കുടിലതകള്‍ക്കു മുന്നില്‍ മൗനം ദീക്ഷിക്കാതെ

സമുദായത്തിന്റെയും സമൂഹത്തിന്റെയും കാലോചിതമായ അഭിവൃദ്ധിയ്ക്കുനേരിടുന്ന തടസ്സങ്ങളെയും കഷ്ടതകളെയും വാസ്തവമായ ഹൃദയവികാസവും ദീര്‍ഘാലോചനയുമുള്ളവര്‍ക്കു മാത്രമേ കാണാനും അനുശോചിക്കാനും സാധിക്കൂവെന്ന് ആശാന്‍ എഴുതിയിട്ടു നൂറ്റാണ്ട് ഒന്നുകഴിഞ്ഞു. ശാസ്ത്രസാങ്കേതിക വിജ്ഞാനമേഖലകളില്‍ വലിയവിസ്‌ഫോടനങ്ങള്‍ നടന്നിട്ടും, ആചാരവിശ്വാസങ്ങളെ സംബന്ധിച്ചിടത്തോളം ആശാന്‍ ആഗ്രഹിച്ചതുപോലെ അവയെ അവഗണിച്ചുമുന്നേറുവാന്‍ നമ്മുടെ സമൂഹത്തിനായിട്ടില്ല.

ഡോ. പല്പു

കലാപത്തിന്റെ കെടുതികള്‍ അനുഭവിച്ച ഈഴവര്‍ ഒറ്റയ്ക്കും കൂട്ടായും ദിവാനും മഹാരാജാവിനും അനേകം സങ്കടഹര്‍ജികള്‍ നല്‍കിയെങ്കിലും ദുഃഖനിവൃത്തി കാണാതെ ജനങ്ങള്‍ ഉഴലുകയായിരുന്നു. സവര്‍ണ്ണ ഉദ്യോഗസ്ഥന്മാരും പത്രങ്ങളും ലഹളയില്‍ പക്ഷംപിടിച്ചുകളിച്ച വൃത്തികെട്ട കളികള്‍, നിഷ്പക്ഷബുദ്ധിയോടെ ഭയസങ്കോചലേശ്യമെന്യേ വെട്ടിത്തുറന്നുപറയാന്‍ ആശാന്‍ നിര്‍ബന്ധിതനായി: ‘സ്ഥലത്തെ ഉദ്യോഗസ്ഥന്മാരില്‍ യോഗ്യന്മാരുടെ യോഗ്യതയെയും അയോഗ്യന്മാരുടെ അയോഗ്യതയെയും നല്ലവണ്ണം തിരിച്ചറിവാന്‍ ഇതുസൗകര്യം നല്‍കാതെയും ഇരുന്നിട്ടില്ല. ‘തൃണാവൃതസര്‍പ്പം’ പോലെ കഴിച്ചുകൂട്ടാന്‍ കരുതിയിരുന്ന ചില മഹായോഗ്യന്മാരുടെ ഭയങ്കരസ്വരൂപം പ്രത്യക്ഷപ്പെടുകയും ചിലരുടെ പേരിന് ഉരച്ചുകളയാൻ പാടില്ലാത്തവിധത്തില്‍ കളങ്കങ്ങള്‍ പറ്റുകയും ചെയ്തിട്ടുണ്ട്. വാസ്തവങ്ങളെ മറച്ചുകളയുന്നതിനായി ചില തന്നാട്ടുപത്രങ്ങള്‍ ഭഗീരഥപ്രയത്‌നങ്ങള്‍ ചെയ്യുകയും ആ സാഹസത്തില്‍ കൃതാര്‍ത്ഥന്മാരായെന്ന് ചിലരിപ്പോള്‍ ഭാവിക്കുകയും ചെയ്യുന്നുണ്ട്. ഏതായാലും ഞങ്ങള്‍ക്ക് സമാധാനമുണ്ടായാല്‍ മതിയാകുമെന്നുള്ളതാണ്’.

വസ്തുതകള്‍ തുറന്നുപറയുക, ലഹളയിലേര്‍പ്പെട്ട സമുദായങ്ങളുടെ ശക്തിയും ധനവും ക്ഷയിപ്പിച്ചുകളയാതെ അഭിവൃദ്ധിക്കായി യത്‌നിക്കാന്‍ ഉപദേശിക്കുക, ഗവണ്‍മെന്റിന്റെ അരാജകസ്വഭാവത്തെയും നിഷ്‌ക്രിയത്വത്തെയും വിമര്‍ശിക്കുക, സവര്‍ണ്ണ ഉദ്യോഗസ്ഥന്മാരുടെയും പത്രങ്ങളുടെയും വര്‍ഗ്ഗീയപക്ഷപാതങ്ങളെ അനാവരണം ചെയ്തുകാട്ടുക, നിരപരാധികള്‍ അനുഭവിക്കുന്ന യാതനകള്‍ വെളിച്ചത്തു കൊണ്ടുവരിക തുടങ്ങിയ സത്യസന്ധവും സമവായപരവും സന്തുലിതവുമായ ഒരു നയമാണ്, സമുദായനേതാവും പത്രാധിപരുമായ ആശാന്‍ കലാപകാലത്ത് കൈക്കൊണ്ടത്. അത് മനുഷ്യത്വപരമായിരുന്നു. ആത്മസംയമനത്തിന്റെയും സമാധാനത്തിന്റെയും ഭാഷയാണ്, അക്രമങ്ങളുടെയും വിലാപങ്ങളുടെയും വാര്‍ത്തകള്‍ ശ്രവിച്ചപ്പോഴും ആശാന്‍ തന്റെ മുഖപ്രസംഗങ്ങളില്‍ പ്രകടിപ്പിച്ചത്. ഹീനവൃത്തികളിലേര്‍പ്പെട്ട എതിരാളികളെ പ്രകോപിപ്പിക്കുന്ന ഒരു വാക്കുപോലും കടന്നുവരാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.
ലഹളാനന്തരം സമാധാനം സ്ഥാപിക്കുന്നതിനായി ഒരു സമാധാനസംഘം കൊല്ലം മലയാളിക്ലബ്ബിൽചേരുകയുണ്ടായി. അതില്‍ പങ്കെടുത്ത ചില യോഗ്യന്മാരുടെ നാട്യങ്ങളെ അനാവൃതമാക്കുന്ന ഒരു മുഖപ്രസംഗം ആശാന്‍ എഴുതിയിരുന്നു. ‘ചന്തത്തില്‍ പറയുന്നു സഭകളില്‍ ഞായം’ എന്ന രീതിയില്‍ തങ്ങളുടെ വാഗ് വൈഭവങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിമാത്രം സമയം വ്യയംചെയ്തവരെ ആശാന്‍ അവിടെ കണ്ടു. തിരുവിതാംകൂറില്‍ ജാതിസ്പര്‍ദ്ധയെന്നും ലഹളയെന്നും പറയുന്ന പദങ്ങളുടെ അര്‍ത്ഥം പോലും മനസ്സിലാക്കാത്തവരായിരുന്നു അവര്‍! ചിലര്‍ ഗൂഢാര്‍ത്ഥമായും മറ്റു ചിലര്‍ സ്പഷ്ടമായും ലഹളയുടെ പ്രയോജകര്‍ ബ്രാഹ്മണരാണെന്ന് വരുത്തിത്തീര്‍ത്തു! അതിനോട് ആശാന്‍ പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു: ‘തിരുവനന്തപുരത്ത് ഒരു ബ്രാഹ്മണമാന്യനാല്‍ നടത്തപ്പെട്ടിരുന്ന മാന്യസഹജീവിയായിരുന്ന ‘മലബാര്‍ മെയില്‍’ പ്രകൃതവിഷയത്തില്‍ പത്രധര്‍മ്മത്തെ പക്ഷപാതരഹിതമായി അനുഷ്ഠിച്ചതുകൊണ്ടാണ് ഏറ്റവും മാന്യമായ ഒരു മുഴുവന്‍ സമുദായത്തിന്റെ തലയില്‍ ഈ മഹാപരാധത്തെ കെട്ടിവയ്പ്പാന്‍ ശ്രമിക്കുന്നതെങ്കില്‍ ഞങ്ങള്‍ അധികം ആശ്ചര്യപ്പെടുന്നു’. സത്യം വിളിച്ചുപറയുന്നവനെ കുരിശിലേറ്റുകയും വിഷം കൊടുത്തുകൊല്ലുകയും ചെയ്യുന്ന പഴയ സ്വേച്ഛാധിപതികളുടെ കുടിലവൃത്തിയുടെ ആധുനികമുഖം! അത്തരം കുടിലതകള്‍ക്കുമുന്നില്‍ മൗനം ദീക്ഷിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല ആശാന്‍. സത്യത്തിനും നീതിയ്ക്കും നിരക്കുന്നവിധം ‘സമാധാനസംഘം’ അന്വേഷണം നടത്തി പരിഹാരനടപടികള്‍ സ്വീകരിക്കണമെന്ന് മുഖപ്രസംഗത്തില്‍ ആശാന്‍ ആവശ്യപ്പെടുന്നുണ്ട്.

അക്രമങ്ങളുടെയും വിലാപങ്ങളുടെയും വാര്‍ത്തകള്‍ ശ്രവിച്ചപ്പോഴും ആശാന്‍ തന്റെ മുഖപ്രസംഗങ്ങളില്‍ പ്രകടിപ്പിച്ചത്. ഹീനവൃത്തികളിലേര്‍പ്പെട്ട എതിരാളികളെ പ്രകോപിപ്പിക്കുന്ന ഒരു വാക്കുപോലും കടന്നുവരാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.

1905 -നുശേഷം 1913 -ലാണ് മറ്റൊരു നായര്‍ – ഈഴവലഹളയെപ്പറ്റി ആശാന്‍ എഴുതുന്നത്. ഈഴവര്‍ ക്ഷേത്രംതീണ്ടി എന്നതായിരുന്നു ആദ്യ ലഹളയ്ക്ക് കാരണമെങ്കില്‍, ചെങ്ങന്നൂര്‍ താലൂക്കില്‍ ആലാ എന്ന സ്ഥലത്തുനടന്ന ലഹളയ്ക്കുകാരണം ഈഴവരുടെ ആചാരപരിഷ്‌കരണശ്രമങ്ങളായിരുന്നു. ശ്രീനാരായണഗുരു വിളംബരം ചെയ്ത ആചാരപരിഷ്‌കാരങ്ങളുടെ ഭാഗമായി എസ്.എന്‍.ഡി.പി.യോഗത്തിന്റെ കീഴിലുള്ള സമാജം മുഖേനയാണ് പരിഷ്‌കാരങ്ങള്‍ മുന്നേറിയത്. താലികെട്ടുകല്യാണം നിര്‍ത്തല്‍ ചെയ്യുക, പരിഷ്‌കൃതവിവാഹരീതി നടപ്പിലാക്കുക തുടങ്ങിയ പുരോഗമനപരമായ നടപടികള്‍ സ്ഥലത്തെ പ്രബലസമുദായമായ നായര്‍വിഭാഗത്തിന് അസഹ്യമായി തോന്നി. എന്നാല്‍ ഈഴവരുടെ സംരംഭങ്ങളെ പൊളിക്കാന്‍ നായന്മാര്‍ കരുവാക്കിയത് ഈഴവരെ തന്നെയായിരുന്നു. നായന്മാരില്‍ ചില പ്രമാണിമാര്‍ ചേര്‍ന്ന് ഏതാനും ഈഴവരെ പറഞ്ഞുകബളിപ്പിച്ച് സംഘവിരോധമുണ്ടാക്കി, തിരികൊളുത്തിയ കലാപം പിന്നീട് നായരീഴവലഹളയായി പരിണമിക്കുകയായിരുന്നു. അതിന്റെ പ്രത്യാഘാതത്തെപ്പറ്റി ആശാന്‍ തന്നെ പറയട്ടെ: ‘ഇപ്പോള്‍ നായന്മാരുടെ ശല്യത്താല്‍ ഈഴവര്‍ മിക്കവാറും ആ സ്ഥലത്തുനിന്നും കുടിയിളക്കി പോകേണ്ടതായ സങ്കടങ്ങള്‍ നേരിട്ടിരിക്കുന്നു. വിളവഴിക്ക, പിടിച്ചുപറിക്ക, പുരതീവയ്ക്കുക, തല്ലുക, പ്രാണാപഹരണത്തിന് ശ്രമിക്കുക ഇത്യാദി ഉപദ്രവങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു’27. 1905 -ലെ ലഹളയില്‍ ഈഴവര്‍ സഹിക്കേണ്ടിവന്ന കഷ്ടനഷ്ടങ്ങളുടെ ഒരു ഏകദേശ ആവര്‍ത്തനം.

‘പൊതുവില്‍ ഏതുവര്‍ഗ്ഗത്തിലും വിദ്യാഭ്യാസമുള്ള യോഗ്യന്മാര്‍ ഇതരവര്‍ഗ്ഗക്കാരുടെ ന്യായമായ ഉന്നമനശ്രമങ്ങളിലും ആചാരപരിഷ്‌കരണാദികളിലും അനുകമ്പയുള്ളവരാണ്. എന്നാല്‍ ഉള്‍നാടുകളില്‍ ചില സന്ദര്‍ഭങ്ങളില്‍ വിദ്യാഭ്യാസമില്ലാത്ത നായര്‍ ഗൃഹസ്ഥന്മാര്‍ അവിവേകപൂര്‍ണ്ണമായ ജാതിവൈരത്തിന് വശംവദരായി തങ്ങള്‍ക്കും അന്യര്‍ക്കും നാട്ടിനും ദോഷമുണ്ടാക്കുന്നതായ പ്രവൃത്തികളില്‍ ഏര്‍പ്പെടാറുണ്ട്’ എന്ന് ആശാന്‍ നിരീക്ഷിക്കുന്നുണ്ട്.’പൊതുവില്‍ ഏതുവര്‍ഗ്ഗത്തിലും വിദ്യാഭ്യാസമുള്ള യോഗ്യന്മാര്‍ ഇതരവര്‍ഗ്ഗക്കാരുടെ ന്യായമായ ഉന്നമനശ്രമങ്ങളിലും ആചാരപരിഷ്‌കരണാദികളിലും അനുകമ്പയുള്ളവരാണ്. എന്നാല്‍ ഉള്‍നാടുകളില്‍ ചില സന്ദര്‍ഭങ്ങളില്‍ വിദ്യാഭ്യാസമില്ലാത്ത നായര്‍ ഗൃഹസ്ഥന്മാര്‍ അവിവേകപൂര്‍ണ്ണമായ ജാതിവൈരത്തിന് വശംവദരായി തങ്ങള്‍ക്കും അന്യര്‍ക്കും നാട്ടിനും ദോഷമുണ്ടാക്കുന്നതായ പ്രവൃത്തികളില്‍ ഏര്‍പ്പെടാറുണ്ട്’ എന്ന് ആശാന്‍ നിരീക്ഷിക്കുന്നുണ്ട്.

‘പൊതുവില്‍ ഏതുവര്‍ഗ്ഗത്തിലും വിദ്യാഭ്യാസമുള്ള യോഗ്യന്മാര്‍ ഇതരവര്‍ഗ്ഗക്കാരുടെ ന്യായമായ ഉന്നമനശ്രമങ്ങളിലും ആചാരപരിഷ്‌കരണാദികളിലും അനുകമ്പയുള്ളവരാണ്. എന്നാല്‍ ഉള്‍നാടുകളില്‍ ചില സന്ദര്‍ഭങ്ങളില്‍ വിദ്യാഭ്യാസമില്ലാത്ത നായര്‍ ഗൃഹസ്ഥന്മാര്‍ അവിവേകപൂര്‍ണ്ണമായ ജാതിവൈരത്തിന് വശംവദരായി തങ്ങള്‍ക്കും അന്യര്‍ക്കും നാട്ടിനും ദോഷമുണ്ടാക്കുന്നതായ പ്രവൃത്തികളില്‍ ഏര്‍പ്പെടാറുണ്ട്’ എന്ന് ആശാന്‍ നിരീക്ഷിക്കുന്നുണ്ട്. സമീപത്തെ വിദ്യാഭ്യാസയോഗ്യതയുള്ള നായര്‍ പ്രമാണികള്‍ വല്ലവരും സാമമായി ഈ കലഹം ശമിപ്പിക്കാന്‍ ഉദ്യമിച്ചാല്‍ സംഗതി തൃപ്തികരമായും വേഗമായും പരിഹരിക്കപ്പെടുമെന്നാണ് ആശാന്റെ വിശ്വാസം. യോഗം സെക്രട്ടറി എന്ന നിലയില്‍ പോലീസ് കമ്മീഷണര്‍ക്കും ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിനും ലഹളയെക്കുറിച്ചുള്ള വിവരങ്ങള്‍, പ്രശ്‌നപരിഹാരത്തിനായി ആശാന്‍ നല്‍കിയിരുന്നു. അതനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുന്നതായും ആശാന്റെ മുഖപ്രസംഗത്തില്‍ നിന്നും നമുക്ക് ഗ്രഹിക്കാനാകും.

സി.ശങ്കരൻനായർ

ആശാന്‍ രേഖപ്പെടുത്തിയതും രേഖപ്പെടുത്താത്തതുമായ നായരീഴവലഹളകളും കൊലകളും കേരളത്തിലുടനീളം ഇടയ്ക്കിടെയുണ്ടായിക്കൊണ്ടിരുന്നുവെന്ന് അക്കാലത്തെ സാമൂഹികചരിത്രം തിരയുന്നവര്‍ക്ക് കണ്ടെത്തുവാനാകും. ശ്രേണീകൃതമായ ജാതിവ്യവസ്ഥയില്‍ നായരുടെ തൊട്ടുതാഴെ നിന്നത് ഈഴവനായതുകൊണ്ടു, അവരില്‍ നിന്നുള്ള മര്‍ദ്ദനം ഏറെ അനുഭവിച്ചത് ഈഴവരായിരുന്നു. ചില കാര്യങ്ങളിലെങ്കിലും നായന്മാരെ അനുകരിക്കാനുള്ള വെമ്പലും അവര്‍ കൈയടക്കിവച്ച തട്ടകങ്ങളിലേക്ക് കടന്നുകയറാനുള്ള ആവേശവും യാഥാസ്ഥിതികനായന്മാരെ പ്രകോപിപ്പിച്ചിട്ടുണ്ടാവും. ഇങ്ങനെ നായന്മാരും ഈഴവരും തമ്മില്‍ കൊണ്ടും കൊടുത്തും തല്ലുകൂടിയെങ്കിലും, രണ്ടുവിഭാഗങ്ങളിലെയും വിദ്യാസമ്പന്നരും സംസ്‌കാരമതികളുമായ വ്യക്തികള്‍ താരതമ്യേന സൗഹാര്‍ദ്ദപരമായ ബന്ധമാണ് പുലര്‍ത്തിപ്പോന്നത്. നായന്മാരിലെ കുബുദ്ധികള്‍ സാധുക്കളായ ഈഴവരുടെ മെയ്ക്കിട്ടുകേറുമ്പോഴും നായര്‍സമുദായത്തിലെ നേതാക്കളെയും ഉന്നതവ്യക്തിത്വങ്ങളെയും ആദരിക്കാന്‍ ആശാനുകഴിഞ്ഞിരുന്നു. പൊതുവില്‍ നായര്‍ സമുദായത്തിനകത്തുണ്ടാകുന്ന പരിഷ്‌കരണ ശ്രമങ്ങളെയും, അവരുടെ മുന്നേറ്റങ്ങളെയും ഈഴവസമുദായത്തിന് മാതൃകയും പ്രേരണയുമായിട്ടാണ് ആശാന്‍ കണ്ടത്. സര്‍വ്വസമുദായങ്ങളും, സമന്വയബുദ്ധിയോടും സഹകരണമനോഭാവത്തോടുംകൂടി പ്രവര്‍ത്തിച്ചാല്‍ മാത്രമേ സമൂഹവും രാജ്യവും ഒന്നാകെ അഭിവൃദ്ധിപ്രാപിക്കുകയുള്ളൂ എന്നതായിരുന്നു ആശാന്റെ കാഴ്ചപ്പാട്.

കായിക്കര സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ കുമാരനെ അതേ പള്ളിക്കൂടത്തില്‍, അദ്ദേഹത്തിന്റെ ബുദ്ധിയും സാമര്‍ത്ഥ്യവും മനസ്സിലാക്കി, അധ്യാപകനായി നിയമിച്ച വിശാലഹൃദയനായിരുന്നു സി.കൃഷ്ണപിള്ള. ‘കേരളീയനായര്‍സമാജം’ എന്ന സംഘടന രൂപീകരിച്ച് (1905) നായന്മാരുടെ ഇടയിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ധീരമായി അദ്ദേഹം യത്‌നിക്കുകയുണ്ടായി.

കായിക്കര സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ കുമാരനെ അതേ പള്ളിക്കൂടത്തില്‍, അദ്ദേഹത്തിന്റെ ബുദ്ധിയും സാമര്‍ത്ഥ്യവും മനസ്സിലാക്കി, അധ്യാപകനായി നിയമിച്ച വിശാലഹൃദയനായിരുന്നു സി.കൃഷ്ണപിള്ള. ‘കേരളീയനായര്‍സമാജം’ എന്ന സംഘടന രൂപീകരിച്ച് (1905) നായന്മാരുടെ ഇടയിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ധീരമായി അദ്ദേഹം യത്‌നിക്കുകയുണ്ടായി. കേരളീയ നായര്‍ സമാജത്തിന്റെ വാര്‍ഷിക സമ്മേളനങ്ങളെയും അതിലെ തീരുമാനങ്ങളെയും ബന്ധപ്പെടുത്തി മുഖപ്രസംഗം ആശാന്‍ എഴുതുമായിരുന്നു. എസ്.എന്‍.ഡി.പി.യോഗം രജിസ്റ്റര്‍ ചെയ്ത് (മെയ് 15, 1903) ആറ് മാസം കഴിഞ്ഞ് സ്ഥാപിതമായ ‘തിരുവിതാംകൂര്‍ നായര്‍സമാജം’ (1903) ‘കേരളീയ നായര്‍സമാജ’മായി പരിണമിച്ചപ്പോള്‍ ആശാന്‍ ഇങ്ങനെ എഴുതി: ‘ഒരു വാസ്തവ ദേശാഭിമാനിയെന്ന് വിളിക്കപ്പെടാവുന്ന യോഗ്യനായ സമാജം സെക്രട്ടറി സി.കൃഷ്ണപിള്ള ബി.എ. അവര്‍കളുടെ ദീര്‍ഘാലോചനയുടെ ഫലവും കാലോചിതവുമായ ഈ സ്ഥാപനം, നായര്‍ സമുദായത്തിന്റെ യോഗക്ഷേമത്തെ നിലനിര്‍ത്തുന്നതില്‍ എത്ര ഉപയുക്തമായും ഇതിന്റെ ഭാവി എത്ര പ്രാധാന്യമേറിയ സംഗതികള്‍ക്കെല്ലാം നിദാനമായും തീരാവുന്നതാണെന്ന് അല്‍പ്പം വിചാരിച്ചാല്‍ അറിയാവുന്നതാണ്’28.

‘സമാജ’ത്തിന്റെ പ്രവര്‍ത്തനം ‘യോഗ’ത്തിന്റെ പ്രവര്‍ത്തകര്‍ക്ക് സ്വപ്രവൃത്തികളില്‍ വര്‍ദ്ധമാനമായ ഉത്സാഹത്തെയും പ്രതിപത്തിയെയും നല്‍കുന്ന മുഖ്യപ്രേരകമായിത്തീരുമെന്ന് ആശാന്‍ വിശ്വസിച്ചു. അതേസമയം രണ്ടിന്റെയും പ്രധാനലക്ഷ്യങ്ങളില്‍ വലിയ വ്യത്യാസം ഉണ്ടായിരുന്നു. കേരളീയ നായര്‍സമാജത്തിന്റെ മൂന്നാമതു വാര്‍ഷികയോഗത്തില്‍ അവശ്യം നിര്‍വഹിക്കേണ്ടതായി ചര്‍ച്ചചെയ്തുതീരുമാനിച്ച അഞ്ചുലക്ഷ്യങ്ങള്‍, യോഗത്തെ സംബന്ധിച്ചിടത്തോളം കാതലായ പ്രശ്‌നങ്ങളായിരുന്നില്ല. നായന്മാരുടെ ഇടയില്‍ സാങ്കേതികവിദ്യാഭ്യാസം പ്രചാരപ്പെടുത്തുക, കച്ചവടത്തിലും കൈത്തൊഴിലിലും നായന്മാരുടെ ശ്രദ്ധയെ ആകര്‍ഷിക്കുക, അവരുടെ ഇടയിലുള്ള അവാന്തരവിഭാഗങ്ങളെ ഏകീകരിക്കുക, കരയോഗങ്ങളെ പരിഷ്‌കരിക്കുകയും സമാജത്തിന്റെ ഘടനയെപ്പറ്റി ആലോചിക്കുകയും ചെയ്യുക എന്നിവയായിരുന്നു അഞ്ചുലക്ഷ്യങ്ങള്‍. ഇതില്‍ കച്ചവടവും കൈത്തൊഴിലും ഏറെക്കുറെ ഈഴവര്‍ പാരമ്പര്യമായി നിര്‍വ്വഹിച്ചുവന്നതാണ്. നായന്മാര്‍ നേരിട്ട അവാന്തരവിഭാഗങ്ങളുടെ ബാഹുല്യവും ഈഴവരെ ബാധിച്ചിരുന്നില്ല. സാങ്കേതികവിദ്യയുടെ പ്രാധാന്യം ഡോ.പി.പല്‍പ്പുവും ശ്രീനാരായണഗുരുവും നേരത്തെ തന്നെ ഊന്നിപ്പറഞ്ഞിരുന്നു. അയിത്തത്തിന്റെ പേരില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലും സര്‍ക്കാര്‍ ലാവണങ്ങളിലും പബ്ലിക് റോഡുകളിലും ക്ഷേത്രങ്ങളിലും നിഷേധിക്കപ്പെട്ട പ്രവേശനസ്വാതന്ത്ര്യം കൈവരിക്കുക എന്നതായിരുന്നു ‘യോഗ’ത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യങ്ങള്‍. എങ്കിലും, ആശാന്‍ പറയുന്നതുപോലെ അനുകരണബുദ്ധിയുള്ള ഈഴവര്‍ക്ക് സമാജത്തിന്റെ പ്രവര്‍ത്തനം വലുതായ ഉന്മേഷത്തെയും പല ഗുണങ്ങളെയും ഉണ്ടാക്കുമെന്നത് നിസ്തര്‍ക്കമാണ്.

കേരളീയ നായര്‍സമാജത്തിന്റെ ഒരു യോഗത്തില്‍ അംഗങ്ങള്‍ തമ്മില്‍ ചില കശപിശയുണ്ടായപ്പോള്‍ അതില്‍ ആശാന്‍ വ്യാകുലനാകുകയുണ്ടായി. കേരളീയ ഹിന്ദുക്കളില്‍ എല്ലാം കൊണ്ടും മുന്നണിയില്‍ നില്‍ക്കുന്ന സമുദായത്തിനുള്ളിലെ കലഹം അവരുടെ പാണ്ഡിത്യത്തിനും സ്ഥിതിയ്ക്കും ഉത്തരവാദിത്വത്തിനും നിരക്കുന്നതല്ലെന്ന് ആശാന്‍ കണ്ടു. അതിനെപ്പറ്റി ആശാന്‍ ഇങ്ങനെ എഴുതി: ‘സമാജം കൊണ്ട് നിങ്ങള്‍ നായര്‍സമുദായത്തിന് പ്രത്യക്ഷമായി ചെയ്യുന്ന ഗുണങ്ങളെക്കാള്‍ അധികം ഗുണം, അതുകൊണ്ട് നിങ്ങളെ കണ്ടുപഠിപ്പാന്‍ സന്നദ്ധരായ ഇതരസമുദായങ്ങള്‍ക്ക് പരോക്ഷമായി ലഭിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കൊക്കെ അറിയാം… അതുകൊണ്ട് നിങ്ങളുടെ ഉത്തരവാദിത്വത്തെപ്പറ്റി നിങ്ങള്‍തന്നെ ദയവുചെയ്ത് ഓര്‍മ്മിക്കുവിന്‍.

ക്ഷണികങ്ങളായ മനോവികാരങ്ങള്‍ക്ക് വശംവദരായി ക്ഷോഭിച്ച് അന്തഃഛിദ്രമുണ്ടാക്കി ഒരു മഹാസ്ഥാപനത്തെ ഉടച്ചുകളഞ്ഞാല്‍ നിങ്ങളുടെ ആ ദൃഷ്ടാന്തം പിന്നില്‍ നില്‍ക്കുന്നവരില്‍ കൂടി പടര്‍ന്നുപിടിച്ച് ജനസാമാന്യത്തിന്റെ ക്ഷേമാഭിവൃദ്ധിയ്ക്ക് ശാശ്വതമായ ഹാനിയുണ്ടാക്കാന്‍ മതിയാകുന്നതാകുന്നു’29. ഒരു സമുദായസംഘടനയുടെ സാരഥിയും പത്രാധിപരും എന്ന നിലയിലുള്ള തന്റെ ധര്‍മ്മം കൃത്യമായി ആശാന്‍ ഇവിടെ നിര്‍വ്വഹിക്കുന്നു

ക്ഷണികങ്ങളായ മനോവികാരങ്ങള്‍ക്ക് വശംവദരായി ക്ഷോഭിച്ച് അന്തഃഛിദ്രമുണ്ടാക്കി ഒരു മഹാസ്ഥാപനത്തെ ഉടച്ചുകളഞ്ഞാല്‍ നിങ്ങളുടെ ആ ദൃഷ്ടാന്തം പിന്നില്‍ നില്‍ക്കുന്നവരില്‍ കൂടി പടര്‍ന്നുപിടിച്ച് ജനസാമാന്യത്തിന്റെ ക്ഷേമാഭിവൃദ്ധിയ്ക്ക് ശാശ്വതമായ ഹാനിയുണ്ടാക്കാന്‍ മതിയാകുന്നതാകുന്നു’29. ഒരു സമുദായസംഘടനയുടെ സാരഥിയും പത്രാധിപരും എന്ന നിലയിലുള്ള തന്റെ ധര്‍മ്മം കൃത്യമായി ആശാന്‍ ഇവിടെ നിര്‍വ്വഹിക്കുന്നു. സി. ശങ്കരന്‍നായരുടെയും മറ്റും നേതൃത്വത്തില്‍ നായര്‍സമുദായത്തിന്റെ അഭ്യുദയത്തെ കാംക്ഷിച്ചും അതിലുള്ള അസംഖ്യം അവാന്തരവിഭാഗങ്ങളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയും, പരസ്പരം പന്തിഭോജനവും പാണിഗ്രഹണവും നടത്താന്‍ തീരുമാനിക്കുകയുണ്ടായി. കേരളത്തിന് ഒരു പുതുജീവന്‍ പ്രദാനം ചെയ്യുന്ന ആ ഉദ്യമത്തെ അഭിനന്ദിച്ചുകൊണ്ടെഴുതിയ മുഖപ്രസംഗത്തില്‍; സ്വന്തം സമുദായത്തോടായി ആശാന്‍ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: ‘നായന്മാരുടെ ആചാരങ്ങളേയും നടത്തകളേയും പാടുള്ളടത്തോളം പകര്‍ത്തുന്നതില്‍ തന്നെ അസാമാന്യവാസനയും സൗകര്യവും നമുക്കാണ്. അതുകൊണ്ട് സി. ശങ്കരന്‍നായര്‍ മുതലായ മഹായോഗ്യന്മാരുടെ ശക്തിയേറിയ കൈകളെക്കൊണ്ടു വെട്ടിത്തെളിക്കപ്പെടുന്ന മാര്‍ഗ്ഗങ്ങളില്‍ക്കൂടി നമുക്കു അചിരേണ സുഖസഞ്ചാരം ചെയ്യാമെന്നുള്ളതാണ്’. അങ്ങനെ പറയുമ്പോഴും, അനര്‍ത്ഥകരവും അനുകരണീയമല്ലാത്തതുമായ നായന്മാരുടെ ചില ദോഷങ്ങളെ ചൂണ്ടിക്കാണിക്കാനും ആശാന്‍ വിമുഖനായില്ല: ‘ധനപുഷ്ടി, വിദ്യാഭ്യാസം, നാഗരികത മുതലായി ഒരു ഉല്‍കൃഷ്ട സമുദായത്തിന് അവശ്യങ്ങളായ സകല ഗുണങ്ങളിലുമെന്നപോലെ തന്നെ അവരുടെ ഈ പ്രാധാന്യം നാടിനും സമുദായത്തിനും അനര്‍ത്ഥകരങ്ങളും അന്ധപരമ്പരാസിദ്ധങ്ങളുമായ അവാന്തരജാതിവഴക്കുകള്‍, അര്‍ത്ഥശൂന്യമായ പൂര്‍വ്വാചാരതല്‍പരത മുതലായ ദോഷങ്ങളിലും കൂടി പ്രബലമായി പ്രവേശിച്ചിട്ടുണ്ടെന്നു ആരും സമ്മതിക്കും’30. ഇതില്‍ ആശാന്‍ അപലപിക്കുന്ന അര്‍ത്ഥശൂന്യമായ പൂര്‍വ്വാചാര തല്‍പരത ഇന്നും നായന്മാരെ വിട്ടുപോയിട്ടില്ലെന്ന് ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുനടന്ന ആചാരസംരക്ഷണപ്രക്ഷോഭത്തില്‍ നിന്നും മനസ്സിലാക്കാം. സമുദായത്തിന്റെയും സമൂഹത്തിന്റെയും കാലോചിതമായ അഭിവൃദ്ധിയ്ക്കുനേരിടുന്ന തടസ്സങ്ങളെയും കഷ്ടതകളെയും വാസ്തവമായ ഹൃദയവികാസവും ദീര്‍ഘാലോചനയുമുള്ളവര്‍ക്കു മാത്രമേ കാണാനും അനുശോചിക്കാനും സാധിക്കൂവെന്ന് ആശാന്‍ എഴുതിയിട്ടു നൂറ്റാണ്ട് ഒന്നുകഴിഞ്ഞു. ശാസ്ത്രസാങ്കേതിക വിജ്ഞാനമേഖലകളില്‍ വലിയവിസ്‌ഫോടനങ്ങള്‍ നടന്നിട്ടും, ആചാരവിശ്വാസങ്ങളെ സംബന്ധിച്ചിടത്തോളം ആശാന്‍ ആഗ്രഹിച്ചതുപോലെ അവയെ അവഗണിച്ചുമുന്നേറുവാന്‍ നമ്മുടെ സമൂഹത്തിനായിട്ടില്ല.

കുറിപ്പുകൾ

  1. വിവേകോദയം, , 1088 മിഥുനം, കര്‍ക്കിടകം.
  2. അതേപുസ്തകം, 1081 മേടം.
  3. അതേപുസ്തകം, 1091 തുലാം.
  4. അതേപുസ്തകം, 1081 വൃശ്ചികം.

Author

Scroll to top
Close
Browse Categories