ബൗദ്ധിക കാമനകളും പ്രദർശനത്തിന്റെ വസ്തു രതികളും

റിയാസിന്റെ ചിത്രങ്ങളിലെ നിറങ്ങളെ അഴിച്ചു പണിതു നോക്കിയാൽ ജെൻഡർ റോൾ വിടവുകൾക്കിടയിൽ നിന്നും പുറത്തുവരുന്ന ഒരു സാമൂഹികകാലത്തെ നമുക്ക് പെട്ടെന്ന് വായിച്ചെടുക്കാം. ഒരു പ്രത്യേക തരം പുരുഷഭാവുകത്വം കൊണ്ട് പലതരം രൂപപരതകളെ ധ്വനിബന്ധത്തിന് വിട്ടുകൊടുക്കാൻ റിയാസ് ഉപയോഗിക്കുന്ന ടെക്നിക്കുകൾ ഇതുവരെ ആരും പരീക്ഷിക്കാത്തവ തന്നെയാണ്. കേരളത്തിൽ നിന്നും കുടിയേറിപ്പോയ റിയാസ് കോമു എന്ന ചിത്രകാരന്റെ കലയിലൂടെയും ജീവിതത്തിലൂടെയും സഞ്ചരിക്കുമ്പോൾ കാണി എത്തപ്പെടുക ആരും പരീക്ഷിച്ചിട്ടില്ലാത്ത ബൗദ്ധിക കാമനങ്ങളിലേക്കും ദൃശ്യഭാഷ എന്ന പ്രദർശനത്തിന്റെ വസ്തുരതികളിലേക്കുമാണ്.

മനുഷ്യശരീരങ്ങൾ ഫലത്തിൽ ജാതിശരീരങ്ങളോ രാഷ്ട്രീയശരീരങ്ങളോ ആയി മാറിയ കാലത്തിൽ അതിലെല്ലാം ബൗദ്ധിക കാമനകൾ വട്ടമിടുന്നത് ചില ദൃശ്യ സങ്കേതങ്ങളെ കേന്ദ്രീകരിച്ചാണ്. അതിനിടയിൽ നിന്ന് ചലനസ്വാതന്ത്ര്യ പരിധികളെ ലംഘിക്കുന്ന ചിലരെ നിറങ്ങളോടൊപ്പം നാം കണ്ടുമുട്ടിയേക്കാം. വസ്തുക്കളുടെയും മനുഷ്യരുടെയും ഉപരിതലത്തിന്റെ പദാർത്ഥ ഗുണം ആരോപിക്കപ്പെടുന്ന സങ്കേതബദ്ധമായ ഒരു ദൃശ്യഭാഷയെ ഫോട്ടോഗ്രാഫിക് കോംപോസിഷനാണെന്ന് തോന്നിപ്പിക്കും വിധം ആവിഷ്കരിക്കുന്ന ചിത്രകാരനാണ് റിയാസ് കോമു. ഒരർത്ഥങ്ങളെയും നാടകീയമായി ഒളിപ്പിക്കാത്തതും ബോണ്ടേജ് ഫാന്റസിക്ക് ഏൽപ്പിച്ചു കൊടുക്കാത്തതുമായ ചില രചനകൾ റിയാസ് നിർവ്വഹിച്ചിട്ടുണ്ട്. പലതരം തോന്നലുകളെ ഒരുമിച്ചു നിർത്തി അർത്ഥത്തിന്റെ മറയ്ക്കലുകളെ സ്വതന്ത്രമാക്കുന്ന ഒരു രീതിയാണ് റിയാസ് അവലംബിക്കുന്നത്.

എല്ലാത്തരം ആർട്ടിഫിഷ്യാലിറ്റിയെയും കലാത്മക മൂല്യത്തിലേക്ക് സന്നിവേശിപ്പിക്കാൻ ഈ കലാകാരൻ നടത്തുന്ന ശ്രമത്തെ രാഷ്ട്രീയമായി വായിക്കേണ്ടതുണ്ട്. ഇവിടെ ഓരോ നിറവും അർത്ഥങ്ങളുടെ വിപുലനവും മാന്യതയുടെ അർത്ഥഭാരമുള്ള മറവുകളുമാണ്. ഒരു ചിത്രത്തിനു ചുറ്റും മറ്റൊരു ചരിത്രകാഴ്ചയെ തൂവി നിർത്താൻ റിയാസ് നടത്തുന്ന ബൗദ്ധിക ഇടപെടലുകളെ നിറങ്ങളുടെയും ദർശനങ്ങളുടെയും കാമനയായി കണ്ടു വിലയിരുത്തേണ്ടതുണ്ട്. ചിത്രഭാഷയുടെ ദിശ മാറ്റിയും ധൈഷണികത തെളിയിച്ചു നിർത്തിയും കലയുടെ സാധ്യതകളെ എപ്പോഴും ഹാപ്പനിംഗ്സ് ആക്കി നിലനിർത്താനാണ് റിയാസ് ശ്രദ്ധവെയ്ക്കുന്നത്. ഒറ്റപ്പെട്ടവന്റെ മൗലിക ചിന്തയായി കല നിലനിൽക്കുമ്പോഴും അതിനുള്ളിൽ സാമൂഹ്യാനുഭവങ്ങളെ ഇടപഴകിക്കാൻ നിറങ്ങളെ തളികകളായിട്ടാണ് റിയാസ് വിനിയോഗിക്കുന്നത്. റിയാസിന്റെ ചിത്രങ്ങളിലെ നിറങ്ങളെ അഴിച്ചു പണിതു നോക്കിയാൽ ജെൻഡർ റോൾ വിടവുകൾക്കിടയിൽ നിന്നും പുറത്തുവരുന്ന ഒരു സാമൂഹികകാലത്തെ നമുക്ക് പെട്ടെന്ന് വായിച്ചെടുക്കാം. ഒരു പ്രത്യേക തരം പുരുഷഭാവുകത്വം കൊണ്ട് പലതരം രൂപപരതകളെ ധ്വനിബന്ധത്തിന് വിട്ടുകൊടുക്കാൻ റിയാസ് ഉപയോഗിക്കുന്ന ടെക്നിക്കുകൾ ഇതുവരെ ആരും പരീക്ഷിക്കാത്തവ തന്നെയാണ്. കേരളത്തിൽ നിന്നും കുടിയേറിപ്പോയ റിയാസ് കോമു എന്ന ചിത്രകാരന്റെ കലയിലൂടെയും ജീവിതത്തിലൂടെയും സഞ്ചരിക്കുമ്പോൾ കാണി എത്തപ്പെടുക ആരും പരീക്ഷിച്ചിട്ടില്ലാത്ത ബൗദ്ധിക കാമനങ്ങളിലേക്കും ദൃശ്യഭാഷ എന്ന പ്രദർശനത്തിന്റെ വസ്തുരതികളിലേക്കുമാണ്.

ഈ കലാകാരന്റെ ശില്പങ്ങളും ഇൻസ്റ്റലേഷനുകളും മുഖങ്ങളിൽ നിന്നും കോരിയെടുക്കുന്നത് ദൈന്യതയുടെ വിശദാംശങ്ങൾ തന്നെയാണ്. നമ്മുടെ സമ്പന്നമായ ഭാവനാസാമ്രാജ്യത്തിൽ നിന്ന് ഭിന്നാഭിരുചികളെ ആഗോള കാഴ്ചാകമ്പോളത്തിലേക്കെത്തിക്കാനായി റിയാസ് നടത്തിയ കുടിയേറ്റത്തെ ധൈഷണികവ്യാപ്തിയായി കണ്ട് വിലയിരുത്തേണ്ടതുണ്ട്.

ഇരട്ട മുഖങ്ങളുടെ
രാഷ്ട്രീയം

പലതായി പിളർന്ന ചരിത്രത്തെ നിയോ / ലിബറൽ കലാവ്യവഹാരത്തിൽ നിന്നുകൊണ്ട് മാപ്പിംഗ് ചെയ്യുന്ന ഒരു രീതി റിയാസ് അവലംബിക്കുന്നുണ്ട്. തീക്ഷ്ണവർണ്ണ രാജികളിലും ചാരവർണ്ണത്തിലും റിയാസ് ചിതറിയ ദേശബോധത്തെ തന്നെയാണ് പിളർന്നുകാട്ടുന്നത്. ‘ Designated March by Petro Angel ‘ അടക്കമുള്ള രചനകളിലും മറ്റ് പോർട്രെയ്റ്റുകളിലും നിറഞ്ഞുതുളുമ്പുന്ന ഇരട്ട മനുഷ്യരൂപങ്ങൾ ഐഡന്റിറ്റി ക്രൈസിസിന്റെ ( identity crisis ) തെളിവുവെച്ച രേഖകൾ തന്നെയാണ്. അന്യവൽക്കരിക്കപ്പെട്ട പൗരാനുഭാവത്തെ ( the outsidership ) യാണ് റിയാസ് അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. വ്യവസ്ഥയുടെ ഇരട്ടമുഖങ്ങൾ തങ്ങളിൽ ഏൽപ്പിക്കുന്ന ഒരു കിതപ്പിനെയാണ് റിയാസ് ചില പോർട്രെയ്റ്റുകളിൽ വിരിച്ചുനിർത്തുന്നത്. ശുദ്ധയുക്തിയിൽ ഒരു പുതുസംജ്ഞ കണ്ടെത്തുന്ന ‘ഗാന്ധി ‘ സീരീസുകൾ ബോധം എന്ന യന്ത്രത്തിനാൽ മാത്രം നന്നാക്കിയ ഡിസൈനായിരുന്നില്ല. അത് സാമ്പ്രദായിക ജ്യാമിതീയതകൾക്ക് പുറത്തേയ്ക്കുള്ള കുതിപ്പായിരുന്നു.

ഒരേ മുഖപ്രതലത്തിൽ ഗാന്ധിയേയും അംബേദ്കറിനെയും വരച്ചുചേർക്കുകയും, രണ്ട് കണ്ണടകൾ കൊണ്ട് നാല് കണ്ണുകളെയും വേറേ വേറേ ദൃഷ്ടികോണുകളിലേക്ക് ഉറപ്പിച്ചു വെയ്ക്കുകയും, രാജ്യത്തിന്റെ എല്ലാ അതിരുകളിലേക്കും നോട്ടം അയയ്ക്കുകയും ചെയ്യുന്ന ഒരു ചിത്രം റിയാസ് കോമുവിന്റേതായി വന്നിട്ടുണ്ട്. രണ്ടു ദേശീയശരീരങ്ങൾ എങ്ങനെയാണ് രാഷ്ട്രനിർമ്മിതിയുടെ കാര്യത്തിൽ തങ്ങളുടെ നോട്ടങ്ങളെ കൂർപ്പിച്ചെടുത്തതെന്ന് സ്ഥാപിക്കുന്ന ഈ ഇരട്ടമുഖനിർമ്മിതി ഒരേ ലക്ഷ്യത്തിലേക്ക് ഒരേ മാർഗ്ഗത്തിലൂടെ ചരിക്കേണ്ടുന്നതിന്റെ അർത്ഥഗർഭമായ ദർശനത്തെയാണ് അവതരിപ്പിക്കുന്നത്. ഗാന്ധിയുടെ മുഖം ഉപയോഗിച്ചു തന്നെ സത്യം, സർവോദയ, അഹിംസ, ആന്റി യോദ്ധാ, സ്വരാജ് തുടങ്ങിയ ഇന്ത്യൻ ദർശനസംഹിതകളെയും റിയാസ് ആവിഷ്കരിച്ചിട്ടുണ്ട്. ഈ കലാകാരന്റെ ശില്പങ്ങളും ഇൻസ്റ്റലേഷനുകളും മുഖങ്ങളിൽ നിന്നും കോരിയെടുക്കുന്നത് ദൈന്യതയുടെ വിശദാംശങ്ങൾ തന്നെയാണ്. നമ്മുടെ സമ്പന്നമായ ഭാവനാസാമ്രാജ്യത്തിൽ നിന്ന് ഭിന്നാഭിരുചികളെ ആഗോള കാഴ്ചാകമ്പോളത്തിലേക്കെത്തിക്കാനായി റിയാസ് നടത്തിയ കുടിയേറ്റത്തെ ധൈഷണികവ്യാപ്തിയായി കണ്ട് വിലയിരുത്തേണ്ടതുണ്ട്.

ഒരു സാംസ്കാരികാവശ്യം എന്ന നിലയ്ക്കാണ് റിയാസ് കോമു ദൃശ്യഭാഷയുടെ സാധ്യതകളായ ശില്പവിദ്യയെയും ഇൻസ്റ്റലേഷനെയും പെയിന്റിംഗിനെയും ഒരുപോലെ വിനിയോഗിച്ചത്. കലയിൽ നിക്ഷേപ സാധ്യതയുടെ തോത് എത്ര മടങ്ങുയരുന്നു എന്ന അന്വേഷണം വിപണി ഉറ്റുനോക്കിക്കൊണ്ടിരിക്കുമ്പോഴും ദൃശ്യഭാഷയെ കുറിച്ചുള്ള അതിവിപുലമായ സങ്കേതങ്ങൾ തീർക്കാനാണ് ഈ കലാകാരൻ ശ്രദ്ധ വെച്ചത്.

അനുബന്ധം
ഒരു സാംസ്കാരികാവശ്യം എന്ന നിലയ്ക്കാണ് റിയാസ് കോമു ദൃശ്യഭാഷയുടെ സാധ്യതകളായ ശില്പവിദ്യയെയും ഇൻസ്റ്റലേഷനെയും പെയിന്റിംഗിനെയും ഒരുപോലെ വിനിയോഗിച്ചത്. കലയിൽ നിക്ഷേപ സാധ്യതയുടെ തോത് എത്ര മടങ്ങുയരുന്നു എന്ന അന്വേഷണം വിപണി ഉറ്റുനോക്കിക്കൊണ്ടിരിക്കുമ്പോഴും ദൃശ്യഭാഷയെ കുറിച്ചുള്ള അതിവിപുലമായ സങ്കേതങ്ങൾ തീർക്കാനാണ് ഈ കലാകാരൻ ശ്രദ്ധ വെച്ചത്. അതിൽ ദേശീയതയോടുള്ള കടുത്ത ആഭിമുഖ്യമുണ്ടായിരുന്നു. ഒരു മെട്രോപൊളിറ്റൻ കാഴ്ചയുടെ കാലത്തിൽ ജീവിച്ചിട്ടും കലാപദവിയെ സ്ഥാനപ്പെടുത്തുമ്പോൾ ദേശീയതയുടെ സൗന്ദര്യശാസ്ത്രത്തെ ആശ്ലേഷിക്കാനാണ് ” Young Stadium ” പോലൊരു ചിത്രം ഒരുക്കിയത്.

ദേശീയപതാകകളും കയ്യിലേന്തി നിൽക്കുന്ന യുവതയുടെ ചിത്രീകരണമാണ് ” യംഗ് സ്റ്റേഡിയം”. പുതിയ കലയിൽ നിന്ന് ബഹിഷ്കൃതമാക്കപ്പെടുന്ന ഇന്ത്യയെ തെരഞ്ഞിറങ്ങുന്ന ഒരു കലാകാരൻ ആ ചിത്രത്തിലുണ്ട്. കലാപ്രവർത്തനം അതിൽ തന്നെ മൗലികവും സാമൂഹ്യപ്രേരിതവുമാകേണ്ടുന്നതിന്റെ നോട്ടത്തെയാണ് ഈ ചിത്രം ചൂണ്ടിക്കാണിക്കുന്നത്. പുതിയ കലയിൽ നിന്നും ദേശീയ ശുഷ്ക വിചാരങ്ങളെ ഇറക്കിവിടാനും റദ്ദുചെയ്യപ്പെടുന്ന ദേശീയവിനിമയ സാധ്യതകളെ ഉയർത്തിനിർത്താനുമാണ് റിയാസ് ശ്രമിക്കുന്നത്. കലാരംഗത്തു നിന്നും വൈകി കിട്ടുന്ന വാർത്തകളിലൊരിടത്തും ഇത്തരം ദേശീയാഖ്യാനങ്ങൾ നാം കാണുന്നില്ല. ഈ ദേശീയ ബോധത്തിന്റെ വ്യാപനത്തിന്റെ ഭാഗമായിട്ടാണ് ജർമ്മനി, ജപ്പാൻ, ഫ്രാൻസ്, യുകെ എന്നിവിടങ്ങളിൽ റിയാസിന്റെ പ്രദർശനങ്ങൾക്കിടം ലഭിച്ചത്. കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപക ഡയറക്ടർമാരിലൊരാളായ റിയാസ് തന്നെയാണ് സ്റ്റുഡന്റ്സ് ബിനാലെയ്ക്കും മ്യൂസിക് ബിനാലെയ്ക്കും മുൻകൈയെടുത്തത്. ഒട്ടേറെ ദേശീയ – അന്തർദ്ദേശീയ ചിത്രപ്രദർശനങ്ങളുടെ ക്യൂറേറ്ററായും ചിത്രകലാവിദ്യാഭ്യാസത്തെ ജനകീയമാക്കുന്നതിലും, ഇന്ത്യൻ ചിത്രകലാസാന്നിധ്യത്തെ ലോകമെമ്പാടും എത്തിക്കുന്നതിലും റിയാസ് വഹിച്ച പങ്ക് ചെറുതല്ല. ഇതൊക്കെയും റിയാസ് കോമു എന്ന കലാകാരന്റെ ഭൗതിക കാമനകളുടെയും പ്രദർശനത്തിലെ വസ്തു രതികളുടെയും ഉറങ്ങാത്ത സാക്ഷ്യങ്ങളല്ലാതെ മറ്റെന്താണ്?

Author

Scroll to top
Close
Browse Categories