്തിനും ഉന്നത വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിനുമായി സയ്യിദ് അഹമ്മദ് ഖാന്‍ 1875 ല്‍ അലിഗറില്‍ മുഹമ്മദന്‍ ആംഗ്‌ളോ ഓറിയന്റല്‍ കോളേജ് സ്ഥാപിച്ചു. മുസ്ലീം സമൂഹത്തില്‍ നിലനിന്നിരുന്ന മധ്യകാല ചിന്തകളും ആചാരങ്ങളും ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം സ്ത്രീകളുടെ സാമൂഹിക പദവി ഉയര്‍ത്തുന്നതിനും മുസ്ലീം സ്ത്രീകളുടെ ആധുനിക വിദ്യാഭ്യാസത്തിനുമായി അദ്ദേഹം പ്രവര്‍ത്തിച്ചു.സാമൂഹിക ജീവിതത്തില്‍ പ്രായോഗികമായി ധാര്‍മ്മികതയും മതസഹിഷ്ണുതയും എല്ലാ മതങ്ങളും നിലനിര്‍ത്തണമെന്ന ആശയമാണ് അദ്ദേഹം പ്രചരിപ്പിച്ചത്. മതസാഹോദര്യ ജീവിതത്തെ അടിസ്ഥാനമാക്കുന്ന മതവിശ്വാസികളുടെ ഐക്യത്തിനായി അദ്ദേഹം നിലകൊണ്ടു. മുഹമ്മദ് ഇക്ബാല്‍ അനുഗ്രഹീതനായ കവിയും മാനവികത വാദിയുമായിരുന്നു.സാമൂഹിക പരിവര്‍ത്തനത്തിനും മനുഷ്യസാഹോദര്യത്തിനുമായി നിലകൊണ്ട വ്യക്തിയായിരുന്നു ഇക്ബാല്‍. അദ്ദേഹത്തിന്റെ സാഹിത്യസൃഷ്ടികള്‍ പലതും സാഹോദര്യത്തെയും ദേശസ്‌നേഹത്തെയും മുന്‍നിര്‍ത്തി ഇന്ത്യന്‍ സമൂഹത്തെ പൊതുവിലും മുസ്ലീം സമൂഹത്തെ പ്രത്യേകിച്ചും സ്വാധീനിച്ചു.
(തുടരും)