പൂച്ചയുള്ള വീട്

‘അതാണ് നിങ്ങള്‍ തിരക്കിയ വീട്’.വീട് കാണിക്കാന്‍ വന്നയാളൊരു ചെറിയ വാര്‍ക്ക വീടിനു നേരെ വിരല്‍ ചൂണ്ടിയും എന്റെ പുറത്ത് തട്ടിയും പറഞ്ഞു.കോവിഡ് കാലമാണെന്നുംഈകാലത്ത് അപര ദേഹത്തില്‍ നിന്നകലം പാലിക്കണമെന്നുംഅപരദേഹത്തെസ്പര്‍ശിക്കരതെന്നും അയാള്‍ മറന്നതാവാം.വീട് കാണിച്ച് തന്നതില്‍ നന്ദിയുണ്ടെന്ന മട്ടില്‍ ഞാന്‍ ചിരിച്ചിട്ട് ആ വീടിന്റെ വാതിലില്‍ മുട്ടിയപ്പോള്‍ ദേഹം പാതിയും പ്രദര്‍ശിപ്പിച്ചു കൊണ്ട് കൈലിമുണ്ട് ധരിച്ച ഒരാള്‍ വാതില്‍ തുറന്നു.അയാള്‍ക്ക് അമ്പതിനു മേല്‍ പ്രായമു ണ്ടെങ്കിലും ചെറുപ്പമൊന്നുമയാളില്‍ നിന്നങ്ങനെ വിട പറഞ്ഞിട്ടില്ല.നാട്ടുമ്പുറമായത് കൊണ്ടാകും ഒരതിഥി യ്ക്ക്മുന്നെ ഷര്‍ട്ടിടാതെനില്‍ക്കുന്നതിന്റെ ജാള്യതയൊന്നും അയാളില്‍ കണ്ടില്ല.അങ്ങനെയെങ്കില്‍ അയാള്‍വാതിലില്‍ മുട്ടു കേട്ടപ്പോള്‍ തന്നെ ഷര്‍ട്ടിട്ടല്ലേ വരു.

‘ ഞാന്‍ നിങ്ങള്‍ എഴുതുന്നതൊക്കെ വായിക്കാറുണ്ട്.’ എന്നു പറഞ്ഞപ്പോള്‍ അയാളുടെമുഖം കൂടുതല്‍ പ്രസന്നമായി.
അന്നേരമയാളേത് പുസ്തകമാണ് വായിച്ചതെന്നു് ചോദിച്ചിരുന്നെങ്കില്‍ ചുറ്റിപോയേനേ…..

പണ്ട് കുറെ വായിച്ചിരുന്നതാണ്.ഇപ്പോ ജോലിയൊക്കെതരമായശേഷമൊന്നിനും സമയം കിട്ടുന്നില്ല. പിന്നെയേത് റോളിലാണ് സുഹൃത്തേ ഞാനാ വീട്ടില്‍ ചെല്ലുക?’ചായ എടുക്കട്ടെ . ‘ എന്നു് ചോദിച്ചുകൊണ്ട് എനിക്കും അയാള്‍ക്കും മുന്നിലൊരു സ്ത്രീ പ്രത്യക്ഷപ്പെട്ടപ്പോള്‍ എടുത്തോളുവെന്ന മട്ടില്‍ അയാള്‍ തല കുലുക്കി. ചായഇപ്പോള്‍കുടിച്ചതാണെന്ന് അയാളുടെ ഭാര്യയെ ബുദ്ധിമുട്ടിക്കേണ്ടെന്നു് കരുതി പറഞ്ഞെങ്കിലും ഫസ്റ്റ് ടൈമല്ലേ എന്നായി അയാള്‍. വീട്‌ചെറുതെങ്കിലുംഅയാളുടെദാരിദ്ര്യത്തെ പെയിന്റടിച്ചു് മിനുക്കാത്ത ദേഹംകൊണ്ടത് മൗനമായി വിളിച്ചോതുന്നുണ്ടായിരുന്നു.ഈ എഴുത്തുകാരൊക്കെ എന്താ ഇങ്ങനെ?ഒരിക്കലൊരു ഫെയ്‌സ് ബുക്ക് ഫ്രണ്ട്പറഞ്ഞത് എഴുത്തുകാരേയും അവരുടെ ക്രിയേറ്റിവിറ്റിയേയും ഇഷ്ടമാണെങ്കിലും അവരുടെ അലസതയെ ഇഷ്ടമല്ലെന്നാണ്.കുടുംബമെന്നൊക്കെ പറയുന്നത് ഇവര്‍ക്ക് വലിയ ബാധ്യതയാണെന്നാകേട്ടിട്ടുള്ളത്.അയാളീ വര്‍ഷമാദ്യമാണ് ജോലിയില്‍ നിന്നു പിരിഞ്ഞത്.

അതുവരെ അതെങ്കിലുംഉണ്ടായിരുന്നുവെന്നതിന്റെ ആഹ്‌ളാദമുണ്ടായിരുന്നു. അപ്പോളതിന്റെ വേവലാതികളും വേദനകളുമേ ആലോചിക്കു. അത് കൂടെ ഇല്ലാതാകുമ്പോള്‍ അതെങ്കിലും ഉണ്ടായിരുന്നെങ്കിലെന്നു് ആഗ്രഹിക്കും.ഓര്‍മ്മ വെച്ച നാള്‍ തൊട്ടെ മറ്റൊരാളുടെ കീഴില്‍ നിന്നു് ജോലി ചെയ്താ പരിചയം. അതു കൊണ്ട് സ്വതന്ത്രമായൊന്നും ചെയ്യുവാനും ധൈര്യമില്ല. സ്വതന്ത്രമായെന്തെങ്കിലും ചെയ്തിട്ടുള്ളവര്‍ക്ക്ഒരാളുടെ കീഴില്‍ നിന്നു്‌ജോലി ചെയ്യാനും കഴിയില്ല.വിരമിച്ചപ്പോഴേക്കും കോവിഡുമായി. കിട്ടിയത് മുഴുവന്‍ വീടിനു് മേലാപ്പ് തീര്‍ത്തും ചുറ്റും ഷീറ്റ് കൊണ്ട് വേലി തീര്‍ത്തും തീര്‍ത്തു.
നമുക്കെവിടെ നിന്നെങ്കിലും കുറച്ചു് ചില്ലറ കിട്ടിയെന്നറിഞ്ഞാല്‍ വീട്ടുകാര്‍ക്കുള്ളആവശ്യങ്ങളുടെപട്ടികയ്ക്കുംഅന്ത്യമുണ്ടാകില്ല.കണ്‍മുന്നിലൊരു ഒരാണുണ്ടെങ്കിലതുംതലതിരിഞ്ഞു് നടപ്പാണ്.ഫോറിനൊലൊക്കെ പോയെങ്കിലും അവിടെയൊന്നും വേരുറക്കാതെ തിരികെപോന്നു.

ഇങ്ങനെയൊക്കെപറഞ്ഞപ്പോഴയാളുടെ കണ്ണ് നിറഞ്ഞു .
സന്താനത്തിന്‍ പിഴവ് കൊണ്ടാകും അയാളുടെഭാര്യവേദപുസ്തകത്തിലും പ്രാര്‍ത്ഥനകളിലും മാത്രമായത്.ഉണര്‍ച്ചകളെ മുഴുവന്‍ ആത്മീയതയ്ക്കായ് മാത്രം ഉപയോഗിക്കാനായിരുന്നെങ്കില്‍പിന്നെപ്രാര്‍ത്ഥനയ്‌ക്കെന്തിനു്പ്രത്യേകംസമയം നിശ്ചയിക്കണം?അതിര് കവിഞ്ഞ ആത്മീയതയും അപകടകരമാണെന്നല്ലേ ഇതിന്നര്‍ത്ഥം?അധികമായാല്‍ അമൃത് മാത്രമല്ല ആത്മീയതയും വിഷമാണ് കൂട്ടുകാരാ……വേറൊരു വിഷയ പരിസരത്തോ അതിന്റെ ആനന്ദത്തിലോ അഅവര്‍ക്ക് താത്പ്പര്യമില്ല.വെറുതെയിരിപ്പ് മടുത്തെന്നും അതു കണ്ടും ഇതു കണ്ടും കൊതിച്ചിട്ടു കാര്യമില്ലെന്നും അയാള്‍ ……കോവിഡ് കഴിഞ്ഞാല്‍ ഇനിയും ജോലിക്ക് പോണം …..സ്വന്തമായ് അദ്ധ്വാനിച്ച് കഴിക്കുന്നിടത്തോളം രുചി മറ്റൊരു ആഹാരത്തിനുമില്ല.ജോലി ഉണ്ടാകുമ്പോഴേ മറ്റു ക്രിയകളും ചെയ്യാനാകു. അല്ലെങ്കില്‍ മൊത്തമൊരു അനിശ്ചിതത്വമാകും ഉണ്ടാവുക.നമ്മളെക്കാള്‍ വീട്ടിലിരിക്കുന്നവരും നീറും ……പരിചയപ്പെട്ടതില്‍ സന്തോഷമുണ്ടെന്നൊക്കെ പറഞ്ഞ് എഴുന്നേറ്റപ്പോള്‍ഇനിയും വരണമെന്നും വായിക്കണമെന്നും അയാള്‍ പറഞ്ഞു.ഒരു വായനക്കാരനാണെങ്കില്‍ ഒരു വായനക്കാരന്‍ എഴുതുന്നയാളുടെ സമ്പത്താണല്ലോ.അതു കൊണ്ടാണീ വര്‍ഗ്ഗത്തിനു് അവരോടു മിണ്ടി പറയാന്‍ ചെല്ലുന്നോരോടൊക്കെയിത്ര പ്രിയം.പുറത്തേക്കിറങ്ങുമ്പോള്‍ അടുത്ത വീട്ടിലെ ഗെയ്റ്റില്‍ നില്‍ക്കുകയായിരുന്നസ്ത്രീ എവിടെ നിന്നാ എന്താ എന്നൊക്കെ ചോദിച്ചു.അവരുടെ ചോദ്യത്തിലൊക്കെയൊരു ഗര്‍വ്വിന്‍ ദുര്‍ഗന്ധമുണ്ടായിരുന്നെങ്കിലും അതിനൊക്കെ താന്‍ കൃത്യമായിമറുപടി പറഞ്ഞു.

പോകാന്‍ ധൃതിയില്ലെങ്കില്‍ വീടിനകത്തിരുന്നു് സംസാരിക്കാമെന്നായി ആസ്ത്രീ.അവരൊരു അഭിസാരികയൊന്നുമാകില്ലെന്നു് തീര്‍ച്ചപ്പെടുത്തിയവരുടെ വീട്ടില്‍ കയറി.’ അവിടെയുള്ള മൂന്നു പേരും മൂന്നു ലോകത്തായിരുന്നു സാറേയിതു വരെ.”ഈ സ്ഥലത്തിങ്ങനെ ശ്മശാന മൂകതതളം കെട്ടി നില്‍ക്കുന്ന വേറൊരു വീടില്ല സാര്‍……’മകനാണെങ്കിലെപ്പോഴും പുറത്ത്.ഭാര്യയാണെങ്കില്‍ വേദപുസ്തകത്തിലും പ്രാര്‍ത്ഥനകളിലും. അയാളാണെങ്കില്‍എഴുത്തിലും.പിന്നെ ആരാ ആ വീടിനെചലനാത്മകമാക്കുക?ഈ ഒരവസ്ഥയിലാണ് അയാളുടെ മകന്‍ കൂട്ടുകാരന്‍ കൊടുത്തതാണെന്നു്പറഞ്ഞൊരു പൂച്ചക്കുഞ്ഞുമായി വന്നത്.അതോടെ അവരുടെ മൂന്നു് പേരുടെയും ലോകാതിര്‍ത്തികള്‍ തകര്‍ന്നു.ഇപ്പോ ഏറ്റവും കൂടുതല്‍ സംസാരംകേള്‍ക്കുന്നതീവീട്ടില്‍ നിന്നാണ്.പൂച്ചയ്ക്ക് ഭക്ഷണം കൊടുക്കാന്‍ ഓമനിക്കാന്‍ അവര്‍ മൂന്നു പേരും മത്സരിക്കുകയാ. പൂച്ചയാണെങ്കില്‍ ആ പയ്യന്റെ കിടക്കയിലും സോഫയിലുമൊക്കെയാ കിടപ്പും ഇരിപ്പും ഉറക്കവും ..രണ്ട് കവര്‍ പാല്‍ വാങ്ങുന്നതില്‍ പാതിയും പൂച്ചയ്ക്കാ കൊടുക്കുന്നതെന്നാഅയാളുടെഭാര്യഇന്നലെകൂടെപറഞ്ഞത്.അങ്ങേരാണെങ്കില്‍ ഞങ്ങളുടെ വളര്‍ത്തു പൂച്ചയെ ആ മുറ്റത്തെങ്ങാനം കണ്ടാല്‍ കല്ലെടുത്തെറിഞ്ഞു പായിക്കും.ഇപ്പോമകനോട്‌പോലുമില്ലാത്തസ്‌നേഹമാ അയാള്‍ക്കാ പൂച്ചയോട്.അവനെന്നാ അയാളാ പൂച്ചയെ വിളിക്കുക. അവന്‍ തിന്നോ അവന്‍ കിടന്നോ എന്നൊക്കെ ചോദിക്കും.പണ്ടൊരുജീവിയേയുംസ്‌നേഹിക്കാത്ത ആളായിരുന്നു.ഇനിയാരാ വീട്ടില്‍ നിന്നു പോയാലും പൂച്ച പോകാതിരുന്നാല്‍ മതിയായിരുന്നുവെന്നാ അയല്‍ക്കാരൊക്കെ ആഗ്രഹിക്കുന്നത്.’സാറിനു് കുടിക്കാന്‍ .”അയ്യോ ഒന്നും വേണ്ട. ഞാനിപ്പോ അവിടെ നിന്നൊരു ചായ കുടിച്ചേയുള്ളു. ‘

എഴുത്തുകാരനോട് അയാളുടെ ഭാര്യയോട് അയാളുടെ അയല്‍ക്കാരിയോട് ഞാനൊരു എഴുത്തുകാരനാണെന്നു്പറയാതിരുന്നതെത്രയോ ഭാഗ്യമായി.അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ എനിക്കിങ്ങനെയൊരു കഥ എഴുതാനാകുമായിരുന്നോ?

Author

Scroll to top
Close
Browse Categories