പ്രതീക്ഷകളില്ലാതെ കാലാവസ്ഥാ ഉച്ചകോടി

നിർണായകം ഭൂമിയുടെ നിലനില്പ്

തുടക്കത്തില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പ്രതീക്ഷാനിര്‍ഭരമായ പ്രഖ്യാപനങ്ങള്‍ക്കായി കാതോര്‍ത്ത ലോകജനതയ്ക്ക് നിരാശയാണ് ഈ ഉച്ചകോടിയും സമ്മാനിച്ചത്. എന്നിരുന്നാലും, അവസാനസമയത്ത് സമ്മേളനം 36 മണിക്കൂര്‍ നീട്ടിവയ്ക്കുകയുണ്ടായി. ആ 36 മണിക്കൂറിലാണ് കുറച്ചെങ്കിലും ക്രിയാത്മകമായ ചര്‍ച്ചകള്‍ നടന്നത്.

കാലാവസ്ഥാവ്യതിയാനവും, ആഗോളതാപനവും പോലെയുള്ള വിഷയങ്ങളിലെ ചര്‍ച്ചകള്‍ക്കും, തീരുമാനങ്ങള്‍ക്കുമായി ഇരുന്നൂറു ലോകരാജ്യങ്ങളില്‍ നിന്നും മുപ്പതിനായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന ഉച്ചകോടികളിലേക്ക് ഉറ്റുനോക്കുന്നത് അത് ഭൂമിയുടെ നിലനില്‍പ്പിനുതന്നെ എത്രമാത്രം നിര്‍ണ്ണായകമാകാന്‍ പോകുന്നു എന്ന ധാരണയുടെ ഭാഗമായതുകൊണ്ടാണ്. കഴിഞ്ഞ ദിവസം ഈജിപ്തില്‍ കൊടിയിറങ്ങിയ ആഗോളകാലാവസ്ഥാ ഉച്ചകോടിയിലേക്ക് ലോകത്തിന്റെ ശ്രദ്ധ പതിയാന്‍ കാരണം ഒരുപക്ഷേ, ഇന്ന് ലോകം ഏറ്റവുമധികം ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന ‘കാലാവസ്ഥാവ്യതിയാനം’ എന്ന വിഷയത്തില്‍ ക്രിയാത്മകമായ തീരുമാനങ്ങള്‍ പുറത്തുവരുന്നത് പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ്. എന്നാല്‍, ചര്‍ച്ചകള്‍ ചര്‍ച്ചകള്‍ മാത്രമായും, ചര്‍ച്ചകള്‍ക്കുശേഷം അതിന്റെ ഭാഗമായുള്ള പ്രവൃത്തികളൊന്നും ഇല്ലാതെവരുന്നതും വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളില്‍ നിന്ന് നാം ഒരു പടിപോലും മുന്‍പോട്ടുപോയിട്ടില്ല എന്നതാണ് ഇപ്പോള്‍ കൊടിയിറങ്ങിയ കാലാവസ്ഥാ ഉച്ചകോടിയുടെ ആകെത്തുക.

നീട്ടിവച്ച 36 മണിക്കൂര്‍

കഴിഞ്ഞ ദിവസം ഈജിപ്തില്‍ കൊടിയിറങ്ങിയ ആഗോളകാലാവസ്ഥാ ഉച്ചകോടിയിലേക്ക് ലോകത്തിന്റെ ശ്രദ്ധ പതിയാന്‍ കാരണം ഒരുപക്ഷേ, ഇന്ന് ലോകം ഏറ്റവുമധികം ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന ‘കാലാവസ്ഥാവ്യതിയാനം’ എന്ന വിഷയത്തില്‍ ക്രിയാത്മകമായ തീരുമാനങ്ങള്‍ പുറത്തുവരുന്നത് പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ്.

തുടക്കത്തില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പ്രതീക്ഷാനിര്‍ഭരമായ പ്രഖ്യാപനങ്ങള്‍ക്കായി കാതോര്‍ത്ത ലോകജനതയ്ക്ക് നിരാശയാണ് ഈ ഉച്ചകോടിയും സമ്മാനിച്ചത്. എന്നിരുന്നാലും, അവസാനസമയത്ത് സമ്മേളനം 36 മണിക്കൂര്‍ നീട്ടിവയ്ക്കുകയുണ്ടായി. ആ 36 മണിക്കൂറിലാണ് കുറച്ചെങ്കിലും ക്രിയാത്മകമായ ചര്‍ച്ചകള്‍ നടന്നത്. ആ 36 മണിക്കൂര്‍ മാരത്തോണ്‍ ചര്‍ച്ചയില്‍ പ്രധാനപ്പെട്ട രാജ്യങ്ങളിലെ ഭരണാധികാരികള്‍ എല്ലാംതന്നെ വളരെ ഗൗരവത്തോടെ വിഷയങ്ങളെ സമീപിക്കുകയുണ്ടായി. കാലാവസ്ഥാവിഷയങ്ങളില്‍ ഇന്ത്യയുടെ ഇടപെടലുകളും ഈ സമയത്തു നിര്‍ണ്ണായകമായി.

പണം നല്‍കാന്‍ സമ്മതം

ചില പ്രതീക്ഷകളുടെ തിരിനാളങ്ങളില്‍ നിന്ന് തുടങ്ങാം. കാലാവസ്ഥാ ഉച്ചകോടിയില്‍ വളരെക്കാലമായുള്ള ഒരാവശ്യത്തിന് വികസിതരാജ്യങ്ങള്‍ പച്ചക്കൊടി കാണിച്ചു എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. കാലാവസ്ഥാവ്യതിയാനത്തിന് കാരണമാകുന്ന ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം, കാര്‍ബണ്‍ ബഹിര്‍ഗ്ഗമനം എന്നിവയ്ക്ക് പിന്നില്‍ ഏതാണ്ട് മുക്കാല്‍ പങ്കും വഹിക്കുന്നത് വികസിതരാജ്യങ്ങള്‍ ആണ്. ഒരര്‍ഥത്തില്‍ വികസിതരാജ്യങ്ങളുടെ പുരോഗതിയിലേക്കുള്ള വളര്‍ച്ചതന്നെ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗവുമായി ഇഴചേര്‍ന്നുകിടക്കുന്നുണ്ട്. കൂടാതെ വ്യവസായശാലകള്‍ ഏറെയുള്ള വികസിതരാജ്യങ്ങളില്‍ പുറംതള്ളുന്ന കാര്‍ബണ്‍ വാതകങ്ങള്‍ അവിടെമാത്രമല്ല നാശം വിതയ്ക്കുന്നത്. ഇത്തരത്തില്‍ വികസിതരാജ്യങ്ങളുടെ അനിയന്ത്രിതമായ കാര്‍ബണ്‍ പാദമുദ്രയുടെ പരിണിതഫലം അനുഭവിക്കുന്നത് വികസ്വരരാജ്യങ്ങള്‍ ആണ്. ചുരുക്കത്തില്‍ ചെയ്യാത്ത തെറ്റിനുള്ള ശിക്ഷ അനുഭവിക്കുന്നതിനുതുല്യം.

മഞ്ഞായാലും, മഴയായാലും, ചൂടായാലും അത് ഏറ്റവും തീവ്രമായി അനുഭവപ്പെടുന്നു എന്നതാണ് ഈ മാറിയ കാലാവസ്ഥാ സാഹചര്യങ്ങളെ ഏറ്റവും ബുദ്ധിമുട്ടേറിയതാക്കി മാറ്റുന്നത്. തണുപ്പാണെങ്കില്‍ അത് ഏറ്റവും തീവ്രമാവുകയും, മഴയാണെങ്കില്‍ ഒരുദിവസം പെയ്യേണ്ടത് ഒരു മണിക്കൂറില്‍ പെയ്തിറങ്ങുന്നതും, വരള്‍ച്ചയാണെങ്കില്‍ ദിവസങ്ങളും മാസങ്ങളും ഒക്കെ നീണ്ടുനില്‍ക്കുന്നതും ഓരോ ജീവിയുടെയും ജീവിതം ദുസ്സഹമാക്കുന്നുണ്ട്.വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് നാം ഒരു പടിപോലും മുന്‍പോട്ടുപോയിട്ടില്ല എന്നതാണ് ഇപ്പോള്‍ കൊടിയിറങ്ങിയ കാലാവസ്ഥാ ഉച്ചകോടിയുടെ ആകെത്തുക.

ഈ അവസ്ഥയിലാണ് വികസ്വരരാജ്യങ്ങളില്‍ ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ക്ക് വികസിതരാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആശയം മുന്നോട്ടുവരുന്നത്. തുടക്കത്തില്‍ ധനികരാജ്യങ്ങള്‍ അത് കണ്ടില്ലെന്നു നടിച്ചെങ്കിലും ഈ ഉച്ചകോടിയില്‍ അതിനുള്ള തീരുമാനം ഉണ്ടായത് ആശാവഹമാണ്. ഭൂമധ്യരേഖയ്ക്ക് ചേര്‍ന്നുകിടക്കുന്ന ബംഗ്ലാദേശ്, മാലദ്വീപ്, എത്യോപ്യ, സോമാലിയ തുടങ്ങിയ അവികസിതരാജ്യങ്ങള്‍ക്ക് ഇതുവഴി പ്രയോജനമുണ്ടാകുമെന്നാണ്കരുതുന്നത് .

വികസിതരാജ്യങ്ങള്‍, വികസ്വരരാജ്യങ്ങളില്‍ ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും പ്രഖ്യാപനത്തിനപ്പുറം, അതിന്റെ പ്രായോഗികതയും എങ്ങിനെ, ഏതുരീതിയില്‍ എന്നതൊന്നും ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. അതായത്, അതിനായി ഇനിയൊരു ഉച്ചകോടി കൂടി വേണ്ടിവരുമെന്നര്‍ത്ഥം.

വികസിതരാജ്യങ്ങള്‍, വികസ്വരരാജ്യങ്ങളില്‍ ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും പ്രഖ്യാപനത്തിനപ്പുറം, അതിന്റെ പ്രായോഗികതയും എങ്ങിനെ, ഏതുരീതിയില്‍ എന്നതൊന്നും ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. അതായത്, അതിനായി ഇനിയൊരു ഉച്ചകോടി കൂടി വേണ്ടിവരുമെന്നര്‍ത്ഥം. കൂടാതെ, വികസിതരാജ്യങ്ങള്‍, വികസ്വരരാജ്യങ്ങള്‍ എന്നെ വേര്‍തിരിവിന് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടെങ്കിലും അത് പ്രായോഗികതലത്തില്‍ നിര്‍വ്വചിക്കാന്‍ കഴിയാതെ പോകുന്നതും ഇത് കൃത്യമായി നടപ്പിലാക്കുവാന്‍ തടസ്സമായി നില്‍ക്കുന്നു. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ലോകത്തെ രണ്ടാമത്തെ ശക്തിയായ ചൈന വികസിതരാജ്യങ്ങളുടെ ഗണത്തില്‍ പെടുന്നില്ല എന്നതാണ് ഏറെ രസകരമായ വസ്തുത. അതായത് അവര്‍ കാലാവസ്ഥാഫണ്ടിലേക്ക് പണം നല്‍കേണ്ടിവരില്ല എന്നര്‍ത്ഥം.

ജലരേഖയായ പാരീസ് ഉടമ്പടി

ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒന്നായിരുന്നു 2015 ലെ പാരീസ് ഉടമ്പടി. പ്രതീക്ഷാനിര്‍ഭരമായ ഏറെ പ്രഖ്യാപനങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ പാരീസ് ഉടമ്പടിയില്‍ ഏറെ പ്രധാനപ്പെട്ട ഒന്നായിരുന്നു വികസ്വരരാജ്യങ്ങളെ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജസ്രോതസ്സുകളിലേക്ക് മാറുവാനായി വികസിതരാജ്യങ്ങള്‍ വര്‍ഷത്തില്‍ 10,000 കോടിയിലധികം ഡോളര്‍ സ്വരൂപിക്കണം എന്ന പാരീസ് ഉച്ചകോടിയിലെ പ്രഖ്യാപനം ഇതേവരെ നടപ്പിലാക്കിയിട്ടില്ല.

ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒന്നായിരുന്നു 2015 ലെ പാരീസ് ഉടമ്പടി. പ്രതീക്ഷാനിര്‍ഭരമായ ഏറെ പ്രഖ്യാപനങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ പാരീസ് ഉടമ്പടിയില്‍ ഏറെ പ്രധാനപ്പെട്ട ഒന്നായിരുന്നു വികസ്വരരാജ്യങ്ങളെ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജസ്രോതസ്സുകളിലേക്ക് മാറുവാനായി വികസിതരാജ്യങ്ങള്‍ വര്‍ഷത്തില്‍ 10,000 കോടിയിലധികം ഡോളര്‍ സ്വരൂപിക്കണം എന്ന പാരീസ് ഉച്ചകോടിയിലെ പ്രഖ്യാപനം ഇതേവരെ നടപ്പിലാക്കിയിട്ടില്ല. ഈ ഉച്ചകോടിയിലാവട്ടെ അത് ചര്‍ച്ചപോലും ചെയ്യാന്‍ ലോകരാജ്യങ്ങള്‍ തയ്യാറായില്ല. പ്രഖ്യാപനങ്ങള്‍ക്ക് ലോകം കയ്യടിക്കുകയും, അത് വര്‍ഷങ്ങള്‍ നീണ്ടാലും നടപ്പിലാക്കാതെ ഇരിക്കുകയുമാണ് ചെയ്യുന്നത്.

തീവ്രമഴയുംകൊടും വരൾച്ചയും

മഞ്ഞായാലും, മഴയായാലും, ചൂടായാലും അത് ഏറ്റവും തീവ്രമായി അനുഭവപ്പെടുന്നു എന്നതാണ് ഈ മാറിയ കാലാവസ്ഥാ സാഹചര്യങ്ങളെ ഏറ്റവും ബുദ്ധിമുട്ടേറിയതാക്കി മാറ്റുന്നത്. തണുപ്പാണെങ്കില്‍ അത് ഏറ്റവും തീവ്രമാവുകയും, മഴയാണെങ്കില്‍ ഒരുദിവസം പെയ്യേണ്ടത് ഒരു മണിക്കൂറില്‍ പെയ്തിറങ്ങുന്നതും, വരള്‍ച്ചയാണെങ്കില്‍ ദിവസങ്ങളും മാസങ്ങളും ഒക്കെ നീണ്ടുനില്‍ക്കുന്നതും ഓരോ ജീവിയുടെയും ജീവിതം ദുസ്സഹമാക്കുന്നുണ്ട്.
കഴിഞ്ഞ ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് പാക്കിസ്ഥാനില്‍ വെള്ളപ്പൊക്കം നാശം വിതച്ചത്. ഇതിലൂടെ രാജ്യത്തിനുണ്ടായ നഷ്ടം 4500 കോടി ഡോളറാണ്. രാജ്യത്തിന്റെ വാര്‍ഷികവരുമാനത്തിന്റെ 13 ശതമാനത്തിനുമുകളിലാണ് ഈ തുക. പാക്കിസ്ഥാനില്‍ മാത്രമല്ല, ബംഗ്ലാദേശ്, ആസ്ട്രേലിയ എന്നിവിടങ്ങളിലും ഉണ്ടായ പ്രളയം ഏറെപ്പേരുടെ ജീവനും, സ്വത്തുമാണ് കവര്‍ന്നത്. മാത്രമല്ല, മാലദ്വീപ് ഉള്‍പ്പെടെയുള്ള കടലോരരാജ്യങ്ങള്‍ കടലേറ്റഭീഷണിയുടെയും നിഴലില്‍ ആണ്. ഇതേ അവസരത്തിലാണ് എത്യോപ്യ, സോമാലിയ തുടങ്ങിയ രാജ്യങ്ങളിലെ കൊടും വരള്‍ച്ചയും ലോകശ്രദ്ധ ആകര്‍ഷിച്ചത്. സൊമാലിയയില്‍ ഒരു മഴപെയ്തിട്ട് മാസങ്ങളായി. കുടിക്കാന്‍ ഒരുതുള്ളി വെള്ളമില്ലാതെ അവിടെ മനുഷ്യരടക്കം മരിച്ചുവീഴുകയാണ്. ഇവിടെ ജനങ്ങള്‍ പട്ടിണിയുടെയും വക്കിലാണ്.

ഇന്ത്യയുടെ
‘ഇന്‍ ഔവര്‍ ലൈഫ് ടൈം’

കാലാവസ്ഥാവ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ ഏറെ അനുഭവിക്കേണ്ടിവരുന്ന പ്രദേശമാണ് ഇന്ത്യ. ഇന്ത്യയുടെ ഭൂപ്രകൃതി തന്നെയാണ് അതിന്റെ പ്രധാന കാരണവും. ഒരുവശത്തു ഹിമാലയപര്‍വ്വതനിരകളും, മറ്റു മൂന്നുവശങ്ങളിലും കടലുകളാല്‍ ചുറ്റപ്പെട്ടതുമായ ഇന്ത്യ മഹാരാജ്യം ഈ പ്രത്യേകതകള്‍ കൊണ്ട് സുരക്ഷിതമായ പ്രദേശമാണെന്നാണ് സാധാരണയായി പറയാറുള്ളത്. എന്നാല്‍, കാലാവസ്ഥാവ്യതിയാനത്തിന്റെ കാര്യത്തില്‍ ഇത് ദോഷകരമായാണ് ഭവിക്കുന്നത്. അറബിക്കടലും, ഇന്ത്യന്‍ മഹാസമുദ്രവും, ബംഗാള്‍ ഉള്‍ക്കടലും ചേര്‍ന്നുകൊണ്ട് ഇന്ത്യ ഒരു ഉപദ്വീപായാണ് പറയപ്പെടുന്നത്. ഏറ്റവുമധികം വേഗത്തില്‍ ചൂടുപിടിക്കുന്ന സമുദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യന്‍ മഹാസമുദ്രം. കടലുകള്‍ ചൂടുപിടിക്കുന്നത് വലിയ ചുഴലിക്കാറ്റുകള്‍ക്ക് കാരണമാകുന്നുണ്ട്. ചുഴലിക്കാറ്റുകള്‍ രൂപപ്പെടുവാനുള്ള ജലാംശവും ഊര്‍ജ്ജവും ലഭിക്കുന്നത് കടലില്‍ നിന്നാണല്ലോ. കടല്‍ ചൂടാകുകവഴി ചുഴലിക്കാറ്റുകളുടെ എണ്ണം ഏതാണ്ട് അന്‍പതുശതമാനവും, അതിന്റെ കാഠിന്യം ഇരുപതുശതമാനവും, അത് കടലില്‍ തന്നെ തുടരുവാനുള്ള സാധ്യത എണ്‍പതുശതമാനം വരെയും ആണെന്നാണ് പഠനങ്ങള്‍. ചുഴലിക്കാറ്റിനൊപ്പം, അതിതീവ്രമഴയുടെ അളവും ഏതാണ്ട് മൂന്നുമടങ്ങുവരെ കൂടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇതുപോലെ ചുരുങ്ങിയ സമയത്ത് പെയ്യുന്ന മഴയുടെ അളവ് കൂടുന്നതിന്റെ ദോഷഫലങ്ങള്‍ പ്രളയമായും, വെള്ളപ്പൊക്കമായുമൊക്കെ നാം അനുഭവിക്കുന്നുണ്ടല്ലോ.

ഈജിപ്ത് ഉച്ചകോടിയില്‍ ഇന്ത്യയുടെ സാന്നിധ്യവും ഇടപെടലും പ്രതീക്ഷാനിര്‍ഭരമായിരുന്നു. ഇന്ത്യയുടെ പവലിയനില്‍ രാജ്യത്തിന്റെ പരിസ്ഥിതി-വനം മന്ത്രി ശ്രീ.ഭൂപേന്ദ്ര യാദവ് വ്യത്യസ്തമായ ഒരു ആശയമാണ് മുന്നോട്ടുവച്ചത്. യുവാക്കളെ പരിസ്ഥിതിസംരക്ഷണത്തിലേക്ക് ആകര്‍ഷിക്കുന്ന ‘ഇന്‍ ഔവര്‍ ലൈഫ് ടൈം’ എന്ന ആശയമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ഏതൊരു രാജ്യത്തിന്റെയും സ്വത്താണ് അവിടുത്തെ യുവാക്കള്‍. ആ യുവാക്കളിലൂടെ ഒരു ആശയം സമൂഹത്തിലേക്ക് ഏറെ എളുപ്പത്തില്‍ എത്തിക്കുവാന്‍ കഴിയും. മാത്രമല്ല, ഇന്നത്തെ യുവാക്കളാണ് നാളെ ലോകത്തെ നിയന്ത്രിക്കുവാന്‍ പോകുന്നത്. കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും, ഹരിതഗൃഹവാതകങ്ങള്‍ പുറംതള്ളുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ആദ്യം യുവാക്കളില്‍ അവബോധം സൃഷ്ടിക്കുകയാണ് വേണ്ടത്. 18 മുതല്‍ 23 വരെയുള്ള യുവാക്കളെ ഇത്തരത്തില്‍ ക്രിയാത്മകമായി ഉപയോഗിക്കുവാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ഈ നിര്‍ദ്ദേശം ലോകരാജ്യങ്ങള്‍ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഭാവിയിലേക്കുള്ള ചുവടുവെപ്പ് എന്നാണ് അതിനെ ലോകരാജ്യങ്ങള്‍ വിശേഷിപ്പിച്ചത്.

പെട്രോള്‍ അടക്കമുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന കര്‍ശനമായ നിര്‍ദേശം കൊണ്ടുവന്നത് ലോകത്തെ എണ്ണക്കമ്പനികളില്‍ നിന്നുള്ള അറുന്നൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന ഒരു സമ്മേളനത്തില്‍ ആണെന്നത് വിരോധാഭാസമാണ്.

എണ്ണമുതലാളിമാരുടെ
പങ്കാളിത്തം

പെട്രോള്‍ അടക്കമുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന കര്‍ശനമായ നിര്‍ദേശം കൊണ്ടുവന്നത് ലോകത്തെ എണ്ണക്കമ്പനികളില്‍ നിന്നുള്ള അറുന്നൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന ഒരു സമ്മേളനത്തില്‍ ആണെന്നത് വിരോധാഭാസമാണ്. കഴിഞ്ഞവര്‍ഷം ഗ്‌ളാസ്‌ഗോവില്‍ പങ്കെടുത്തിരുന്നതിനേക്കാള്‍ 25 ശതമാനം കൂടുതല്‍ ആള്‍ക്കാരാണ് എണ്ണക്കമ്പനികളുടെ ഭാഗത്തുനിന്നും ഈജിപ്റ്റ് ഉച്ചകോടിയില്‍ പങ്കെടുത്തത്. അങ്ങനെയൊരു വേദിയില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന നിര്‍ദ്ദേശത്തിന്റെ സാധുത നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അവ വെറും നിര്‍ദ്ദേശങ്ങള്‍ക്കും, ചര്‍ച്ചകള്‍ക്കുമപ്പുറം പോവില്ലായെന്നും നമുക്ക് മനസിലാക്കുവാന്‍ കഴിയും.

Author

Scroll to top
Close
Browse Categories