‘ഗണനയില്‍ നിന്ന് കവിഞ്ഞതൊന്ന്’,’സാധാരണം’

മാലയിലെ മുത്തിനെന്നപോലെ ഇതിലെ ഓരോ ശ്ലോകത്തിനുമുണ്ട് സംരചനാപരമായി അതാതിന്റെ സ്ഥാനം. ആദ്യത്തേതില്‍ കാരണത്തിന്റെ സ്ഥാനത്തുള്ളത് ഈശ്വരേച്ഛയും നടുവില്‍ ചിത്രകാരന്റെ കലാവൈഭവവും അവസാനത്തേതില്‍ മരം മുളച്ചുവരാന്‍ അവസരം നല്‍കുന്ന കുഞ്ഞുവിത്തുമാണ്. ഈ ഓരോ മുത്തുമണിയും അതാതിന്റേതായ തരത്തില്‍ സ്വയം പര്യാപ്തവും നിരപേക്ഷവുമാണ്. ഈ അധ്യായത്തില്‍ ആദ്യം മുതല്‍ അവസാനം വരെയുള്ള സൂക്ഷ്മഗതിയെ പരിശോധിച്ചാല്‍ പാശ്ചാത്യചിന്തകനായ ലൈബനീസ് പറയുന്ന മൊണാഡുകളും, മൊണാഡുകളുടെ മൊണാഡും (Monas mona-dum) തമ്മിലുള്ളതുപോലെ. പ്രപഞ്ചത്തിന് പ്രപഞ്ചത്തിനും ഉപരിയായ വസ്തുതയില്‍ ആശ്രയിച്ചുകൊണ്ടുള്ള മതിയായ ഒരു വിശദീകരണം ഉണ്ട്.

ദര്‍ശനമാലയിലെ ആദ്യ അധ്യായത്തിലെ പത്ത് ശ്ലോകങ്ങളിലും പ്രപഞ്ചോല്‍പത്തിയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഒരു അടിസ്ഥാനതത്വത്തെ അളവുകോലെന്നവണ്ണം സ്വീകരിച്ചു കൊണ്ടാണ് ഇതിലെ ഓരോ ശ്ലോകവും കടന്നു പോകുന്നത്. ഒരു കാര്യം തന്നെ ആവര്‍ത്തിക്കുന്നു എന്നും വായനക്കാര്‍ക്കു തോന്നിയേക്കാം. എന്നാല്‍ കുറച്ചുകൂടി സൂക്ഷ്മമായി ആ ശ്ലോകങ്ങളെ സമീപിച്ചാല്‍, വിശ്വരചനയില്‍ സംഗതമായിവരുന്ന രണ്ട് വിപരീത വശങ്ങളെ ചേര്‍ത്തുവച്ച് കാണിച്ച് തരികയാണ് ഗുരു. ഒന്ന് കാര്യത്തിനോട് ചേര്‍ന്നതും മറ്റേത് കാരണത്തോ ട് ചേര്‍ന്നതുമാണ്. ഇതില്‍ ഒരു വശമില്ലെങ്കില്‍ മറ്റേ വശത്തിന് നിലനില്‍പ്പില്ല. ഈശ്വരനെ കാരണമായി അവതരിപ്പിക്കുമ്പോള്‍ കാര്യമായിരിക്കുന്നത് ദൃശ്യപ്രപഞ്ചമാണ്. ഗണിതശാസ്ത്രത്തില്‍പ്പറയുന്ന സമഗ്രരൂപം (ensembles) എന്നതു പോലെയാണ് ഈ ഓരോ സന്ദര്‍ഭവും. ഇതില്‍ ഒരുവശം അനന്തതയോട് ചേര്‍ന്നതും മറ്റേ വശം പരിഛിന്നവുമായിരിക്കും.

മാലയിലെ മുത്തിനെന്നപോലെ ഇതിലെ ഓരോ ശ്ലോകത്തിനുമുണ്ട് സംരചനാപരമായി അതാതിന്റെ സ്ഥാനം. ആദ്യത്തേതില്‍ കാരണത്തിന്റെ സ്ഥാനത്തുള്ളത് ഈശ്വരേച്ഛയും നടുവില്‍ ചിത്രകാരന്റെ കലാവൈഭവവും അവസാനത്തേതില്‍ മരം മുളച്ചുവരാന്‍ അവസരം നല്‍കുന്ന കുഞ്ഞുവിത്തുമാണ്. ഈ ഓരോ മുത്തുമണിയും അതാതിന്റേതായ തരത്തില്‍ സ്വയം പര്യാപ്തവും നിരപേക്ഷവുമാണ്. ഈ അധ്യായത്തില്‍ ആദ്യം മുതല്‍ അവസാനം വരെയുള്ള സൂക്ഷ്മഗതിയെ പരിശോധിച്ചാല്‍ പാശ്ചാത്യചിന്തകനായ ലൈബനീസ് പറയുന്ന മൊണാഡുകളും, മൊണാഡുകളുടെ മൊണാഡും (Monas mona-dum) തമ്മിലുള്ളതുപോലെ. പ്രപഞ്ചത്തിന് പ്രപഞ്ചത്തിനും ഉപരിയായ വസ്തുതയില്‍ ആശ്രയിച്ചുകൊണ്ടുള്ള മതിയായ ഒരു വിശദീകരണം ഉണ്ട്. പ്രപഞ്ചത്തിനും ഉപരിയായ ഈ വസ്തുതയെ നാം വിളിക്കുന്ന പേരാണ് ദൈവം. അപ്പോള്‍ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന്, പ്രപഞ്ചത്തിനും ഉപരിയായ ഒന്നിന്റെ ആശ്രയം ആവശ്യമാണ്. എങ്കില്‍ നിലനില്‍പ്പിനായി മറ്റൊന്നിനെ ആശ്രയിക്കുന്നവ അനിവാര്യമല്ലഎന്ന് വരും. നമുക്കു ചുറ്റും നടക്കുന്ന സംഭവങ്ങളെ നാം അറിയുന്ന യാഥാര്‍ത്ഥ്യങ്ങള്‍ മുഴുവനും ആശ്രയസ്വഭാവമുള്ളതുകൊണ്ട് അവയൊന്നും അനിവാര്യമല്ല. അപ്പോള്‍ ഈ പ്രപഞ്ചവും അനിവാര്യമല്ലേ എന്നു ചോദിക്കേണ്ടി വരും. യുക്തിപരമായി ചിന്തിച്ചാല്‍ സാധിക്കുമെങ്കിലും ആത്യന്തികമായ സത്യത്തിന് അഥവാ പരംപൊരുളിന് ഈ പ്രപഞ്ചമായേ നിലനില്‍ക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ഗുരു പറയുന്നത്. ‘ഉലകവും ഉള്ളതുമായ് കലര്‍ന്നു നില്‍ക്കും നില വലുതായൊരു നീതികേടിതത്രേ’ എന്നാണ് ഗുരു പറയുന്നത്. ലൈബനീസ് പറയുന്ന, പ്രപഞ്ചത്തിനും ഉപരിയായ പ്രപഞ്ചം, ഗുരുവിന്റെ അഭിപ്രായത്തില്‍ ‘ഗണനയില്‍ നിന്നും കവിഞ്ഞ’ ഒന്നാണ്. നമ്മുടെ ജീവിതത്തിലെയോ പ്രപഞ്ചത്തിലോ ഉള്ള ഏതു വസ്തുവെടുത്താലും ഒന്ന് ‘സാധാരണം’ മറ്റേത് ‘ഗണനയില്‍ നിന്ന് കവിഞ്ഞ ഒന്ന്’. ഈ രണ്ട് തരംതിരിവുകളില്‍ പെടാത്ത ഒന്നും തന്നെയില്ല എന്ന് ഗുരു തറപ്പിച്ചു പറയുന്നുണ്ട്. ആത്മോപദേശ ശതകം 67-ല്‍ പറയുന്നു.

പരമമായ പൊരുള്‍ അറിവിന് വിഷയമല്ല. മറിച്ച് എല്ലാം അറിഞ്ഞുകൊണ്ടിരിക്കുന്ന അറിവ് മാത്രമാണത്. ഇത് ഗണനയില്‍ നിന്ന് കവിഞ്ഞ കേവലമായ അനുഭൂതി മാത്രമാണ്. ഈ അനുഭൂതി മാലയിലെ നൂലെന്ന പോലെ അധ്യാരോപദര്‍ശനത്തിലെ ഓരോ ശ്ലോകത്തിലും കാണാം. ഗണനയില്‍ നിന്ന് കവിഞ്ഞ ഈ പൊരുള്‍ തന്നെയാണ് ഈ പ്രപഞ്ചമായും ഞാനായുമിരിക്കുന്നത്. പ്രപഞ്ചത്തിലെ സകലതിനെയും എണ്ണിയും അളന്നുമൊക്കെ മനസ്സിലാക്കാന്‍ കഴിയും. അവയെ ‘സാധാരണം’ എന്ന പട്ടികയിലാണ് ഗുരു ഉള്‍പ്പെടുത്തിയിരിക്കുന്നത്.

”ഗണനയില്‍ നിന്നു കവിഞ്ഞതൊന്നു സാധാ-
രണമിവ രണ്ടുമൊഴിഞ്ഞൊരന്യരൂപം
നിനവിലുമില്ലിതു നിദ്രയിങ്കലും മേ-
ലിനനഗരത്തിലുമെങ്ങുമില്ല ന്യൂനം”
പരമമായ പൊരുള്‍ അറിവിന് വിഷയമല്ല. മറിച്ച് എല്ലാം അറിഞ്ഞുകൊണ്ടിരിക്കുന്ന അറിവ് മാത്രമാണത്. ഇത് ഗണനയില്‍ നിന്ന് കവിഞ്ഞ കേവലമായ അനുഭൂതി മാത്രമാണ്. ഈ അനുഭൂതി മാലയിലെ നൂലെന്ന പോലെ അധ്യാരോപദര്‍ശനത്തിലെ ഓരോ ശ്ലോകത്തിലും കാണാം. ഗണനയില്‍ നിന്ന് കവിഞ്ഞ ഈ പൊരുള്‍ തന്നെയാണ് ഈ പ്രപഞ്ചമായും ഞാനായുമിരിക്കുന്നത്. പ്രപഞ്ചത്തിലെ സകലതിനെയും എണ്ണിയും അളന്നുമൊക്കെ മനസ്സിലാക്കാന്‍ കഴിയും. അവയെ ‘സാധാരണം’ എന്ന പട്ടികയിലാണ് ഗുരു ഉള്‍പ്പെടുത്തിയിരിക്കുന്നത്. നമ്മുടെ നിനവിലും നിദ്രയിലും ഇതിനു രണ്ടിനുമിടയിലുള്ള സ്വപ്‌നാവസ്ഥയില്‍പ്പോലും വസ്തുതകളെ ഈ രണ്ടു വിഭാഗങ്ങളിലായി മനസ്സിലാക്കാവുന്നതാണ്. ‘ഗണനയില്‍ നിന്ന് കവിഞ്ഞതൊന്ന്’, ‘സാധാരണം’

Author

Scroll to top
Close
Browse Categories