സക്കറിയ ഇനി വയലാർ അവാർഡ് സ്വീകരിക്കരുത്…

ഏറ്റവും പ്രധാനപ്പെട്ട ഒരു സ്വകാര്യ അവാർഡാണ്  വയലാർ അവാർഡ്. അതിൽ പക്ഷെ ചില വ്യാജ പുരോഗമനവാദികൾ അമരക്കാരായി നുഴഞ്ഞുകയറിയിട്ടുണ്ട്. അവാർഡ് സുതാര്യമാണെന്ന് കാണിക്കാൻ ഡിക്ലയർ ചെയ്യുന്നതിന്റെ തലേന്നാൾ വരെ റീഡേഴ്സ് പോളിനായി ഒരു ഫോം അയയ്ക്കും. ചിലർ പൂരിപ്പിച്ച് അയയ്ക്കും. ചിലർ ഉപേക്ഷിക്കും. അയച്ചാലും ഇല്ലെങ്കിലും പി.ആർ. വർക്ക് ലഭിച്ച കൃതിക്ക് എം.കെ. സാനു എന്ന അമരക്കാരൻ അതങ്ങ് ഏർപ്പെടുത്തും.

കേരളത്തിലെ അവാർഡ് സംവിധാനങ്ങൾ സുതാര്യമല്ല എന്ന യാഥാർത്ഥ്യത്തെയാണ് ചർച്ചയ്ക്ക് തുടക്കം കുറിച്ച കെ.സജീവ് കുമാറും അതേ തുടർന്ന് ചർച്ചയുടെ ഭാഗമായി തീർന്ന അഡ്വ.എ. ജയശങ്കർ , ബാബു കുഴിമറ്റം , ഡോ. ബെറ്റി മോൾ മാത്യു തുടങ്ങിയവർ ഉന്നയിച്ചതും. കേരളത്തിലെ വായനക്കാരുടെ ദിശാബോധത്തെ തെറ്റായ പാതകളിലേക്ക് നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോകുന്നത് ചില അവാർഡുവിതരണങ്ങൾ തന്നെയാണ്. ഒരു വിധത്തിലുമുളള അർഹത നേടാത്ത ചില കൃതികൾക്ക് അവാർഡ് സമ്മാനിക്കുക വഴി പ്രസ്തുത കൃതികൾ വിപണന സാധ്യത നേടുകയും നല്ല കൃതികൾ തമസ്കരിക്കപ്പെടുകയും ചെയ്യും.

കല്പറ്റ നാരായണൻ

സർക്കാർ / സർക്കാർ ഇതര അവാർഡുകൾക്ക് ഈ പറയപ്പെടുന്ന ന്യൂനതകൾ ഉണ്ടെന്നുതന്നെയാണല്ലോ ചർച്ച തുടങ്ങി വെച്ചവരും ചർച്ചയിൽ പങ്കെടുത്തവരും ഉന്നയിക്കുന്നത്. സാഹിത്യ അക്കാദമി ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ച അവാർഡിൽ പോലും തട്ടിപ്പ് നടന്നിട്ടുണ്ട്. കല്പറ്റ നാരായണൻ എന്ന കവിക്ക് കവിതയ്ക്ക് അവാർഡ് നൽകിയതിൽ പോലും സച്ചിദാനന്ദൻ പ്രവർത്തിപ്പിച്ചത് ഒരു കൗശലബുദ്ധിയാണ്. കല്പറ്റയ്ക്ക് കവിതാപുരസ്കാരം നൽകിയത് ഏതെങ്കിലും ഒരു കൃതിയ്ക്കല്ലല്ലോ. “തെരഞ്ഞെടുത്ത കവിതകൾ ” എന്ന പുസ്തകം തെരഞ്ഞെടുക്കുമ്പോൾ , ഈ തെരഞ്ഞെടുപ്പ് കല്പറ്റ യുടെ ഏത് പ്രായത്തിൽ സംഭവിച്ചു , തെരഞ്ഞെടുത്ത കവിതകൾ എന്ന ശീർഷകം കല്പറ്റയുടേതായി എപ്പോഴൊക്കെ വന്നു ഇത്തരം ചോദ്യങ്ങൾ ഉയർന്നുവരും. നിരവധി പുസ്തക ശീർഷകങ്ങൾ അവാർഡിന് യോഗ്യമായവ ഉണ്ടായിരുന്നിട്ടും ഈവിധമായ ഒരു ചതി കല്പറ്റയോടു കാട്ടിയത് മന:പൂർവ്വമായ തിരസ്കരിക്കലാണ് എന്ന് മനസ്സിലാക്കാൻ ഒരു ഗവേഷണത്തിന്റെ ആവശ്യമില്ലല്ലോ? കല്പറ്റയുടെ ഒരു കൃതിയെ നിത്യതയിൽ നിർത്തുന്നതിനു പകരം കോൺഗ്രസുകാരനായ ഒരു എഴുത്തുകാരന് അവാർഡ് നൽകി വ്യാജസുതാര്യത തീർക്കുകയായിരുന്നു സച്ചിദാനന്ദന്റെ ലക്ഷ്യം.

ഒരു സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന അക്കാദമി ഇങ്ങനെയാണ് അവാർഡിന്റെ രാഷ്ട്രീയത്തെ കാണുന്നതെങ്കിൽ സ്വകാര്യ അവാർഡുകളുടെ കാര്യം പറയാനുണ്ടോ !
ജയശങ്കർ തന്റെ ഒരു വീഡിയോയിൽ സരസ്വതി സമ്മാൻ ലഭിച്ച പ്രഭാവർമ്മയെ അവാർഡ് വർമ്മ എന്നു ജ്ഞാനസ്നാനപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടിരുന്നു. സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ആയിരിക്കുന്ന ഒരാൾക്ക് ഇന്ത്യയിലെ എല്ലാ അവാർഡ് സമിതികളെയും തന്റെ കൈപ്പിടിയിൽ ഒതുക്കാനാവുമെന്ന സത്യത്തെയാണ് ജയശങ്കർ തുറന്നുകാട്ടിയത്.

അവാർഡിന്റെ രക്തസാക്ഷി എന്നു സ്വയം വിശേഷിപ്പിച്ച ബാബു കുഴിമറ്റം അവാർഡിന്റെ ജീർണ്ണതയെ വെട്ടിപിളർന്ന് കാണിക്കുകയായിരുന്നു. ബെറ്റിമോൾ മാത്യു പല അവാർഡു കമ്മറ്റികളുടെയും ഭാഗമായിരുന്ന ഒരാൾ എന്ന നിലയിൽ പങ്കുവെച്ച നഗ്നസത്യങ്ങളെ കേരളം ചർച്ചചെയ്യേണ്ടതുണ്ടെന്നാണ് ഞാൻ കരുതുന്നത്.
ഏറ്റവും പ്രധാനപ്പെട്ട ഒരു സ്വകാര്യ അവാർഡാണ്  വയലാർ അവാർഡ്. അതിൽ പക്ഷെ ചില വ്യാജ പുരോഗമനവാദികൾ അമരക്കാരായി നുഴഞ്ഞുകയറിയിട്ടുണ്ട്. അവാർഡ് സുതാര്യമാണെന്ന് കാണിക്കാൻ ഡിക്ലയർ ചെയ്യുന്നതിന്റെ തലേന്നാൾ വരെ റീഡേഴ്സ് പോളിനായി ഒരു ഫോം അയയ്ക്കും. ചിലർ പൂരിപ്പിച്ച് അയയ്ക്കും. ചിലർ ഉപേക്ഷിക്കും. അയച്ചാലും ഇല്ലെങ്കിലും പി.ആർ. വർക്ക് ലഭിച്ച കൃതിക്ക് എം.കെ. സാനു എന്ന അമരക്കാരൻ അതങ്ങ് ഏർപ്പെടുത്തും.

എം.കെ. സാനു

അതുകൊണ്ടാണ് ഒരു യോഗ്യതയുമില്ലാത്ത പ്രഭാവർമയ്ക്കും ഏഴാച്ചേരി രാമചന്ദ്രനും കെ.വി. മോഹൻ കുമാറിനുമൊക്കെ വയലാർ എന്ന ഏറ്റവും വലിയ സർഗപ്രതിഭയുടെ പേരിലുളള അവാർഡ് ലഭിച്ചത്. ഇത് ശരിക്കും വയലാറിനോടുള്ള അനാദരവാണ്. പ്രഭാവർമ്മ ഒരു ഒന്നാന്തരം അവാർഡ് ഗെയിമറാണ്. സാഹിത്യസംഭാവനകൾക്കല്ല ഇന്ന് മലയാളത്തിലെ പല അവാർഡുകളും നൽകപ്പെടുന്നത്. ചില പുരസ്കാരങ്ങളെങ്കിലും സവർണവർഗത്തിനു വേണ്ടി സംവരണപ്പെടുത്തിവെച്ചിരിക്കുകയാണ്.
ഇതിലെവിടെയാണ് സുതാര്യതയുള്ളത്? കാക്കനാടനും പുനത്തിൽ കുഞ്ഞബ്ദുളളയ്ക്കും ഒന്നും കൊടുക്കാത്ത വയലാർ അവാർഡ് ഇനി സക്കറിയയ്ക്ക് കൊടുക്കാൻ തീരുമാനിച്ചാൽ ( തീരുമാനിക്കില്ലായിരിക്കും ) അദ്ദേഹം അത് സ്വീകരിക്കരുതെന്നാണ് എന്റെ അഭ്യർത്ഥന.
ഈ ചർച്ച തുടങ്ങാൻ ധൈര്യം കാട്ടിയ കെ.സജീവ്കുമാറും അതേറ്റെടുത്ത ജയശങ്കറുംബാബു കുഴിമറ്റവും ബെറ്റിമോൾ മാത്യുവും ഈ അഭിപ്രായത്തോട് യോജിക്കുമെന്നു തന്നെ വിശ്വസിക്കുന്നു.
സുതാര്യമല്ലാത്ത ഒന്നിനെതിരെ അതു സുതാര്യമാകും വരെ സമരം പ്രഖ്യാപിക്കുകയാണ് പ്രധാനം.

Author

Scroll to top
Close
Browse Categories