ഭക്തിയുടെ ദിവ്യപ്രകാശമായ പ്രാര്‍ത്ഥനാഗീതികള്‍

ഗുരുവും ദൈവവും ഏകമാണെന്ന് ഭാരതീയ സങ്കല്പം. ഗുരുവിലുപരി ഒരു ദൈവസങ്കല്പവുമില്ല. ‘ഗുരുദേവന്‍’ എന്ന വാക്കുതന്നെ ആ മഹത്വത്തിന്റെ വിളംബരമാണ്.

ആശയത്തിനും വിചാരത്തിനും ശുദ്ധിവേണമെന്നും ജാതിക്കോ മതത്തിനോ മറ്റ് വിഭാഗീയതകള്‍ക്കോ അതില്‍ സ്ഥാനമില്ലെന്നും പ്രഖ്യാപിക്കാന്‍ ശ്രീനാരായണഗുരുവിന് കഴിഞ്ഞത് അദ്ദേഹം എല്ലാ അര്‍ത്ഥത്തിലും ‘ഗുരുദേവന്‍’ ആയതുകൊണ്ടാണ്. ഈ ആത്മവിശുദ്ധി സ്വന്തം വീട്ടില്‍ നിന്നും തുടങ്ങണമെന്ന അദ്ദേഹത്തിന്റെ ദൃഢബുദ്ധിയായിരുന്നു വീടുകളിലെ നിത്യപ്രാര്‍ത്ഥനകള്‍. മനുഷ്യ കുലത്തിന്റെ വിഭാഗീയതയും ഭേദചിന്തയും ഒഴിവാക്കാന്‍ ഭവനപ്രാര്‍ത്ഥനകള്‍ക്ക് ശക്തിയുണ്ടെന്ന തിരിച്ചറിവായിരുന്നു അതിനു പിന്നില്‍.

ദേശകാലഭേദമനുസരിച്ച് മതത്തിന്റെയും ജാതിയുടെയും ബാഹ്യാചരണങ്ങള്‍ക്ക് വ്യത്യാസമുണ്ടാകാം. പക്ഷേ, കാതലായ ദൈവദര്‍ശനത്തിലും ദൈവ ചിന്തയിലും മാറ്റമുണ്ടാകാന്‍ പാടില്ല. ഒരു ദൈവത്തിന്റെ സന്തതികള്‍ പലതാകില്ല എന്ന വിശ്വദര്‍ശനത്തെ ഊട്ടിയുറപ്പിക്കാന്‍ നിത്യപ്രാര്‍ത്ഥനകള്‍ക്ക് ശക്തിയുണ്ടെന്ന് ഗുരു ഉപദേശിച്ചു. എല്ലാ മതങ്ങളിലും നിര്‍ദ്ദിഷ്ഠനായ ഈശ്വരന്‍ സച്ചിദാനന്ദ മയനായ ഏകജ്ഞാനസ്വരൂപനാണെന്ന് തിരിച്ചറിയണമെന്നത് ഗുരുദേവന്റെ ഉദ്‌ബോധനമായിരുന്നു. ഇതിനോട് ചേര്‍ത്തുവച്ചാണ് അദ്ദേഹം നിര്‍ദ്ദേശിച്ച നിത്യപ്രാര്‍ത്ഥനകളെ അറിയേണ്ടതും ചൊല്ലേണ്ടതും.

പ്രാര്‍ത്ഥന ഓരോരുത്തരുടെയും ഹൃദയമന്ത്രം തന്നെയാണ്. അര്‍ത്ഥം സ്പഷ്ടമായില്ലെങ്കില്‍ പോലും അത് ആവര്‍ത്തിച്ചു ചെല്ലുന്നത് നമ്മെ വിമലീകരിക്കും. അന്തരാത്മാവിലെ നിര്‍മ്മലത്വത്തില്‍ നിന്നും ഉയിര്‍ക്കൊള്ളുന്ന പ്രാര്‍ത്ഥന തൊട്ടടുത്തുള്ളവരെയും പ്രചോദിപ്പിക്കും. അതുകൊണ്ടാണ് നിത്യപ്രാര്‍ത്ഥന ദൈവത്തിന്റെ മഹിമവാര്‍ന്ന ധന്യത അനുഭവിക്കാന്‍ പ്രാപ്തമാക്കുമെന്ന് ഗുരുദേവന്‍ ഉപദേശിച്ചത്.

പ്രാര്‍ത്ഥനാരംഗത്ത് ഗുരുദേവന്‍ സാര്‍ത്ഥകമാക്കിയ വിപ്ലവത്തിന്റെ മഹനീയദര്‍ശനമാണ് ‘ദൈവദശകം’. സമസ്ത മനുഷ്യ വര്‍ഗ്ഗത്തിനും നിത്യസുഖം പകരുന്ന ദര്‍ശനം. ‘ദൈവമെ കാത്തുകൊള്‍കങ്ങ്… എന്ന പ്രാര്‍ത്ഥനയില്‍ ഗുരുവിന്റെ ഇതരകൃതികളില്‍ കാണാത്ത അനിര്‍വചനീയമായ ഒരു സൗഭാഗ്യം മനുഷ്യനെ അനുഗ്രഹിക്കുന്നുണ്ട്.

സുശീല ആനന്ദന്‍ പ്രസിദ്ധീകരിച്ച ‘ഗുരുദേവകീര്‍ത്തനം’ എന്ന പ്രാര്‍ത്ഥനാ പുസ്തകം അക്ഷരാര്‍ത്ഥത്തില്‍ ഗുരുകടാക്ഷമാണ്. ഗുരുവിന്റെ ജനനം മുതല്‍ മഹാസമാധിവരെയുള്ള ധന്യമുഹൂര്‍ത്തങ്ങള്‍ വരമൊഴി പ്രാര്‍ത്ഥനയായി ലഭിച്ചതിന്റെ അടയാളപ്പെടുത്തലാണിത്. ഗണപതീസ്തവം, ദേവീവന്ദനം, ഗുരുധ്യാനം, ദൈവദശകം തുടങ്ങി പത്തോളം പ്രാര്‍ത്ഥനകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

സുശീല ആനന്ദന്‍ പ്രസിദ്ധീകരിച്ച ‘ഗുരുദേവകീര്‍ത്തനം’ എന്ന പ്രാര്‍ത്ഥനാ പുസ്തകം അക്ഷരാര്‍ത്ഥത്തില്‍ ഗുരുകടാക്ഷമാണ്. ഗുരുവിന്റെ ജനനം മുതല്‍ മഹാസമാധിവരെയുള്ള ധന്യമുഹൂര്‍ത്തങ്ങള്‍ വരമൊഴി പ്രാര്‍ത്ഥനയായി ലഭിച്ചതിന്റെ അടയാളപ്പെടുത്തലാണിത്. ഗണപതീസ്തവം, ദേവീവന്ദനം, ഗുരുധ്യാനം, ദൈവദശകം തുടങ്ങി പത്തോളം പ്രാര്‍ത്ഥനകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഗുരു ചൈതന്യം തുളുമ്പുന്ന തിരുമൊഴികളും ധ്യാനമന്ത്രങ്ങളും പ്രാര്‍ത്ഥനാഗീതികളും ഭക്തിപാരമ്യതയോടെ ഇതില്‍ ഉള്ളടക്കുന്നു. തലമുറകളായി ചൊല്ലിയും പ്രാര്‍ത്ഥിച്ചും കൈമാറി കിട്ടിയ ഈ ഗുരുപ്രസാദം ആരെയും ഹൃദയവിമലീകരണത്തിന് സജ്ജമാക്കും.

ഡോ. ശ്യാം റോയി എ.എസ് (അസി.പ്രൊഫ. ഇന്‍ ഓര്‍ത്തോപീഡിക്‌സ്, ഗവ. മെഡിക്കല്‍കോളേജ് തിരുവനന്തപുരം, മൊബൈല്‍: 9447935266) ആണ് ഈ ഗ്രന്ഥത്തിന്റെ പ്രസാധകന്‍.

Author

Scroll to top
Close
Browse Categories