ഏകാന്തതയിലെ മുഖങ്ങൾ

ദുഃഖങ്ങളെ അതിന്റെ പൂർണ്ണതയിൽ പകർത്താൻ യൂറോപ്യൻ മുഖത്തേക്കാളധികം ഉതകുക ഒരു ആഫ്രോ ഏഷ്യൻ മുഖമാണെന്ന് യൂസഫ് മനസ്സിലാക്കുകയായിരുന്നു. ഇവയ്ക്ക് പുറമേ ” My book of reference ”, ” War guernica reccurs “, ” Insolitude “, തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധേയങ്ങളാണ്. വിഭജിത ജീവിതത്തിനുള്ളിൽ സ്വാതന്ത്ര്യം എന്ന ആശയത്തെ സങ്കൽപ്പത്തിനപ്പുറത്തുള്ള യാഥാർത്ഥ്യത്തിലേക്കെത്തിക്കാൻ യൂസഫ് കലയിൽ പ്രവർത്തിപ്പിച്ച ടൂളുകളാണ് ഏകാന്തതയിലെ മുഖങ്ങൾ എന്നത്.

മനുഷ്യാവസ്ഥയുടെ അരികുകൾ സ്വത്വവിനിമയത്തിലേക്കു നടത്തുന്ന കടത്തുകൾ പലപ്പോഴും ഏകാന്തതയിലേക്കുള്ള പിൻവലിയലുകളായി തീരാറുണ്ട്. സമകാലിക ചിത്രകലയിലെ മ്യൂസിയം പ്രാക്ടീസുകളിൽ കാണിയെ അലോസരപ്പെടുത്തുന്ന ചില മുഖാഖ്യാനങ്ങൾ കാണും. കലയിലെ നീണ്ടുനിൽക്കുന്ന നൈപുണ്യങ്ങളെ കടത്തിക്കൊണ്ടുവരുന്നത് കനം മുറ്റിയ ഏകാന്തതകളാണ്. മുഖത്തിന്റെ ഉടയാടകളെയും ആഭരണങ്ങളെയും നല്ല പുതുക്കൻ ഭാവനകൾ കൊണ്ട് പൂരിപ്പിക്കുന്നതും ഏകാന്തത തന്നെയാണ്. ഏകാന്തതയെ കാണുന്ന മുഖഭാഷയാക്കി ഉയർത്തിയ കലാകാരനാണ് യൂസഫ് അറയ്ക്കൽ. ഏകാന്തത ആത്മാവിന്റെ ലീലയാണ്. അത് സമനിലയുള്ള ശീലമായിട്ടാണ് യൂസഫിന്റെ കലയിൽ ഇടം പിടിക്കുന്നത്. മനുഷ്യൻ എന്ന സത്തയെ പുനർവായിക്കാൻ ഏകാന്തതയുടെ കരുത്ത് ആവശ്യമാണെന്ന ഒരു ദർശനഖണ്ഡമാണ് ഇവിടെ ഇതൾ വിരിഞ്ഞെത്തുന്നത്.

മനുഷ്യന്റെ ആന്തരികവേദിയുടെ ഉപയോഗം നിർണ്ണയിക്കാൻ ചില ചിത്രഭാഷ്യങ്ങൾക്കാവുമെന്നതിന്റെ വലിയ ഉദാഹരണമാണ് യൂസഫിന്റെ കല. സമ്മർദ്ദത്തിലാക്കപ്പെടുന്ന ഏകാന്തത എന്ന സംവേദന മൂല്യത്തെ അവ്യക്തമായ മാനസികാവസ്ഥയായി നമുക്ക് കാണാൻ കഴിയില്ല. മനസ് എന്ന യന്ത്രത്തിന്റെ ചെറിയ മുളയാണോ ഏകാന്തത എന്ന ദെറീദയുടെ ചോദ്യത്തിനുള്ള മറുപടി കൂടിയായി യൂസഫിന്റെ ‘ മുഖങ്ങൾ ‘ എന്ന ചിത്ര സീരീസിനെ വിലയിരുത്താവുന്നതാണ്. ഭൂതകാലത്തിന്റെ കനത്ത ഇരുട്ടിൽ നിന്നും മനുഷ്യൻ എന്ന സ്വത്വത്തെ വീണ്ടെടുക്കാൻ യൂസഫ് വിനിയോഗിക്കുന്നത് ഏകാന്തത എന്ന ഭാഷയെയാണ്. ശരീരത്തിൽ നിന്നും മുക്കിക്കളയാവുന്ന ഒരു മഞ്ഞുമലയുടെ അറ്റമല്ല മനസ്. അനുഭവത്തിന്റെ ചരിത്രപരമായ തിരിമറികളെ ചിത്രകല ആസ്വാദകന്റെ കിടപ്പകങ്ങളിലേക്ക് ഒറ്റയ്ക്കാണ് എത്തിക്കുന്നത്. ആസ്വാദനം ഇവിടെ ഒറ്റയ്ക്കുനിൽപ്പാണ്. മര്യാദകളോടെ അകന്നു നിന്നു നോക്കുമ്പോഴും ഏകാന്തതയുടെ കാളിമ നിഗൂഢസൗന്ദര്യമായി തീരും. നിറങ്ങളുടെ വർണ്ണ മുത്തുകൾ ചുറ്റിപ്പിണഞ്ഞ ഒരു ആത്മാനുരാഗിയെ പോലെയാണ് യൂസഫ് മുഖങ്ങളെ അവതരിപ്പിക്കുന്നത്. ഇത് ചിത്രഭാഷയിലെ പുതിയ ആകർഷകത്വമാണ്. ശരീരം എന്ന സംരക്ഷണ പ്രദേശത്തിനുള്ളിൽ ഏകാന്തത എന്ന ജീവി കൂടിയുണ്ടെന്ന് സ്ഥാപിക്കാനാണ് യൂസഫ് മുഖങ്ങൾ എന്ന സീരീസ് ചിത്രങ്ങൾ ചെയ്തതു പോലും. ഉടൽ നേരിടുന്ന നിരോധനങ്ങളെ മനസും അതിന്റെ പ്രത്യക്ഷഭാഷയായ ഏകാന്തതയും ചേർന്നാണ് അഡ്രസ്സ് ചെയ്യുന്നതുംപെരുമാറ്റമര്യാദകളെ കലാ പോഷണത്തിനായി നിലനിർത്തുന്നതും. ഒരു സിവിൽ സമൂഹത്തെ മുഴുവൻ ചിത്രഭാഷയുടെ ഭാഗമാക്കാൻ കഴിയില്ലെന്നുവിശ്വസിച്ച കലാകാരനാണ് യൂസഫ് അറയ്ക്കൽ.

ശരീരമെന്ന നിലയ്ക്കുള്ള മനുഷ്യന്റെ പ്രദർശനവ്യവസ്ഥയെ അനുസരിച്ചാൽ കലയ്ക്ക് അതിന്റെ പ്രൗഢി നിലനിർത്തി പോകാം എന്ന വ്യവസ്ഥയിൽ നിന്ന് വ്യതിചലിക്കുകയും ഏകാന്തത എന്ന ഭാഷയെ സ്വയം അഭിമുഖീകരിക്കുകയും ചെയ്യുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ യൂസഫിന്റെ കലയിലുണ്ട്.

മനസ് എന്ന യന്ത്രത്തിന്റെ ചെറിയ മുളയാണോ ഏകാന്തത എന്ന ദെറീദയുടെ ചോദ്യത്തിനുള്ള മറുപടി കൂടിയായി യൂസഫിന്റെ ‘ മുഖങ്ങൾ ‘ എന്ന ചിത്ര സീരീസിനെ വിലയിരുത്താവുന്നതാണ്. ഭൂതകാലത്തിന്റെ കനത്ത ഇരുട്ടിൽ നിന്നും മനുഷ്യൻ എന്ന സ്വത്വത്തെ വീണ്ടെടുക്കാൻ യൂസഫ് വിനിയോഗിക്കുന്നത് ഏകാന്തത എന്ന ഭാഷയെയാണ്.

ഏകാന്തതയുടെ
ഗ്യാലറി പ്രാക്ടീസുകൾ

ശരീരമെന്ന നിലയ്ക്കുള്ള മനുഷ്യന്റെ പ്രദർശനവ്യവസ്ഥയെ അനുസരിച്ചാൽ കലയ്ക്ക് അതിന്റെ പ്രൗഢി നിലനിർത്തി പോകാം എന്ന വ്യവസ്ഥയിൽ നിന്ന് വ്യതിചലിക്കുകയും ഏകാന്തത എന്ന ഭാഷയെ സ്വയം അഭിമുഖീകരിക്കുകയും ചെയ്യുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ യൂസഫിന്റെ കലയിലുണ്ട്. മനസ്സിന്റെ കാഴ്ചപ്പെടുത്തലാണ് ഏകാന്തത എന്ന വസ്തുതയിലേക്കാണ് യൂസഫിന്റെ ചിത്രലോകം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. യൂസഫിന്റെ തീക്കണ്ണുകൾ പക്ഷെ ഏകാന്തതയെ ജനപ്രിയമാക്കുന്നതാണ് നാം കാണുന്നത്. കാണലിന്റെയും കാഴ്ചപ്പെടുത്തലിന്റെയും പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ തന്നെ ഏകാന്തതയെയും അതിനുള്ളിലെ ആത്മാംശത്തെയും ലക്ഷണമൊത്ത വ്യക്തിഗത ചിത്രപ്രവർത്തനമായി യൂസഫ് തന്റെ കലയിലേക്ക് പകർത്തിയെടുക്കുകയായിരുന്നു. ചായത്തിന്റെ പശിമയെയും രേഖകളുടെ വിന്യാസത്തെയും ഒരു പൊതുപൗര മണ്ഡലത്തിലേക്ക് വിക്ഷേപിക്കാൻ യൂസഫ് നടത്തുന്ന ശ്രമങ്ങളെ അയാളുടെ തന്നെ ചിത്രങ്ങളിൽ നിന്നും വായിച്ചെടുക്കേണ്ടതുണ്ട്. ‘പട്ടങ്ങൾ’ , ‘ചക്രങ്ങൾ’ തുടങ്ങിയ രണ്ടു പരമ്പരകൾ ഒഴിച്ചാൽ ബാക്കിയൊക്കെയും ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും കൂട്ടി വായനകളാണെന്നു കാണാം. ‘ Framed faces’, ടെറാക്കോട്ടയിലും പ്ലാസ്റ്റർ ഓഫ് പാരീസിലും ബ്രോൺസിലും ചെയ്ത ‘ Faces of hunger ‘ എന്ന സീരീസും ഏകാന്തതയും ദാരിദ്ര്യവും ഒറ്റപ്പെടലും അനുഭവിക്കുന്ന മനുഷ്യരുടെ പ്രതിനിധാനങ്ങളായി മാറുന്നുണ്ട്. ഇടതു കൈയിൽ മുഖമമർത്തി വലതുകൈകൊണ്ട് തലപൊത്തി വയറമർത്തി, കാലുയർത്തി കമിഴ്ന്ന് കിടക്കുന്ന ഒരു ചിത്രമാണ് ‘ Faces of hunger ‘ സീരീസിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമായി കലാനിരൂപകർ ചൂണ്ടിക്കാട്ടുന്നത്. തേർട് വേൾഡ് രാജ്യങ്ങളിലെ ദാരിദ്ര്യത്തിന്റെ കഠിനത വെളിപ്പെടുത്താൻ യൂസഫ് വരച്ച ‘ faces of hunger ‘ എന്ന ചിത്രം കിടക്കയിൽ ചുരുണ്ടുകിടക്കുന്ന അസ്ഥിരൂപമായ ഒരു മനുഷ്യന്റേതാണ്. ഇതിൽ കറുത്തിരുണ്ട മുഖം മാത്രമേ അനാവൃതമാക്കപ്പെടുന്നുള്ളൂ. ബഷീർ സീരീസിലെ ചിത്രങ്ങൾ പോലും ഏകാന്തതയുടെയും ദൈന്യതയുടെയും ആഖ്യാനങ്ങളാണ്.

ചരിത്രപുരുഷന്മാരെ കുറിച്ച് വേവലാതികൾ ഉള്ള ഒരാളെ നാം കണ്ടുമുട്ടുന്നത് യൂസഫിന്റെ ക്രിസ്തു ആഖ്യാനങ്ങളിലാണ്. കലാകമ്പോളത്തിന്റെ കാലം പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ലോക ചിത്രകാരന്മാർ ക്രിസ്തുവിനെ വരച്ചിട്ടുള്ളത്. അതുകൊണ്ടവയ്ക്ക് ശരീരത്തിന്റെ പൂർണ്ണതയുണ്ട്. ഏതു ഭാഷകളിലും ആലോചിക്കാവുന്ന ക്രിസ്തുവിനെയാണ് യൂസഫ് വരച്ചത്. യൂസഫിന്റെ ക്രിസ്തുവിനെ ബാഹ്യനേത്രങ്ങൾ കൊണ്ട് പിന്തുടരാനാവില്ല. അതിന് തനതായ ഒരു ഇഴയടുപ്പത്തിന്റെ ആവശ്യകതയുണ്ട്.

യൂസഫിന്റെ
ക്രിസ്തു

ചരിത്രപുരുഷന്മാരെ കുറിച്ച് വേവലാതികൾ ഉള്ള ഒരാളെ നാം കണ്ടുമുട്ടുന്നത് യൂസഫിന്റെ ക്രിസ്തു ആഖ്യാനങ്ങളിലാണ്. കലാകമ്പോളത്തിന്റെ കാലം പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ലോക ചിത്രകാരന്മാർ ക്രിസ്തുവിനെ വരച്ചിട്ടുള്ളത്. അതുകൊണ്ടവയ്ക്ക് ശരീരത്തിന്റെ പൂർണ്ണതയുണ്ട്. ഏതു ഭാഷകളിലും ആലോചിക്കാവുന്ന ക്രിസ്തുവിനെയാണ് യൂസഫ് വരച്ചത്. യൂസഫിന്റെ ക്രിസ്തുവിനെ ബാഹ്യനേത്രങ്ങൾ കൊണ്ട് പിന്തുടരാനാവില്ല. അതിന് തനതായ ഒരു ഇഴയടുപ്പത്തിന്റെ ആവശ്യകതയുണ്ട്. ആന്തരികനേത്രങ്ങൾക്ക് ഇണങ്ങുകയും മെരുങ്ങുകയും ചെയ്യുന്ന അത്തരം ചില രചനകളെകൂടി പരിചയപ്പെടുക പ്രധാനമാണ്. ഓയിലിലും ആക്രിലിക്കലും ചെയ്ത ” christ and child ” എന്ന ചിത്രത്തിലെ കുട്ടിക്ക് കുട്ടിയുടെ നിഴലു മാത്രമേ കാണാൻ കഴിയുന്നുള്ളൂ.

പാർശ്വങ്ങളിലുള്ള ക്രിസ്തുവിനെയോ ക്രിസ്തുവിന്റെ നിഴലായ കുരിശിനെയോ കാണാൻ കഴിയുന്നില്ല. ഇതിൽ യൂസഫ് എന്ന ചിത്രകാരന്റെ ദൈന്യതയുടെയും ബാല്യകൗമാരങ്ങളിൽ അനുഭവിച്ച ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും ആത്മാംശങ്ങളുണ്ട്. ഈ ആത്മാംശത്തിന്റെ തുടർച്ചയായി വേണം ‘ The resurrection ” എന്ന ആഖ്യാനത്തെ വായിക്കാൻ. കാരണം ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരാൾ ജനിച്ച നാടിനെ ഉപേക്ഷിക്കുകയും ബാംഗ്ലൂരിലേക്ക് പറിച്ചു നടുകയും അതിനിടയിൽ സംഭവിക്കുന്ന ജീവിതത്തിന്റെ കയറ്റിറക്കങ്ങളെയും കൃത്യമായി പോയിന്റു ചെയ്തിട്ടുള്ളത് ക്രിസ്തു ആഖ്യാനങ്ങളിലാണ്. ഈ ഉയിർപ്പിന്റെ ചിത്രീകരണം ജീവിതത്തിലേക്കുള്ള യൂസഫിന്റെ മടങ്ങിവരവായി വേണം കണക്കാക്കാൻ. ആഫ്രോ ഏഷ്യനായ ക്രിസ്തുവിനെയാണ് യൂസഫ് വരച്ചത്. ദുഃഖങ്ങളെ അതിന്റെ പൂർണ്ണതയിൽ പകർത്താൻ യൂറോപ്യൻ മുഖത്തേക്കാളധികം ഉതകുക ഒരു ആഫ്രോ ഏഷ്യൻ മുഖമാണെന്ന് യൂസഫ് മനസ്സിലാക്കുകയായിരുന്നു. ഇവയ്ക്ക് പുറമേ ” My book of reference ”, ” War guernica reccurs “, ” Insolitude “, തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധേയങ്ങളാണ്. വിഭജിത ജീവിതത്തിനുള്ളിൽ സ്വാതന്ത്ര്യം എന്ന ആശയത്തെ സങ്കൽപ്പത്തിനപ്പുറത്തുള്ള യാഥാർത്ഥ്യത്തിലേക്കെത്തിക്കാൻ യൂസഫ് കലയിൽ പ്രവർത്തിപ്പിച്ച ടൂളുകളാണ് ഏകാന്തതയിലെ മുഖങ്ങൾ എന്നത്.

Author

Scroll to top
Close
Browse Categories