ലോകം പിടിച്ചെടുക്കാൻ ഗ്രാഫീന്‍

മനുഷ്യതലമുടിയുടെ പത്തുലക്ഷത്തിലൊന്നു മാത്രം കനമുള്ള ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ വസ്തുവാണ് ഗ്രാഫീന്‍.മൊബൈല്‍ ഫോണിന്റെ ചൂട് കുറയ്ക്കാനും കാറില്‍ പല ഭാഗത്തും ശബ്ദം കുറയ്ക്കാനും ഗ്രാഫീന്‍ അടങ്ങിയ ഭാഗങ്ങള്‍ പല കമ്പനികളും ഉപയോഗിക്കുന്നു.

ഗ്രാഫീന്‍, മനുഷ്യതലമുടിയുടെ പത്തുലക്ഷത്തിലൊന്നു മാത്രം കനമുള്ള ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ വസ്തു. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ ആന്ദ്രേ ഗാമിനും, കോണ്‍സ്റ്റന്റൈന്‍ നോവോസെലോവിനും ഇതിന്റെ പഠനത്തിന് 2010-ലെ ഫിസിക്‌സ് നോബല്‍ സമ്മാനം ലഭിച്ചതോടെ ഗ്രാഫീന്റെ സാദ്ധ്യതകള്‍ കൂടുതല്‍ പ്രാധാന്യം നേടി.

ഏറ്റവും കനം കുറഞ്ഞ വസ്തു എന്നതിലുപരി ഏറ്റവും ഭാരം കുറഞ്ഞതും, ശക്തിയുള്ളതും, താപ-വൈദ്യുത ചാലകതകയുള്ളതാണെന്നതിനു പുറമെ വിസിബിള്‍-ഇന്‍ഫ്രാ റെഡ് പ്രകാശ തരംഗങ്ങളെ ഒരേ പോലെ ആഗീരണം ചെയ്യാനുള്ള കഴിവും കാരണം ഭാവി ലോകത്തിന്റെ പല പ്രശ്‌നങ്ങളുടെയും പരിഹാരമായി ഇതിനെ കാണാം. ഒരു ചതുരശ്ര മീറ്റര്‍ ഗ്രാഫീന്റെ തൂക്കം വെറും 0.77 മില്ലീഗ്രാം മാത്രവും ഇതിന്റെ ശക്തി സ്റ്റീലിന്റെ 100-300 ഇരട്ടിയുമാണ്.

ഗ്രാഫീൻ വിപ്ളവം ഇങ്ങനെ

ബാറ്ററി
സൗരോര്‍ജ്ജ സെല്‍
ട്രാന്‍സിസ്റ്റര്‍
കമ്പ്യൂട്ടര്‍ ചിപ്പുകള്‍
എല്‍ഇഡി ഡിസ്‌പ്ലേ
ഉയര്‍ന്ന ആവൃത്തി ഇലക്ട്രോണിക്‌സ്
കാന്തിക സെന്‍സറുകള്‍
കൂടുതല്‍ ബാന്‍ഡ് വിഡ്ത്തുള്ള
ഫോട്ടോ ഡിറ്റക്ടറുകള്‍
ബയോകെമിസ്ട്രി
ഡിഎന്‍എ സീക്വന്‍സിംഗ്
വാട്ടര്‍ ഫില്‍റ്റര്‍

ബാറ്ററി, സൗരോര്‍ജ്ജ സെല്‍, ട്രാന്‍സിസ്റ്റര്‍, കമ്പ്യൂട്ടര്‍ ചിപ്പുകള്‍, എല്‍ഇഡി ഡിസ്‌പ്ലേ, ഉയര്‍ന്ന ആവൃത്തി ഇലക്ട്രോണിക്‌സ്, കാന്തിക സെന്‍സറുകള്‍, കൂടുതല്‍ ബാന്‍ഡ് വിഡ്ത്തുള്ള ഫോട്ടോ ഡിറ്റക്ടറുകള്‍, ബയോകെമിസ്ട്രി, ഡിഎന്‍എ സീക്വന്‍സിംഗ്, വാട്ടര്‍ ഫില്‍റ്റര്‍ തുടങ്ങി എല്ലാ മേഖലകളിലും ഗ്രാഫീന്‍ വലിയൊരു വിപ്ലവം തന്നെ ഉണ്ടാക്കും. ഗ്രാഫീന്‍ അടങ്ങിയ ടെന്നീസ് റാക്കറ്റും ഹെല്‍മറ്റും ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. മൊബൈല്‍ ഫോണിന്റെ ചൂട് കുറയ്ക്കാനും കാറില്‍ പല ഭാഗത്തും ശബ്ദം കുറയ്ക്കാനും ഗ്രാഫീന്‍ അടങ്ങിയ ഭാഗങ്ങള്‍ പല കമ്പനികളും ഉപയോഗിക്കുന്നു.

ഗതാഗതം, വൈദ്യശാസ്ത്രം, പ്രതിരോധം, തലച്ചോറിലും മറ്റുമുള്ള ടര്‍ഗാറ്റഡ് ഡ്രഗ് ഡെലിവറി, ഗ്രാഫീന്‍ അടങ്ങിയ പെയിന്റ് ഉപയോഗത്തിലൂടെ തുരുമ്പ് രഹിത ലോകം, ഭക്ഷണം ദീര്‍ഘനാള്‍ കേടാകാത്ത പാക്കിങ്ങ് വസ്തുക്കള്‍, വാച്ചു പോലെ കയ്യില്‍ കെട്ടാവുന്ന മൊബൈc ഫോണ്‍, പത്രം പോലെ ചുരുട്ടി കൊണ്ടു നടക്കാവുന്ന ലാപ്‌ടോപ്പ്, ശരീര താപം കൊണ്ടും സൂര്യപ്രകാശം കൊണ്ടും ചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററികള്‍ എന്നിവ യാഥാര്‍ത്ഥ്യമാക്കാന്‍ ഇനി അധികം കാലമില്ല. നിര്‍മിത ബുദ്ധി മേഖലകളിലുപയോഗിക്കുന്ന സെന്‍സര്‍ നിര്‍മാണത്തില്‍ ഇതിനുണ്ടാകാന്‍ പോകുന്ന സാദ്ധ്യത വളരെ വലുതാണ്. രാസവള കീടനാശിനികളുടെ നിയന്ത്രിത റിലീസ്, സെന്‍സറുകള്‍ ഉപയോഗിച്ചുള്ള നിര്‍മിത ബുദ്ധി അധിഷ്ഠിത സ്മാര്‍ട്ട് കൃഷി തുടങ്ങിയവ കൃഷി രംഗത്ത് വന്‍ മാറ്റമുണ്ടാക്കും.

ഗ്രാഫീന്‍ ഗവേഷണത്തില്‍ സംസ്ഥാന ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വിദേശ സര്‍വകലാശാലകളുമായി ഈയാഴ്ച ഏര്‍പ്പെട്ട കരാറുകൾ ഭാവി ലോകം കൂടുതല്‍ പ്രകൃതി സൗഹൃദവും സുസ്ഥിരവുമാക്കാന്‍ സഹായിക്കുമെന്ന് പ്രത്യാശിക്കാം.

ഗ്രാഫീന്‍ ഗവേഷണത്തില്‍ സംസ്ഥാന ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വിദേശ സര്‍വകലാശാലകളുമായി ഈയാഴ്ച ഏര്‍പ്പെട്ട കരാറുകൾ ഭാവി ലോകം കൂടുതല്‍ പ്രകൃതി സൗഹൃദവും സുസ്ഥിരവുമാക്കാന്‍ സഹായിക്കുമെന്ന് പ്രത്യാശിക്കാം.

Author

Scroll to top
Close
Browse Categories