കരളുറപ്പുള്ള വിമർശനത്തിന്റെ കാലം

ചണ്ഡാല ഭിക്ഷുകിയുടെ രത്‌നച്ചുരുക്കം കേട്ട സ്വാമി നീലകണ്ഠനെ ആശിര്‍വദിക്കുകയും ചെറുതായി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ‘നന്നായി വരും! നീ കഥപറയുമ്പോള്‍ ആരെയും കഠിനമായി അധിക്ഷേപിക്കരുത്. ധര്‍മ്മ വിരുദ്ധമായ രാജനീതികളേയും, ഹൈന്ദവധര്‍മ്മത്തിന്റെ പേരില്‍ നടന്നു വരുന്ന അന്ധവിശ്വാസങ്ങളെയും, അനാചാരങ്ങളേയും സഭ്യമായ ഭാഷയില്‍ വിമര്‍ശി ക്കണം. നിന്നെ നാം സത്യദേവന്‍ എന്നു വിളിക്കുന്നു.’

കുഞ്ചന്‍നമ്പ്യാരെപ്പോലെതന്നെ കുമാരനാശാനും തന്റെ കവിതകള്‍ പൊതു ജനസമക്ഷം അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഈ ആഗ്രഹം നിറവേറ്റാന്‍ മുന്‍കൈയെടുത്തവരാണ് സഹോദരന്‍ അയ്യപ്പന്‍, ഡോ.പല്‌പു, പണ്ഡിറ്റ് കെ.പി. കറുപ്പന്‍ തുടങ്ങിയവര്‍. അവര്‍ അതിന് ആദ്യമായി കണ്ടെത്തിയ അവതാരകനായിരുന്നു ചേര്‍ത്തല ചെറുവാരണംകാരനായ നീലകണ്ഠന്‍. ഹരികഥ പറഞ്ഞ് നടന്ന നീലകണ്ഠന്‍ പുതിയ കഥാവതരണത്തിനായി ആശാന്റെ ചണ്ഡാല ഭിക്ഷുകി പരിശീലിച്ചുകൊണ്ടിരിക്കെ പെട്ടെന്നുണ്ടായ കുമാരനാശാന്റെ വേര്‍പാട് എല്ലാവരേയും ഞെട്ടിച്ചുകളഞ്ഞു. മാസങ്ങള്‍ക്കുശേഷം ദു:ഖം മരവിപ്പിച്ച മനസ്സുമായി നീലകണ്ഠന്‍ ശിവഗിരിയിലെത്തി സ്വാമിയെക്കണ്ടു.
വിമർശനം ,വിരോധം, വെല്ലുവിളി
കഥാപ്രസംഗ കല ഒരു ജനകീയകലയോ, വെറും ആസ്വാദനകലയോ മാത്രമല്ല. അതിനപ്പുറം അതൊരു വിമര്‍ശന കലകൂടിയാണ്. കുഞ്ചന്‍നമ്പ്യാരുടേയും കുമാരനാശാന്റേയും കാലശേഷം കരളുറപ്പുളള സാമൂഹ്യ വിമര്‍ശനം ധീരമായ് മുഴങ്ങിക്കേട്ടത് സാംബശിവന്റെ കഥാപ്രസംഗവേദിയിലൂടെയാണ്. ഇക്കാരണത്താല്‍ ത്തന്നെ നമ്പ്യാരാശാനും കുമാരനാശാനും, വി.സാംബശിവനും എല്ലാം വലിയ വെല്ലുവിളികളെ നേരിടേണ്ടി വന്നിട്ടുണ്ട്. കുഞ്ചന്‍നമ്പ്യാര്‍ സ്വന്തം തുളളല്‍ക്കഥാ വേദിയിലൂടെ വിട്ടുവീഴ്ചയില്ലാതെ സാമൂഹ്യ വിമര്‍ശനം നടത്തിയതിന്റെ പേരില്‍ അദ്ദേഹത്തിന്റെ നേര്‍ക്ക് വധശ്രമം വരെ നടന്നിട്ടുണ്ട്. നമ്പ്യാരുടെ തുളളല്‍ക്കഥാ സമാഹാരത്തിന്റെ ആദ്യപതിപ്പില്‍ ഇക്കാര്യം വളരെ വ്യക്തമായി വിവരിക്കുന്നുണ്ട്. ഒരിക്കല്‍ വളവരയില്ലാത്ത വളളത്തിന്റെ പടിയിലിരുന്നദ്ദേഹം തകഴി ആറ്റിലൂടെ സഞ്ചരിക്കുമ്പോള്‍ ശത്രുക്കള്‍ ആറ്റുതീരത്തു നിന്ന് കല്ലെറിഞ്ഞു തലപൊട്ടിച്ചു. പ്രാണഭയത്താല്‍ ആറ്റില്‍ ചാടിയാല്‍ താനേമുങ്ങിച്ചത്തുകൊളളും. വളളം മുങ്ങിമരിച്ചെന്ന് പ്രചരിപ്പിക്കുകയും ചെയ്യാം. ഇതായിരുന്നു ശത്രുക്കളുടെ ലക്ഷ്യം. തുളളല്‍ക്കഥയിലെ നിശിത വിമര്‍ശ്ശനവും ആറ്റു തീരത്തെക്കല്ലേറും കൂടിക്കൂട്ടിവായിച്ചാല്‍ കുഞ്ചന്‍നമ്പ്യാര്‍ മരിച്ചത് പേപ്പട്ടി കടിച്ചല്ലെന്ന് ഏത് കണ്ണുപൊട്ടനും മനസ്സിലാവും. പക്ഷേ രാജ ഭരണമായിരുന്നില്ലേ, എന്തന്വേഷണം?
കുമാരനാശാന്‍ ദുരവസ്ഥ എഴുതി പ്രസിദ്ധം ചെയ്തതതോടെയാണ് ആശാന്റെ നേരെ പലഭാഗത്തു നിന്നും ഭീഷണി ഉയര്‍ന്നത്. അന്ന് അപകടം മണത്തറിഞ്ഞ ആശാന്റെ ആത്മ മിത്രങ്ങളായ കേരള കൗമുദി സ്ഥാപകന്‍ സി.വി. കുഞ്ഞുരാമനും, സഹോദരനയ്യപ്പനും തോന്നയ്ക്കലെ വീട്ടിലെത്തി ആശാന്റെ കാലുപിടിച്ചു പറഞ്ഞ താണ് ദുരവസ്ഥയിലെ വിവാദപരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍. എന്നാല്‍ ‘പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം’ എന്നു പ്രഖ്യാപിച്ച കുമാരനാശാന്‍ ഒരക്ഷരം പോലും പിന്‍വലിക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ബോട്ടപകടത്തില്‍ ആശാന്‍ മരിക്കുന്നത്.
ചണ്ഡാല ഭിക്ഷുകിയുടെ രത്‌നച്ചുരുക്കം കേട്ട സ്വാമി നീലകണ്ഠനെ ആശിര്‍വദിക്കുകയും ചെറുതായി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ‘നന്നായി വരും! നീ കഥപറയുമ്പോള്‍ ആരെയും കഠിനമായി അധിക്ഷേപിക്കരുത്. ധര്‍മ്മ വിരുദ്ധമായ രാജനീതികളേയും, ഹൈന്ദവധര്‍മ്മത്തിന്റെ പേരില്‍ നടന്നു വരുന്ന അന്ധവിശ്വാസങ്ങളെയും, അനാചാരങ്ങളേയും സഭ്യമായ ഭാഷയില്‍ വിമര്‍ശി ക്കണം. നിന്നെ നാം സത്യദേവന്‍ എന്നു വിളിക്കുന്നു.’ തുടര്‍ന്ന് 1924 മെയ് 26 ന് വടക്കൻപറവൂരിലെ ചേന്ദമംഗലത്ത് ‘കഥാപ്രസംഗം’ എന്ന പേരില്‍ ചണ്ഡാലഭിക്ഷുകി പൊതുജനസമക്ഷം അരങ്ങേറി. ധര്‍മ്മിഷ്ടനായിരുന്ന സത്യദേവന്‍ അങ്ങനെ സ്വാമി സത്യദേവനായി. പതിനഞ്ചുകൊല്ലം അദ്ദേഹം കഥാപ്രസംഗം അവതരിപ്പിച്ചു. തുടര്‍ന്നു വന്ന മൗലികപ്രതിഭകളായ കെ.കെ.വാദ്ധ്യാര്‍, കെ.കെ.തോമസ്, കെ.ജി.കേശവപ്പണിക്കര്‍, ജോസഫ് കൈമാപറമ്പന്‍, പ്രൊഫ: എം.പി.മൻമഥന്‍, കെടാമംഗലം സദാനന്ദന്‍, സാക്ഷാല്‍ വി.സാംബശിവന്‍, കൊല്ലം ബാബു വിശിഷ്യ വി.ഡി.രാജപ്പന്‍ തുടങ്ങി യവര്‍ ഈ കലാരൂപത്തെ കൂടുതല്‍ ജനകീയമാക്കി. ഒരിക്കല്‍ വി. സാംബശിവ നെപ്പറ്റി കേരള കൗമുദിപത്രാധിപര്‍ പറഞ്ഞത് ‘കഥാപ്രസംഗം എന്ന കല അത്ഭുതകരമായി വഴങ്ങിക്കൊടുത്തത് സാംബശിവന്റെ മുന്നില്‍ മാത്രമാണ്.




നമ്പ്യാരാശാന്റേയും, കുമാരനാശാന്റെയും കാലശേഷം ചങ്കൂറ്റമുളള സാമൂഹ്യവിമര്‍ശനം ഉയര്‍ന്നുകേട്ടത് വി.സാംബശിവന്റെ കഥാപ്രസംഗവേദിയി ലൂടെയാണ്. അടിയന്തരാവസ്ഥയിലെ ഏകാധിപതികളായ ഭരണാധികാരികളെ പല തവണ സാംബശിവന്‍ തന്റെ പരിഹാസഭരിതമായ വിമര്‍ശനങ്ങളി ലൂടെ പറിച്ചുകീറി ഒട്ടിച്ചിട്ടുണ്ട്. ബിമല്‍മിത്രയുടെ ഇരുപതാം നൂറ്റാണ്ടാണ് അന്നദ്ദേഹം അവതരിപ്പിച്ച കഥ. ആ കഥ സ്വതന്ത്ര ഇന്ത്യയുടെ കപട മുഖം പിച്ചിച്ചീന്തുന്ന കഥയാണ്. വിമര്‍ശനം കടുപ്പിക്കുമ്പോഴെല്ലാം സാംബശിവന്റെ നേര്‍ക്കും ആക്രമണ മുയര്‍ന്നിരുന്നു. അപ്പോഴെല്ലാം പാര്‍ട്ടിയുടെ കരുതലും, കാവലും അദ്ദേഹത്തിനുണ്ടായിരുന്നു. അടിയന്തിരാവസ്ഥയിലെ വിമര്‍ശനം അതിന്റെ പരമ കാഷ്ടയി ലെത്തിയ സന്ദര്‍ഭത്തില്‍ ആരാധകരായ പോലീസ് മേധാവികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും അദ്ദേഹം തരിമ്പും കുലുങ്ങിയില്ല. ഒടുവിലദ്ദേഹത്തെ 46 ാം വയസ്സില്‍ കല്‍ത്തുറുങ്കിലടച്ചു. ഒമ്പതുമാസത്തെ ജയില്‍ വാസം കഴിഞ്ഞു പുറത്തു വന്നപ്പോള്‍ അദ്ദേഹത്തിന്റെ തടിയഴകും, മുടിയഴകും പാടേ നഷ്ടപ്പെട്ടിരുന്നു. എന്നിട്ടും രണ്ടുപതിറ്റാണ്ടു കൂടി അദ്ദേഹം കഥാപ്രസംഗ വേദിയില്‍ നിറഞ്ഞു നിന്നു. സാംബശിവനെപ്പോലൊരു കലാകാരന്റെ അഭാവം സാംസ്‌കാരിക കേരളം നേരിടുന്ന അപരിഹാര്യമായ വിപത്താണ്.
9495269297