കാർഷിക- ഭക്ഷ്യമൂല്യ വർദ്ധക സംരംഭങ്ങൾ 50% വരെ സബ്സിഡി
എണ്ണമില്ലുകൾ. ധാന്യ പൊടികൾ, കറിപ്പൊടികൾ, മസാലകൾ, ഇഡ്ഢലി – ദോശ അപ്പം മാവ് യൂണിറ്റുകൾ, ബേക്കറി യൂണിറ്റുകൾ, അരിമില്ല് , സോർട്ടക്സ് , കശുവണ്ടി, കയർ, കമ്പോസ്റ്റ് ജൈവവളം, ഔഷധങ്ങൾ, എന്ന യൂണിറ്റുകളെ നെഗറ്റീവ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കാർഷിക -ഭക്ഷ്യ മേഖലയിൽ മൂല്യ വർദ്ധന നടപ്പാക്കുന്ന സംരംഭങ്ങൾക്ക് ഈ പദ്ധതി പ്രകാരം ആനുകൂല്യംലഭിക്കും. 50% വരെ നിക്ഷേ സബ് സിഡിയാണ് ഇപ്പോൾ ലഭിക്കുക. കേരളത്തിലെ കാർഷിക കർഷക ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സ്മാൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം (എസ് .എഫ് എ .സി കേരള) പദ്ധതി നടപ്പിലാക്കുന്നു. കാർഷിക മേഖലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള പ്രോത്സാഹന പദ്ധതി എന്നാണ് ഇതിന്റെ പേര്. സ്റ്റാർട്ടപ്പുകൾ എം എസ് കാർഷിക ഉത്പാദന സംഘടനകൾ എന്നിവയുടെ വികസനത്തിലൂടെ കേരളത്തെ ഒരു ഭക്ഷ്യ സംസ്കരണ ഹബ്ബാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പറയുന്നു. ഭക്ഷ്യ സംസ്കരണ രംഗത്ത് പ്രാഥമിക സംസ്കരണം, മൂല്യ വർദ്ധനവ് എന്നീ പ്രവർത്തനങ്ങൾക്ക് ആനുകൂല്യം ലഭിക്കും
പദ്ധതി
ആനുകൂല്യങ്ങൾ
1 10 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെ സ്ഥിര നിക്ഷേപം വരുന്ന സൂക്ഷ്മ സംരംഭങ്ങൾക്ക് അവരുടെ നിക്ഷേപത്തിന്റെ 50 ശതമാനം പരമാവധി 10 ലക്ഷം രൂപ വരെ സബ് സിഡി യായി അനുവദിക്കുന്നു
1 25 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ സ്ഥിരനിക്ഷേപം വരുന്ന ചെറുകിട സംരംഭങ്ങൾക്ക് അവരുടെ നിക്ഷേപത്തിന്റെ 40% പരമാവധി 25 ലക്ഷം രൂപ വരെ സബ് സിഡി അനുവദിക്കുന്നു
1 ഒരു കോടി മുതൽ അഞ്ചു കോടി രൂപ വരെ സ്ഥിരനിക്ഷേപം വരുന്ന ഇടത്തരം സംരംഭങ്ങൾക്ക് അവരുടെ നിക്ഷേപത്തിന്റെ മുപ്പത് ശതമാനം പരമാവധി 50 ലക്ഷം രൂപ വരെയായി അനുവദിക്കുന്നു.
അർഹത
പ്രോപ്രൈറ്ററി, പാർട്ട്ണർഷിപ്പ് , ലിമിറ്റഡ് കമ്പനികൾ , ഫാർമർ പ്രൊഡ്യൂസർ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, എന്നിവയ്ക്കെല്ലാം അർഹതയുണ്ട് , പദ്ധതി നടത്തുന്നതിന് ആവശ്യമായ കെട്ടിടം, യന്ത്രസ്സാമിഗ്രികൾ ഇലക്ട്രിഫിക്കേഷൻ, മാലിന്യ സംസ്കരണം, ഓഫീസ് ഉപകരണങ്ങൾ, അംഗീകൃത ഗവേഷണ സ്ഥാപനത്തിൽ നിന്നുള്ള സാങ്കേതികവിദ്യ , പാക്കേജിങ് സംവിധാനം, സർക്കാർ ഗവേഷണ സ്ഥാപനങ്ങളിലെ പരിശീലന ചെലവുകൾ, എന്നിവ സബ്സിഡിക്കായി പരിഗണിക്കും.
1 പ്രാഥമിക സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും സബ് സിഡി ലഭിക്കും.
1 കട്ട് വെജിറ്റബിൾസ് , ഫ്രൂട്ട്സ് റെഡി ടു കുക്ക് ഇനങ്ങൾ, ഫാംടു ഫോർക്ക്, മുളപ്പിച്ചവ , ന്യൂട്രിയൻസ്, മൈക്രോഗ്രീൻ മിനറൽ പ്രോസസിങ്, നിയന്ത്രിത അന്തരീക്ഷ പാക്കേജിങ് , തുടങ്ങിയനിക്ഷേപങ്ങൾക്ക് അർഹതയുണ്ടാകും.
1 ഇതൊരു വായ്പ ബന്ധിത സബ് സിഡി പദ്ധതിയാണ് വായ്പ എടുത്ത് സംരംഭകർക്ക് മാത്രമാണ് അർഹത ഉണ്ടാവുക.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എണ്ണമില്ലുകൾ. ധാന്യ പൊടികൾ, കറിപ്പൊടികൾ, മസാലകൾ, ഇഡലി – ദോശ അപ്പം മാവ് യൂണിറ്റുകൾ, ബേക്കറി യൂണിറ്റുകൾ, അരിമില്ല് , സോർട്ടക്സ് , കശുവണ്ടി, കയർ, കമ്പോസ്റ്റ് ജൈവവളം, ഔഷധങ്ങൾ, എന്ന യൂണിറ്റുകളെ നെഗറ്റീവ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
1 പദ്ധതി പൂർണമായും നടപ്പാക്കിയ ശേഷം ബാക്ക് എൻഡ് സബ്സിഡി എന്ന നിലയിലാണ് ആനുകൂല്യം വിതരണം ചെയ്യുക.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം
www.sfackerala.org എന്ന സൈറ്റിൽ ഇതിന്റെ വിശദാംശങ്ങളും അപേക്ഷിക്കാനുള്ള വിവരങ്ങളും നൽകിയിട്ടുണ്ട്. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ ഒരു കോപ്പി എസ് എഫ് എ സി യുടെ ഓഫീസിലും സമർപ്പിക്കണം