ഒരു കാല്‍പ്പന്തിലേക്ക് ഭൂലോകം ചുരുങ്ങുമ്പോള്‍
സാങ്കേതികവിദ്യയുടെ ചുവടുപിടിച്ചുകൊണ്ട് അക്ഷരാര്‍ഥത്തില്‍ ഒരു ‘ന്യൂജന്‍’ ലോകകപ്പാണ് ഖത്തറില്‍ നടക്കുന്നത്. ഓഫ്സൈഡ് കണ്ടെത്തുവാനായി നിര്‍മ്മിതബുദ്ധിയില്‍ അധിഷ്ഠിതമായ സാങ്കേതികവിദ്യയാണ് പരീക്ഷിക്കുന്നത്. ഓരോ കളിക്കാര്‍ക്കും അവരുടെ കളി സ്വയം വിലയിരുത്തുവാന്‍ ഫിഫ പ്ലെയര്‍ ആപ്പ്, കാഴ്ചപരിമിതിയുള്ളവര്‍ക്കും കാണുവാന്‍ കഴിയുന്നതരത്തില്‍ ‘ബോണിക്കിള്‍’ എന്ന സാങ്കേതികസംവിധാനം എന്നിങ്ങനെ പലതും.
ലോകകപ്പ് പോലെയൊരു ബ്രഹ്മാണ്ഡ മാമാങ്കം ഖത്തര്‍ പോലെ അത്ര വലിപ്പമോ, ഫുടബോളിന്റെ കാര്യത്തില്‍ പ്രശസ്തിയോ ഇല്ലാത്ത ഒരു രാജ്യത്ത് നടക്കുവാന്‍ പോകുന്നെന്ന് കേട്ടപ്പോള്‍ തന്നെ നെറ്റിചുളിച്ചവര്‍ ധാരാളമാണ്. ഈ കൊച്ചുരാജ്യത്തിന് ലോകകപ്പുപോലെയൊരു പരിപാടി നടത്തുവാന്‍ കഴിയുമോ എന്ന ആശങ്ക ഒരുപക്ഷേ ഫിഫയുടെ ഒഫീഷ്യല്‍സിനുവരെ ഉണ്ടായിക്കാണാം. എന്നാല്‍ ഖത്തര്‍ ലോകത്തെ അത്ഭുതപ്പെടുത്തി.
ലോകത്തെ ഏറ്റവും പ്രചാരമുള്ള, ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കാണുന്ന, ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായികയിനം ഏതെന്നതിന് രണ്ടാമതൊന്ന് ചിന്തിക്കേണ്ട കാര്യമില്ല. അത് ഫുട്ബാള്‍ തന്നെയാണ്. ഇനി അടുത്തചോദ്യം, ഈ കായികയിനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മത്സരം ഏതെന്നാണ്. അതിനുള്ള ഉത്തരം ഇതാ ഈ മാസം ഖത്തര്‍ എന്ന കൊച്ചു അറേബിയന്‍ രാജ്യത്തിന്റെ മൈതാനങ്ങള്‍ മറുപടി പറയാന്‍ പോകുന്നു. ലോകകപ്പ് ഫുട്ബാള്‍ എന്ന ലോകത്തിന്റെ കായികമാമാങ്കം തുടങ്ങാന്‍ പോകുന്നു. ഒരുപക്ഷേ, ഓരോ ഫുട്‌ബോള്‍ ആരാധകന്റെയും ദിനചര്യപോലും വരുന്ന ഒരുമാസം വലിയ മാറ്റത്തിന് വിധേയമാക്കുകയാണ്.
ഖത്തറിലേക്കുള്ള
കണ്ണുകള്‍
ലോകകപ്പ് പോലെയൊരു ബ്രഹ്മാണ്ഡ മാമാങ്കം ഖത്തര്‍ പോലെ അത്ര വലിപ്പമോ, ഫുടബോളിന്റെ കാര്യത്തില്‍ പ്രശസ്തിയോ ഇല്ലാത്ത ഒരു രാജ്യത്ത് നടക്കുവാന്‍ പോകുന്നെന്ന് കേട്ടപ്പോള്‍ തന്നെ നെറ്റിചുളിച്ചവര്‍ ധാരാളമാണ്. ഈ കൊച്ചുരാജ്യത്തിന് ലോകകപ്പുപോലെയൊരു പരിപാടി നടത്തുവാന്‍ കഴിയുമോ എന്ന ആശങ്ക ഒരുപക്ഷേ ഫിഫയുടെ ഒഫീഷ്യല്‍സിനുവരെ ഉണ്ടായിക്കാണാം. എന്നാല്‍ ഖത്തര്‍ ലോകത്തെ അത്ഭുതപ്പെടുത്തി. വര്‍ഷങ്ങള്‍ നീണ്ട ശ്രമഫലത്തിനൊടുവിലാണ് ഇന്നത്തെ ഖത്തര്‍ ലോകകപ്പിന് ആതിഥ്യമരുളുന്നത്. ചെറിയ രാജ്യം ആയതുകൊണ്ടുതന്നെ അടുത്തടുത്ത വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. അതിനാല്‍ കളിക്കാര്‍ക്ക് ടൂര്‍ണ്ണമെന്റില്‍ ഉടനീളം ഒരിടത്തുതന്നെ താമസിക്കാനാകും. ഉത്ഘാടനവേദി അല്‍ബൈത് സ്റ്റേഡിയമാണ്. അറുപതിനായിരം പേര്‍ക്ക് ഇരിക്കുവാന്‍ കഴിയുന്ന സ്റ്റേഡിയം സെന്‍ട്രല്‍ ദോഹയില്‍നിന്നു 35 കിലോമീറ്റര്‍ അകലെ അല്‍ഖോറില്‍ ആണ് സ്ഥിതിചെയ്യുന്നത്. ഏറ്റവും വലിയ സ്റ്റേഡിയമായ ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ അടക്കം ഏറ്റവുമധികം മത്സരങ്ങള്‍ നടക്കുന്നത്. എണ്‍പതിനായിരം പേര്‍ക്ക് ഇരിക്കാം. ഇത്തരത്തില്‍ ലോകത്തെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ തയ്യാറാക്കിയാണ് ഖത്തര്‍ കളിക്കാരെയും, കാണികളെയും കാത്തിരിക്കുന്നത്.
അത്ഭുതങ്ങളുടെ പെരുമഴ
സാങ്കേതികവിദ്യയുടെ ചുവടുപിടിച്ചുകൊണ്ട് അക്ഷരാര്‍ഥത്തില്‍ ഒരു ‘ന്യൂജന്‍’ ലോകകപ്പാണ് ഖത്തറില്‍ നടക്കുന്നത്. ഓഫ്സൈഡ് കണ്ടെത്തുവാനായി നിര്‍മ്മിതബുദ്ധിയില്‍ അധിഷ്ഠിതമായ സാങ്കേതികവിദ്യയാണ് പരീക്ഷിക്കുന്നത്. ഓരോ കളിക്കാര്‍ക്കും അവരുടെ കളി സ്വയം വിലയിരുത്തുവാന്‍ ഫിഫ പ്ലെയര്‍ ആപ്പ്, കാഴ്ചപരിമിതിയുള്ളവര്‍ക്കും കാണുവാന്‍ കഴിയുന്നതരത്തില്‍ ‘ബോണിക്കിള്‍’ എന്ന സാങ്കേതികസംവിധാനം, ഖത്തറിലെ ചൂട് പ്രതിരോധിക്കുവാന്‍ അഡ്വാന്‍സ്ഡ് കൂളിംഗ് ടെക് എന്ന സംവിധാനം, ലോകകപ്പില്‍ ആദ്യമായി വനിതകള്‍ റഫറികളായി അരങ്ങേറുന്നു. എന്നിങ്ങനെ എണ്ണമറ്റ പ്രത്യേകതകളാണ് ഖത്തറില്‍ സംഭവിക്കാന്‍ പോകുന്നത്.
ഫേവറിറ്റുകള്‍
ലോകകപ്പ് തുടങ്ങിയതുമുതല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു നാം പറഞ്ഞുകേട്ട ചില രാഷ്ട്രങ്ങളുടെ നാമങ്ങള്‍. വര്‍ഷങ്ങള്‍ പോകെപ്പോകെ ആ രാജ്യങ്ങളുടെ പേരുകള്‍ ഫുട്ബാള്‍ എന്ന പദത്തിനൊപ്പം തന്നെ ചേര്‍ന്നുനിന്നു. ബ്രസീല്‍, അര്‍ജന്റീന, ജര്‍മനി, ഇംഗ്ലണ്ട്, സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളൊക്കെ നമുക്ക് ഇന്ത്യപോലെതന്നെ സുപരിചിതമായി. ഇപ്പോഴും ഏറ്റവുമധികം ആരാധകര്‍ ഉള്ളതും ബ്രസീലിനും അര്‍ജന്റീനയ്ക്കുമാണ്. ക്രിക്കറ്റിലെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരുപോലെ ബ്രസീല്‍-അര്‍ജന്റീന ഫാന്‍സ് കളിതുടങ്ങുന്നതിനുമുമ്പുതന്നെ വാക് പയറ്റുകള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
കളിക്കാരുടെ കാര്യമെടുത്താല്‍ ഈ ലോകകപ്പില്‍ മൂന്നുപേരുടെ പിറകെയാണ് ലോകം. അര്‍ജന്റീനയുടെ ലയണല്‍ മെസ്സി, ബ്രസീല്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ജൂനിയര്‍, പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ എന്നിവര്‍ ആണ് ആ ത്രിമൂര്‍ത്തികള്‍. കോഴിക്കോട് ചാത്തമംഗലത്തു ഒരു പുഴവക്കില്‍ ഉയര്‍ന്ന ഇവരുടെ കട്ട്ഔട്ടുകള്‍ താരാരാധനയുടെ സൗന്ദര്യം മുഴുവന്‍ ആവാഹിക്കുന്നതായിരുന്നു. ഈ ലോകകപ്പില്‍ ഇവരൊക്കെ തന്നെയായിരിക്കാം ഫേവറൈറ്റുകള്‍. എങ്കിലും, ഓരോ ലോകകപ്പും ചില പുതുമുഖങ്ങളായ പ്രതിഭകളെ നമുക്ക് സമ്മാനിക്കാറുണ്ട്. ഈ ലോകകപ്പില്‍ അവര്‍ ആരൊക്കെയെന്ന് കാത്തിരുന്ന് തത്തന്നെ കാണണം.
ആശാന്‍..
ആശാന്‍…
മൈതാനത്തു കളിക്കാര്‍ ഉണ്ടെങ്കിലും കളിയുടെ കടിഞ്ഞാണ്‍ സൈഡ് ബഞ്ചിലിരിക്കുന്ന പരിശീലകന്റെ കൈകളിലാണ്. അവരാണ് ഒരര്‍ഥത്തില്‍ സര്‍വ്വതും നിയന്ത്രിക്കുന്നത്. ടീമിനെ തീരുമാനിക്കുന്നതുമുതല്‍ കളി പുരോഗമിക്കുമ്പോള്‍ കളിക്കാരെ മാറ്റി പരീക്ഷിക്കുക, ഓരോ രാജ്യത്തിനെതിരെയും കൃത്യമായ ഗെയിം പ്ലാന്‍ തയ്യാറാക്കുക എന്നിങ്ങനെ എല്ലാമെല്ലാം അവരുടെ വിരല്‍ത്തുമ്പിലാണ്. ‘ടിറ്റേ’ എന്ന് വിളിക്കപ്പെടുന്ന ബ്രസീലിന്റെ പരിശീലകന്‍ അഡെനോര്‍ ലിയനാര്‍ഡോ ബാച്ചി, അമേരിക്കയുടെ മുഖ്യപരിശീലകന്‍ ലയണല്‍ സെബാസ്റ്റിയന്‍ സ്‌കലോനി, ബെല്‍ജിയത്തിലെ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ്, ഫ്രാന്‍സിന്റെ കോച്ച് ദിദിയെ ദെഷാം എന്നിങ്ങനെ കളിക്കാര്‍ക്കൊപ്പം തന്നെ തലയെടുപ്പും ആരാധകരുമുള്ള പരിശീലകരെ ഇത്തവണ ഖത്തറില്‍ കാണാം.
ലോകകപ്പ് തുടങ്ങിയതുമുതല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു നാം പറഞ്ഞുകേട്ട ചില രാഷ്ട്രങ്ങളുടെ നാമങ്ങള്‍. വര്‍ഷങ്ങള്‍ പോകെപ്പോകെ ആ രാജ്യങ്ങളുടെ പേരുകള്‍ ഫുട്ബാള്‍ എന്ന പദത്തിനൊപ്പം തന്നെ ചേര്‍ന്നുനിന്നു. ബ്രസീല്‍, അര്‍ജന്റീന, ജര്‍മനി, ഇംഗ്ലണ്ട്, സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളൊക്കെ നമുക്ക് ഇന്ത്യപോലെതന്നെ സുപരിചിതമായി.
നവംബറിന്റെ നഷ്ടങ്ങള്‍
സൂപ്പര്‍ താരങ്ങളില്‍ പലര്‍ക്കും ലോകകപ്പ് നഷ്ടമാകുന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. ഈജിപ്തിന്റെ മുഹമ്മദ് സലാ, നോര്‍വേ താരം ഏര്‍ലിങ് ഹാലാന്‍ഡ്, കൊളംബിയന്‍ സ്‌ട്രൈക്കര്‍ ലൂയിസ് ഡയസ്, സ്വീഡന്റെ സ്ലാട്ടന്‍ ഇബ്രാഹിമോവിച് ഇവരൊക്കെ കളിക്കളത്തില്‍ ഇല്ലാത്തത് ആരാധകര്‍ക്ക് കുറച്ചൊന്നുമല്ല നിരാശ സമ്മാനിക്കുന്നത്. മുന്‍ ചാമ്പ്യന്മാരായ ഇറ്റലിയും ഈ ലോകകപ്പിനില്ല.
ലോകകപ്പ് ഒരു കളിയ്‌ക്കുമപ്പുറം വലിയ ഒരു വികാരമാണ് ഓരോ കളിയാരാധകനും. ഒരുമാസത്തോളം നീണ്ടുനില്‍ക്കുന്ന ഈ മാമാങ്കം എന്തൊക്കെ അനുഭവങ്ങളാണ് നമുക്ക് സമ്മാനിക്കുവാന്‍ പോകുന്നത്? രാവുകള്‍ പകലുകളാവാനും, നൊമ്പരങ്ങള്‍ പ്രതീക്ഷകളാകുവാനും പോകുകയാണ്. കോഴിക്കോട് ഉയര്‍ന്ന ഭീമാകാരമായ കട്ട്ഔട്ടിന്റെ ഉയരത്തോളം വരും ഓരോ മലയാളിയുടെയും ‘കളിഭ്രാന്തിന്’. പക്ഷേ, അതിന് ഭ്രാന്തെന്ന് വിളിക്കുന്നവര്‍ പറയുന്നത് അക്ഷരാര്‍ഥത്തില്‍ ശരിയാണ്. ലോകകപ്പ് ഫുട്‌ബോള്‍ പലര്‍ക്കും വല്ലാത്ത ഒരു ഭ്രാന്തുതന്നെയാണ്..