വിപണി മികച്ചതാക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ട്
വിപണന രംഗത്ത് കൂടുതല്‍ ഡിജിറ്റല്‍ സൗകര്യങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ ഒരുക്കിയിരിക്കുന്നത്. മിക്കവാറും എല്ലാം തന്നെ സംരംഭകര്‍ക്ക് സൗജന്യമായി ഉപയോഗപ്പെടുത്താവുന്നവയാണ്. ഉദ്യം-രജിസ്‌ട്രേഷന്‍ എടുത്തിരിക്കുന്ന എല്ലാ സംരംഭങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 2021 ഏപ്രില്‍ 1 മുതല്‍ മറ്റ് രജിസ്‌ട്രേഷനുകള്‍ക്ക് പ്രാബല്യമില്ല എന്ന് കൂടി ഓര്‍ക്കണം.
വിപണി മികച്ചതെങ്കില്‍ വിജയം സുനിശ്ചിതം. മെച്ചപ്പെട്ട വിപണി കണ്ടെത്താന്‍ നിരവധി പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കി വരുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ട 10 പദ്ധതികള്‍
- പൊതുസംഭരണം
കേന്ദ്രസര്‍ക്കാര്‍ – പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം സംഭരണത്തിന്റെ 25% നിര്‍ബന്ധമായും സൂക്ഷ്മ ചെറുകിട മേഖലയില്‍ നിന്നായിരിക്കണം. 3% വനിതാസംരംഭകരില്‍ നിന്നും ശേഖരിക്കണം. 4% എസ്.സി/എസ്.ടി സംരംഭകരുടെ ഉല്പന്നങ്ങള്‍ ആയിരിക്കണമെന്നും നിയമം അനുശാസിക്കുന്നു. ഉദ്യം രജിസ്‌ട്രേഷന്‍ ഉള്ള സൂക്ഷ്മ-ചെറുകിട സംരംഭകര്‍ക്ക് ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നതിന് ഇ.എം.ഡി അടക്കേണ്ടതില്ല. കൂടാതെ ടെന്റര്‍ ഫോം സൗജന്യമായി ലഭിക്കുകയും ചെയ്യും. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ഈ സൗകര്യം ലഭിക്കുക. (demsme.gov.in/PPPm.സന്ദര്‍ശിക്കാം.
2. സമാധാന്‍ പോര്‍ട്ടല്‍
സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ ഉല്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ പണം പിരിഞ്ഞ് കിട്ടാന്‍ താമസവും പ്രയാസവും ഉണ്ടാകുന്നു. അങ്ങനെ വരുമ്പോള്‍ പരാതി സമര്‍പ്പിക്കാവുന്ന ഒരു പോര്‍ട്ടല്‍ ആണ് ഇത്. വ്യവസായ-വാണിജ്യ ഡയറക്ടറുടെ നിയന്ത്രണത്തിലുള്ള MSME ഫെസിലിറ്റേഷന്‍ സെന്ററിന്റെ സേവനം ഈ പോര്‍ട്ടല്‍ വഴി ലഭിക്കുന്നതാണ്. സംരംഭകര്‍ക്ക് തികച്ചു സൗജന്യമായി ലഭിക്കുന്ന ഒരു കോടതി സംവിധാനമാണ് ഫെസിലിറ്റേഷന്‍ സെന്റര്‍ (Samadan.msme.gov.in)
3. എക്‌സിബിഷന്‍ ഗ്രാന്റുകള്‍
അംഗീകൃത ദേശീയ വ്യവസായ പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുന്നതിന് വേണ്ടിവരുന്ന സ്റ്റാള്‍ വാടകയുടെ 80% മുതല്‍ 100% വരെ ഗ്രാന്റായി നല്‍കുന്നു. ഇവയുടെ പരമാവധി തുക 80000/- മുതല്‍ 1,50,000/- രൂപ വരെയാണ്. ഇതിന് പുറമെ, പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുന്നതിന് വേണ്ടിവരുന്ന യാത്ര, ചരക്ക് നീക്കം, പരസ്യം എന്നീ ചെലവുകളുടെ 100% പരമാവധി 25000/- രൂപ വരെയും ഗ്രാന്റ് അനുവദിക്കുന്നു. കേന്ദ്ര വ്യവസായ മന്ത്രാലയം ഒരുക്കുന്ന അന്തര്‍ദേശീയ പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുന്നതിനും ഈ ആനുകൂല്യം ലഭിക്കുന്നതാണ്.
പാക്കേജിംഗ് സംവിധാനങ്ങള്‍ക്കായി സംരംഭകര്‍ക്ക് വരുന്ന ചെലവിന്റെ 80% മുതല്‍ 100% വരെ ഗ്രാന്റ് അനുവദിക്കുന്നു. പരമാവധി 1.5 ലക്ഷം രൂപയാണ് ഇങ്ങനെ അനുവദിക്കുക. പാക്കേജിംഗ് കണ്‍സള്‍ട്ടന്‍സി ചെലവുകള്‍ക്ക് ആനുകൂല്യം കൈപ്പറ്റാം. (dcmsme.gov.in/Guidelines PMS)
- ജെംപോര്‍ട്ടല്‍
(Goverment E Market place-GM)
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ സര്‍ക്കാരിന് നേരിട്ട് വില്‍ക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോം ആണ് ജെം. സര്‍ക്കാര്‍ ഓര്‍ഗനൈസേഷനുകള്‍, വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ആവശ്യമുള്ള ചരക്കുകളും സേവനങ്ങളും ഇതിലൂടെ വില്‍ക്കാന്‍ കഴിയും. (രജിസ്റ്റര്‍ ചെയ്യുന്നതിന് mkp.gem.gov.in/Registration) - ട്രേഡ്‌സ് (Trade Receivals Electronic Discour System Treds)
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ അവരുടെ ഉല്പന്നങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്പന നടത്തുമ്പോഴാണ് ഈ ആനുകൂല്യം ലഭിക്കുക. ഇങ്ങനെ ലഭിക്കാനുള്ള തുകയുടെ ഇന്‍വോയ്‌സുകള്‍ പണമാക്കി മാറ്റാന്‍ ട്രേഡ്‌സ് സഹായിക്കുന്നു. ധനകാര്യ സ്ഥാപനങ്ങളിലൂടെയാണ് ഈ ആനുകൂല്യം ലഭ്യമാക്കുക (www.m1xchange. com) - എം.എസ്.എം.ഇ മാര്‍ട്ട്
(MSME Global MART)
എന്‍.എസ്.ഐ.സി. (NSIC) വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കയറ്റുമതി പ്രോത്സാഹനമാണ് ലക്ഷ്യം. ഇതൊരു ആ2ആ പോര്‍ട്ടല്‍ ആണ്. MSME ഉല്പന്നങ്ങളെ അന്താരാഷ്ട്ര തലത്തില്‍ കസ്റ്റമേഴ്‌സുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത് (msmemart.com) - ആഗോള ടെന്‍ഡര്‍ ഒഴിവാക്കുന്നു.
രാജ്യത്തെ എം.എസ്.എം.ഇ. കളെ സഹായിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന പദ്ധതിയാണ്. സര്‍ക്കാര്‍ വാങ്ങലുകളില്‍ 200 കോടി രൂപ വരെയുള്ള ടെന്‍ഡറുകളില്‍ ആഗോളടെന്‍ഡറുകള്‍ ഒഴിവാക്കുന്നു. ആഭ്യന്തര ഉല്പാദകര്‍ക്ക് പ്രത്യേകിച്ച് എം.എസ്.എം.ഇ. കള്‍ക്ക് കൂടുതല്‍ വിപണി ഉറപ്പാക്കാന്‍ ഇത് മൂലം കഴിയുന്നു (doe.gov.in/procurment policy). - എം.എസ്.എം.ഇ. ടെസ്റ്റിംഗ് സെന്റര്‍.
അന്താരാഷ്ട്ര വിപണിയില്‍ ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ മത്സരക്ഷമത ഉറപ്പാക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്നു. അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തങ്ങളുടെ ഉല്പന്നങ്ങളുടെ ഗുണനിലവാരം നിര്‍ണയിക്കാനായി സ്വന്തം ചെലവില്‍ ലാബോറട്ടറികള്‍ സ്ഥാപിക്കുവാന്‍ കഴിയാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം. നാല് പ്രാദേശിക ലബോറട്ടറികളും, 13 ടെസ്റ്റിംഗ് കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലാണ് ലബോറട്ടറികള്‍ (tc.demsme.gov.in) - എസ്.എം.ഇ. പോര്‍ട്ടല്‍ (കേരള)
കേരളത്തിലെ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ ഉള്ള ഒരു ആ2ആ പോര്‍ട്ടല്‍ ആണ്.ദേശീയ അന്തര്‍ദേശീയ രംഗങ്ങളിലെ ഉപയോക്താക്കള്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളുമായി നേരിട്ട് ബന്ധപ്പെടാന്‍ പോര്‍ട്ടല്‍ സൗകര്യം ഒരുക്കുന്ന ഉല്പന്നങ്ങള്‍, കമ്പനി വിവരങ്ങള്‍, പ്രൊഫൈലുകള്‍, ദേശീയ അന്തര്‍ദേശീയ എക്‌സിബിഷനുകള്‍ തുടങ്ങിയ വിവരങ്ങള്‍ അതത് സമയം ലഭ്യമാക്കുന്നു. (keralasme.com/Register)
10. B2B പോര്‍ട്ടല്‍
കേരളത്തിലെ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ബ്യൂറോ ഓഫ് ഇന്റസ്ട്രിയല്‍ പ്രമോഷന്‍ (K-bip) എന്ന സ്ഥാപനമാണ് ഇത്‌നിയന്ത്രിക്കുന്നത്. കേരളത്തിലെ സംരംഭങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ മുഖേന ചര്ച്ചനടത്താനും, അന്താരാഷ്ട്ര തലത്തിലുള്ള കസ്റ്റമേഴ്‌സിനെ ബന്ധപ്പെടുത്താനും, വ്യവസായ ഉല്പന്നങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങള്‍ ലഭ്യമാക്കാനും, വാണിജ്യ അന്വേഷണങ്ങളും അവസരങ്ങളും ലഭ്യമാക്കുന്നതിനു സൗകര്യം ചെയ്തിരിക്കുന്നു. (keralaemarket.com/org)
വിപണന രംഗത്ത് കൂടുതല്‍ ഡിജിറ്റല്‍ സൗകര്യങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ ഒരുക്കിയിരിക്കുന്നത്. മിക്കവാറും എല്ലാം തന്നെ സംരംഭകര്‍ക്ക് സൗജന്യമായി ഉപയോഗപ്പെടുത്താവുന്നവയാണ്. ഉദ്യം-രജിസ്‌ട്രേഷന്‍ എടുത്തിരിക്കുന്ന എല്ലാ സംരംഭങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 2021 ഏപ്രില്‍ 1 മുതല്‍ മറ്റ് രജിസ്‌ട്രേഷനുകള്‍ക്ക് പ്രാബല്യമില്ല എന്ന് കൂടി ഓര്‍ക്കണം.
[email protected]
Correct Web References
1) https://dcmsme.gov.in/pppm.htm
2) https://samadhaan.msme.gov.in
3) https://dcmsme.gov.in/guidelines- PMS
4) https://mkp.gem.gov.in/registration
5) www.mixchange.com
6) www.msmemart.com
7) https://doe.gov.in/procurement policy
8) https://tc.dcmsme.gov.in
9) www.keralasme.com/registration
10 www.keralaemarket.com