ദൂഷിതമായ ന്യായാസനം

മജിസ്‌ട്രേട്ട് സവര്‍ണ്ണനായാല്‍ അവര്‍ണനായ പരാതിക്കാരന്‍ (വാദി) കുറ്റവാളിയാകുകയും കുറ്റവാളി (പ്രതി)യായ സവര്‍ണ്ണന്‍ നിരപരാധിയാകുകയും ചെയ്യും. മറിച്ച് മജിസ്‌ട്രേട്ട് അവര്‍ണനും, കുറ്റവാളി സവര്‍ണനുമായാല്‍ നിഷ്പക്ഷമായി കേസുവിധിക്കുന്ന അവര്‍ണമജിസ്‌ട്രേട്ടിനു അപമാനവും ജീവഹാനിയുമായിരിക്കും ഫലം. സവര്‍ണാധിപത്യത്തില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ ജാതിവ്യവസ്ഥയാണു അവസാനിക്കാത്ത ഈ വിപര്യയത്തിനു അടിസ്ഥാന കാരണം. അതിനു രാജാധിപത്യമെന്നോ ജനാധിപത്യമെന്നോ ഉള്ള വ്യത്യാസമില്ല.

മഹത്തായ ഭാരതീയസംസ്‌കൃതിയെ കീഴോട്ടുവലിച്ചു പാതാളത്തിലേക്കു തള്ളിയതു ബ്രാഹ്മണര്‍ സൃഷ്ടിച്ച ജാതിവ്യവസ്ഥയാണെന്ന കാര്യത്തില്‍ സംശയമില്ല: ‘ജാതി ഇടക്കാലത്തു ചില ബ്രാഹ്മണരുടെ ദുഷ്ടബുദ്ധിയുടെയും അതിരുകടന്ന മുഷ്‌കിന്റെയും ദൃഷ്ടാന്തമായി ശേഷിച്ചിരുന്ന അടിസ്ഥാനമില്ലാത്ത ഒരു സ്ഥാപനം അല്ലാതെ ഇതിനു ശാസ്ത്രീയത്വം കല്‍പ്പിക്കുകയോ കല്‍പ്പിച്ചാല്‍കൂടി ഇക്കാലത്തു സ്വാതന്ത്ര്യബുദ്ധിയുള്ളവര്‍ ആരെങ്കിലും ഇതിനെ ആത്മാര്‍ത്ഥമായി ബഹുമാനിക്കയോ ചെയ്യുന്നതല്ലെന്നു സാമാന്യക്കാര്‍ക്കുകൂടി അറിയാം’ എന്നു ആശാന്‍ എഴുതിയിട്ടുണ്ട്43. പഠിപ്പും പരിഷ്‌കൃതിയുമുള്ള നായന്മാരും ബ്രാഹ്മണരും, പൊതുവില്‍ അപമാനകരമായ ജാതിഭ്രാന്തിനെ മുറുകെപ്പിടിച്ചു കാണുന്നതില്‍, ദേശാഭിമാനികളുടെ നിലയില്‍ ഏറ്റവും ലജ്ജയും വ്യസനവും തോന്നിപ്പോകുന്നുവെന്നു ഈ സന്ദര്‍ഭത്തില്‍ ആശാന്‍ പരിതപിക്കുന്നതുകാണാം. ഇക്കാര്യം വിവരിക്കുന്ന ലേഖനത്തില്‍തന്നെ, ഒരു അയ്യരുടെ കോടതിവിധിയില്‍ പ്രകടമായ ജാതിഭ്രാന്തിനെ ആശാന്‍ എടുത്തുകാട്ടുന്നുണ്ട്. അതിങ്ങനെയാണ്:

‘ഞങ്ങള്‍ ഇത്രയും പറഞ്ഞതു കോഴിക്കോട്ടു ടൗണ്‍ മജിസ്‌ട്രേട്ടുകോര്‍ട്ടില്‍ വടക്കേ മലയാളക്കാരനായ ഒരു മിസ്റ്റര്‍ ഗോവിന്ദന്‍ (തീയന്‍) വാദിയായി ഇപ്പോള്‍ നടന്നുവരുന്ന ജാതിക്കേസ്സിനെപ്പറ്റി അറിയാന്‍ ഇടയായതിലാകുന്നു. മിസ്റ്റര്‍ ഗോവിന്ദന്‍ നഗരംവിട്ട് ഒരു ഉള്‍നാട്ടിലെ നിരത്തില്‍കൂടി പോകുമ്പോള്‍ ഒരു നായര്‍ക്കു വഴിതെറ്റിക്കൊടുക്കാത്ത കാരണത്താല്‍ അയാള്‍ ശകാരിക്കയും അവമാനിക്കയും ചെയ്തു എന്നാണു കേസുകൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍ അതൊന്നുമല്ല ഇതിലെ രസാംശം. വിചാരണയില്‍ നായര്‍ക്കു തന്റെ ദേശത്തു വഴിമാറികൊടുക്കുക പതിവില്ലാത്തതിനാല്‍ അങ്ങനെ ചെയ്യാത്തതാണെന്നു ന്യായമായി പറഞ്ഞ മിസ്റ്റര്‍ ഗോവിന്ദന്റെ നേരെ മജിസ്‌ട്രേട്ട് ഗോപാലകൃഷ്ണയ്യര്‍ ചെയ്ത നിലവിട്ട അധികപ്രസംഗമാണു ഞങ്ങളെ വിസ്മയപ്പെടുത്തുന്നത്. ഈ കുറ്റത്തിന് എതിര്‍കക്ഷി മിസ്റ്റര്‍ ഗോവിന്ദനെ കൊന്നുകളയാഞ്ഞതു ഭാഗ്യമായി എന്നും ഇങ്ങനെ പ്രവര്‍ത്തിക്കുന്നവന്റെ അസ്ഥി നുറുക്കി കളയേണ്ടതാണെന്നും ആയിരുന്നുവത്രെ ഈ സാധുമജിസ്‌ട്രേട്ടു തുറന്ന കോടതിയില്‍ സംസാരിച്ചത്. എത്ര ദയനീയമായ ധിക്കാരം!’44 ഇത്തരത്തില്‍ പ്രത്യക്ഷമായിതന്നെ വര്‍ണ്ണപക്ഷപാതങ്ങള്‍ പ്രകടമാക്കുന്ന കോടതിവിധികള്‍ ഉന്നതനീതിപീഠങ്ങളില്‍നിന്നുപോലും ഇന്നും ഉണ്ടാകുന്നുവെന്നത് ഏറെ ആശ്ചര്യകരവും ഉത്കണ്ഠാജനകവുമാണ്. ഭരണഘടനാവിരുദ്ധമായി സാമ്പത്തികസംവരണമെന്ന പേരില്‍ നടപ്പിലാക്കിയ സവര്‍ണ്ണസംവരണത്തെ ന്യായീകരിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഒരു ഉദാഹരണം. രാജഭരണം ജനാധിപത്യത്തിനു വഴി മാറിയിട്ടും ജാതിവെറിക്കു വലിയ കുറവൊന്നും വന്നിട്ടില്ലെന്നതാണു യാഥാര്‍ത്ഥ്യം. ഒരു സമുദായത്തെയാകമാനം അപമാനിക്കുന്നതും നീതിബോധത്തെ വെല്ലുവിളിക്കുന്നതുമായ വിധിക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ അന്ന് ആശാനു യാതൊരുവിധ ആശങ്കയും ഭയവുമുണ്ടായില്ല. ദൂഷിതമായ ന്യായാസനത്തെപ്പറ്റി ചങ്കൂറ്റത്തോടെ തുറന്നെഴുതിയ കര്‍മ്മധീരനായ കവിയായിരുന്നല്ലോ അദ്ദേഹം.
ജാതിഭ്രാന്തനായ ഒരു ബ്രാഹ്മണമജിസ്‌ട്രേട്ടിന്റെ വര്‍ഗ്ഗീയവിഷം ചീറ്റുന്ന കോടതിവിധിക്കു നേര്‍വിപരീതമെന്നു പറയാവുന്ന – ആദര്‍ശശാലിയായ ഒരു മജിസ്‌ട്രേട്ടിന്റെ പരിതാപകരമായ ദുര്‍വിധിക്കെതിരെആശാനു മല്ലടിക്കേണ്ടിവന്നു. ഇവിടെ മജിസ്‌ട്രേട്ട് ഈഴവനും കുറ്റവാളി അയ്യരുമാണ്. വെറും അയ്യരല്ല, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ രാമസ്വാമി അയ്യര്‍. എസ്. പത്മനാഭപ്പണിക്കര്‍ തിരുവല്ല മജിസ്‌ട്രേട്ടും, അയ്യര്‍ തിരുവല്ല സബ് ഇന്‍സ്‌പെക്ടറുമാണ്. പത്മനാഭപ്പണിക്കരുടെ മരണത്തിനു ഹേതുവായ സംഭവം ഒരു മുഖപ്രസംഗത്തിലൂടെ ആശാന്‍ വിശദമാക്കുന്നുണ്ട്. രാമസ്വാമി അയ്യരുടെമേലുള്ള കോടതികേസില്‍, അയാളുടെ അപനയങ്ങളെയും നടപടിപിശകുകളെയുംപറ്റി ഒരു ജഡ്ജ്‌മെന്റില്‍ പണിക്കര്‍ സൂചിപ്പിക്കുകയും അക്കാര്യം പോലീസ് കമ്മീഷണറെ ധരിപ്പിക്കുകയും ചെയ്തു. അതില്‍ കുപിതനായ അയ്യര്‍, പരസ്യമായും രഹസ്യമായും പണിക്കരെ പലവിധത്തില്‍ അപമാനിക്കാന്‍ തുടങ്ങി. ഒരു രാത്രിയില്‍ പണിക്കരുടെ ഭവനത്തില്‍ ഏതാനും അനുചരന്മാരുമായി കള്ളുകുടിച്ചു ചെന്നു ആക്രമിക്കുകയും വീടിന്റെ മുമ്പില്‍ ചെത്തുപാള കെട്ടിത്തൂക്കുകയും ചെയ്തു. അതിനെതിരെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഡിസ്ട്രിക്റ്റ് സൂപ്രണ്ട്, ഡിസ്ട്രിക്റ്റ് മജിസ്‌ട്രേട്ട് എന്നിവര്‍ക്കു പണിക്കര്‍ പരാതികൊടുത്തെങ്കിലും അതിനു മറുപടിയോ പരിഹാരമോ ഉണ്ടായില്ല. നിരാശനായ പണിക്കര്‍ക്കു ഊണും ഉറക്കവും ഇല്ലാതായി. ഒടുവില്‍ ബുദ്ധിഭ്രമം പിടിപെട്ടും ധാതുക്കള്‍ ക്ഷയിച്ചും അദ്ദേഹം മരണമടഞ്ഞു. പിന്നീട് സമുദായവും പൊതുജനവും മറ്റും ശക്തമായി ഇടപെട്ടു കേസു കടുപ്പിച്ചതിന്റെ ഫലമായി രാമസ്വാമിയും കൂട്ടരും അറസ്റ്റ് ചെയ്യപ്പെട്ടു. ഭരണകൂടത്തിന്റെ പരിശുദ്ധി നിലനിര്‍ത്തും വിധം രാമസ്വാമി അയ്യരേയും കൂട്ടാളികളേയും ശിക്ഷിക്കണമെന്നു ദിവാന്‍ എം. കൃഷ്ണന്‍നായരോട് ആശാന്‍ അഭ്യര്‍ത്ഥിച്ചു.

ജാതിഭ്രാന്തനായ ഒരു ബ്രാഹ്മണമജിസ്‌ട്രേട്ടിന്റെ വര്‍ഗ്ഗീയവിഷം ചീറ്റുന്ന കോടതിവിധിക്കു നേര്‍വിപരീതമെന്നു പറയാവുന്ന – ആദര്‍ശശാലിയായ ഒരു മജിസ്‌ട്രേട്ടിന്റെ പരിതാപകരമായ ദുര്‍വിധിക്കെതിരെആശാനു മല്ലടിക്കേണ്ടിവന്നു. ഇവിടെ മജിസ്‌ട്രേട്ട് ഈഴവനും കുറ്റവാളി അയ്യരുമാണ്. വെറും അയ്യരല്ല, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ രാമസ്വാമി അയ്യര്‍. എസ്. പത്മനാഭപ്പണിക്കര്‍ തിരുവല്ല മജിസ്‌ട്രേട്ടും, അയ്യര്‍ തിരുവല്ല സബ് ഇന്‍സ്‌പെക്ടറുമാണ്.

മജിസ്‌ട്രേട്ട് സവര്‍ണ്ണനായാല്‍ അവര്‍ണനായ പരാതിക്കാരന്‍ (വാദി) കുറ്റവാളിയാകുകയും കുറ്റവാളി (പ്രതി)യായ സവര്‍ണ്ണന്‍ നിരപരാധിയാകുകയും ചെയ്യും. മറിച്ച് മജിസ്‌ട്രേട്ട് അവര്‍ണനും, കുറ്റവാളി സവര്‍ണനുമായാല്‍ നിഷ്പക്ഷമായി കേസുവിധിക്കുന്ന അവര്‍ണമജിസ്‌ട്രേട്ടിനു അപമാനവും ജീവഹാനിയുമായിരിക്കും ഫലം. സവര്‍ണാധിപത്യത്തില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ ജാതിവ്യവസ്ഥയാണു അവസാനിക്കാത്ത ഈ വിപര്യയത്തിനു അടിസ്ഥാന കാരണം. അതിനു രാജാധിപത്യമെന്നോ ജനാധിപത്യമെന്നോ ഉള്ള വ്യത്യാസമില്ല. ‘ദൂഷിതമായന്യായാസന’ത്തെപ്പറ്റി കാവ്യരൂപേണ ആശാന്‍ വിമര്‍ശിച്ചിട്ടുണ്ടല്ലോ.

ബ്രാഹ്മണര്‍ മാതൃകയാക്കേണ്ട ഒരു ബ്രാഹ്മണനെപ്പറ്റി ആശാന്‍ എഴുതുന്നുണ്ട്. അതും ഒരു അയ്യരാണ്. മഞ്ചേരി രാമയ്യര്‍: ‘മനസ്സേകം വചസ്സേകം കര്‍മ്മണ്യേകം എന്നാണ് മഹാത്മാക്കളുടെ ലക്ഷണം എന്ന് സര്‍വ്വസമ്മതമാണ്. പക്ഷേ ലക്ഷം മാനുഷര്‍ കൂടിയ ദിക്കില്‍ ഈ ലക്ഷണമുള്ളവര്‍ ഒന്നോ രണ്ടോ ഉണ്ടായേക്കാം. ഏതായാലും മഞ്ചേരി രാമയ്യര്‍ അവര്‍കള്‍ അവരിലൊരാളാണ്. താന്‍ ബ്രാഹ്മണനായി ജനിച്ച ആളാണെങ്കിലും ജാതിവ്യത്യാസം ഗണിക്കാതെ ശുചിയുള്ളവരോട് ഒന്നിച്ചിരുന്നു ഭക്ഷിക്കുന്നതിനു വിരോധമില്ലെന്ന് അദ്ദേഹം വിചാരിക്കുന്നു.

ബ്രാഹ്മണര്‍ മാതൃകയാക്കേണ്ട ഒരു ബ്രാഹ്മണനെപ്പറ്റി ആശാന്‍ എഴുതുന്നുണ്ട്. അതും ഒരു അയ്യരാണ്. മഞ്ചേരി രാമയ്യര്‍: ‘മനസ്സേകം വചസ്സേകം കര്‍മ്മണ്യേകം എന്നാണ് മഹാത്മാക്കളുടെ ലക്ഷണം എന്ന് സര്‍വ്വസമ്മതമാണ്. പക്ഷേ ലക്ഷം മാനുഷര്‍ കൂടിയ ദിക്കില്‍ ഈ ലക്ഷണമുള്ളവര്‍ ഒന്നോ രണ്ടോ ഉണ്ടായേക്കാം. ഏതായാലും മഞ്ചേരി രാമയ്യര്‍ അവര്‍കള്‍ അവരിലൊരാളാണ്. താന്‍ ബ്രാഹ്മണനായി ജനിച്ച ആളാണെങ്കിലും ജാതിവ്യത്യാസം ഗണിക്കാതെ ശുചിയുള്ളവരോട് ഒന്നിച്ചിരുന്നു ഭക്ഷിക്കുന്നതിനു വിരോധമില്ലെന്ന് അദ്ദേഹം വിചാരിക്കുന്നു. തന്റെ ജാതിക്കാരുടെയിടയില്‍ പെണ്‍കുട്ടികളെ ശൈശവത്തില്‍ വിവാഹം ചെയ്തുകൊടുക്കുന്നതാണ് സര്‍വ്വസാധാരണമായ ആചാരം. അതു തെറ്റാണെന്നും അത് ശിശുക്കള്‍ക്ക് മാത്രമല്ല, സമുദായത്തിനൊട്ടുക്കും രാജ്യത്തിനും ദോഷകരമാണെന്നും അദ്ദേഹം വിചാരിക്കുന്നു. ഇതാ അതിന്നനുസരിച്ച് തന്റെ പുത്രിയെ വയസ്സുപൂര്‍ത്തിയായതിനുശേഷം മാത്രം വേളി കഴിച്ചുകൊടുത്തിരിക്കുന്നു… ഇങ്ങനെയുള്ള കുറേ കുടുംബങ്ങള്‍ ബ്രാഹ്മണരുടെ ഇടയില്‍ ഉണ്ടാകുന്നതായാല്‍ കാലാനുസൃതമായ പരിഷ്‌കാരം ഉണ്ടായി ഇന്ത്യാരാജ്യം ലോകത്തിലുള്ള മറ്റു പരിഷ്‌കൃത രാജ്യങ്ങളെപ്പോലെ ആയിത്തീരും’45. ഉദ്ധരണിയിലെ അവസാനവാക്യം പ്രത്യേകം ശ്രദ്ധിക്കണം. രാമയ്യരുടേതുപോലുള്ള കുറേ ബ്രാഹ്മണകുടുംബങ്ങള്‍ ഉണ്ടായാല്‍ മതി, ഇന്ത്യ മറ്റു പരിഷ്‌കൃതരാജ്യങ്ങളെപ്പോലെ ആയിത്തീരുമത്രെ! അതായത് ഇന്ത്യയെ ഉയര്‍ത്താനും താഴ്ത്താനും ബ്രാഹ്മണര്‍ക്ക് കഴിയുമെന്നര്‍ത്ഥം. ഉല്‍കൃഷ്ടമായ ഭാരതീയസംസ്‌കാരം അതിന്റെ പൗരാണികമായ ഔന്നത്യത്തില്‍ നിന്നും താഴേക്ക് പതിച്ചത് ‘ബ്രാഹ്മണമതം’ മൂലമാണെന്ന് ആശാന്‍ പറഞ്ഞത് മേല്‍പരാമര്‍ശിച്ചിരുന്നല്ലോ. ഇപ്പോഴത്തെ ദുരവസ്ഥയില്‍ നിന്ന് ഉയര്‍ത്തണമെങ്കിലും അവര്‍ വിചാരിക്കണം! അത്രക്ക് സൃഷ്ടി സ്ഥിതി സംഹാരശേഷിയുള്ളവരാണ് ആശാന്റെ ദൃഷ്ടിയില്‍ ബ്രാഹ്മണര്‍!
(തുടരും)

Author

Scroll to top
Close
Browse Categories