നടരാജഗുരു: ശാസ്ത്രദൃഷ്ടിയുള്ള ബ്രഹ്മജ്ഞാനി

മലയാളിയായിരുന്നതുകൊണ്ട് നടരാജഗുരുവിന് നന്നായി മലയാളത്തില്‍ സംസാരിക്കാനും പ്രസംഗിക്കാനും കഴിയുമായിരുന്നു. എന്നാല്‍, എഴുതുന്നതെല്ലാം ഇംഗ്ലീഷിലും. മാത്രമല്ല, കേരളത്തില്‍ ചെലവിടുന്ന സമയം വളരെ കുറവും. ഗുരു എഴുതുന്നതൊന്നും മലയാളികളെ ഉദ്ദേശിച്ചായിരുന്നില്ലതാനും. മറിച്ച്, ലോകത്തെങ്ങുമുള്ളവരെ ഉദ്ദേശിച്ചായിരുന്നു. ഇക്കാരണങ്ങളാല്‍ കേരളത്തിലുള്ളവര്‍ അദ്ദേഹത്തെ ശ്രദ്ധിക്കാതെപോയി. കേരളത്തില്‍ ഉണ്ടായിരിക്കുമ്പോള്‍ത്തന്നെ, ഒരു ആരാധ്യപുരുഷനായിക്കണ്ട് തന്നെ കാണാന്‍ വരുന്നവരെ ഗുരു പ്രോത്സാഹിപ്പിച്ചിരുന്നില്ല. ‘ഗുരുവിനെ കാണാനല്ല, കേള്‍ക്കാനാണ് വരേണ്ടത്’ എന്ന് അവരോട് വെട്ടിത്തുറന്ന് പറയുകയും ചെയ്യുമായിരുന്നു.

കഠോപനിഷത്തിലെ ഗുരു യമനും ശിഷ്യന്‍ നചികേതസ്സുമാണ്. യമനില്‍നിന്ന് നചികേതസ്സ് ആവശ്യപ്പെടുന്ന അറിവാകട്ടെ, മരണത്തെ സംബന്ധിച്ചും. ഈ ചോദ്യത്തില്‍നിന്ന് പിൻമാറാനായി ഈ ലോകത്തില്‍ മനുഷ്യന് കൊതിക്കാവുന്ന എല്ലാ സുഖസൗകര്യങ്ങളും രാജപദവിയുമൊക്കെ യമന്‍ വെച്ചുനീട്ടി പ്രലോഭിപ്പിക്കുന്നു. എന്നാല്‍, ഈ പ്രലോഭനങ്ങള്‍ക്കൊന്നും വഴിപ്പെടാതെ നചികേതസ്സ് തന്റെ ചോദ്യത്തില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നു. അവസാനം യമന് വഴങ്ങേണ്ടിവന്നു. യമന്‍ ഉപദേശം തുടങ്ങുമ്പോള്‍ത്തന്നെ നചികേതസ്സ് ചോദിച്ച ചോദ്യത്തിന്റെ മാഹാത്മ്യം എടുത്തുപറയുകയും സകലവിധ പ്രലോഭനങ്ങളും വെച്ചുനീട്ടിയിട്ടും അതിലൊന്നും വഴിപ്പെടാത്ത നചികേതസ്സിന്റെ ജ്ഞാനതൃഷ്ണയെ പുകഴ്‌ത്തുകയും ചെയ്യുന്നു. എന്നിട്ട് പറയുന്നു, ‘നിന്നെപ്പോലെയുള്ള ശിഷ്യൻമാരെ പ്രതീക്ഷിച്ചാണ് എന്നെപ്പോലെയുള്ളവര്‍ കാത്തിരിക്കുന്നത്.’

ഏകദേശം ഇതുപോലെയുള്ളതായിരുന്നു നാരായണഗുരുവും ശിഷ്യനായ നടരാജനും തമ്മിലുള്ള ബന്ധം. ഏതു നല്ല യൂണിവേഴ്‌സിറ്റിയിലെയും വൈസ് ചാന്‍സലര്‍വരെ ആകാനുള്ള എല്ലാ യോഗ്യതകളും ഉണ്ടായിരുന്നിട്ടും അവയുടെ ബലത്തില്‍ ലോകദൃഷ്ടിയില്‍ ലഭിക്കാമായിരുന്ന മാന്യതകളെയൊക്കെ തുച്ഛമായി കണ്ടിട്ട്, അതിനെല്ലാമുപരി മൂല്യമുള്ളതാണ് നാരായണഗുരു ആധുനിക ശാസ്ത്രയുഗത്തില്‍, ആ ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിനു നിരക്കുന്ന തരത്തില്‍ അവതരിപ്പിച്ച സത്യദര്‍ശനത്തിന്റെ അന്തര്‍രഹസ്യം എന്ന് മനസ്സിലാക്കുകയും അത് സ്വയം ഉള്‍ക്കൊള്ളാനും അതില്‍ തത്പരരായി ലോകത്തെവിടെയുമുള്ളവര്‍ക്കും എത്തിച്ചുകൊടുക്കാനുമായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. അതിനുവേണ്ടി ത്യാഗിയായി ജീവിക്കാന്‍ തീരുമാനിച്ചപ്പോള്‍ നാരായണഗുരു ആദ്യം ചോദിച്ച ചോദ്യം, ‘കുടുംബബന്ധം വിടാന്‍ തയ്യാറാണോ?’ എന്നാണ്. ‘തയ്യാറാണ്’ എന്ന് ഉത്തരവും നല്‍കി. ഇങ്ങനെയൊക്കെ എടുത്ത തീരുമാനത്തിന്റെ പേരില്‍ അനുഭവിക്കേണ്ടിവന്ന ക്ലേശങ്ങള്‍ ചെറുതൊന്നുമല്ല. അതിന്റെ വിശദാംശങ്ങള്‍ തന്റെ ആത്മകഥയില്‍ ഗുരു രേഖപ്പെടുത്തിയിട്ടുണ്ട്. നാരായണഗുരുവിനോടൊപ്പം ശിവഗിരിമഠത്തില്‍ ചെലവിട്ട നാളുകളില്‍ കഴിയുന്നത്ര ഗുരുവിന്റെ അടുത്തിരുന്ന് ആ അമൃതവാണികള്‍ ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുന്നതില്‍ വിട്ടുവീഴ്ച വരുത്തിയിട്ടില്ല. ഉച്ചയ്ക്ക് ഊണുസമയത്ത് ഊട്ടുപുരയിലെ മണിയടി കേട്ട് എല്ലാവരും അങ്ങോട്ട് പോകുമ്പോഴും നടരാജന്‍ ഗുരുവിന്റെ അടുത്തുതന്നെയിരുന്ന് ഗുരു പറയുന്നത് കേള്‍ക്കുമായിരുന്നു.

നാരായണഗുരു ഭാരതത്തിലെ പരമ്പരാഗതമായ രീതിയില്‍ വിദ്യാഭ്യാസം ചെയ്തതിനുശേഷം ജൻമസിദ്ധമായ പ്രേരണകൊണ്ട് തപോനിഷ്ഠമായ ജീവിതം അനുഷ്ഠിച്ച്, ഉപനിഷദ്യുക്തിരഹസ്യം തന്റേതായ രീതിയില്‍ സാക്ഷാത്കരിച്ച ജ്ഞാനിയാണ്. നടരാജഗുരുവാകട്ടെ ജനിച്ചത് പൗരസ്ത്യനായിട്ടാണെങ്കിലും നേടിയത് പാശ്ചാത്യശൈലിയിലുള്ള വിദ്യാഭ്യാസമാണ്. എന്നുതന്നെയല്ല, പാശ്ചാത്യലോകത്തെ ഏറ്റവും പ്രസിദ്ധമായ സൊര്‍ബോണ്‍ സര്‍വ്വകലാശാലയില്‍ ഗവേഷണപഠനം നടത്തി ഡി.ലിറ്റ് ബിരുദം നേടുകയും പാശ്ചാത്യസംസ്‌കാരത്തിന്റെ സ്വഭാവം നന്നായി മനസ്സിലാക്കുകയും അതിന്റെ ഭാഗമായി ജീവിക്കാനിടവരികയും ചെയ്ത ആളാണ്. സ്വാഭാവികമായി നാരായണഗുരുവിന്റെ ചിന്തയും രചനകളും പൗരസ്ത്യശൈലിയിലുള്ളതാണ്. നടരാജഗുരുവിന്റേതാകട്ടെ, പാശ്ചാത്യശൈലിയിലുള്ളതും. ഈ സാഹചര്യത്തില്‍ നടരാജഗുരു തന്റെ ജീവിതവ്രതമായി ഏറ്റെടുത്തത് ഒരു ഋഷിയായ നാരായണഗുരുവിന്റെ അന്തര്‍ദര്‍ശനത്തെ പാശ്ചാത്യവും ആധുനിക ശാസ്ത്രത്തിന് നിരക്കുന്നതുമായ ഒരു ശൈലിയിലേക്ക് പകര്‍ത്തി എങ്ങനെ ലോകത്തിന് പരിചയപ്പെടുത്താം എന്നാണ്. ഈയൊരൊറ്റ ഉദ്ദേശ്യത്തോടുകൂടിയാണ് അമേരിക്കയിലും യൂറോപ്പിലും മറ്റുമുള്ള ഗ്രന്ഥശാലകള്‍ പ്രയോജനപ്പെടുത്തി തന്റെ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. ഇത് തനിക്ക് എം.എ., എല്‍.ടി., ഡി.ലിറ്റ്, എം.ആര്‍.എസ്.ടി. എന്നീ ബിരുദങ്ങള്‍ കിട്ടിയതിനു ശേഷമുള്ള ശ്രമമായിരുന്നു എന്നുകൂടി കാണണം.

നാരായണഗുരു ഭാരതത്തിലെ പരമ്പരാഗതമായ രീതിയില്‍ വിദ്യാഭ്യാസം ചെയ്തതിനുശേഷം ജൻമസിദ്ധമായ പ്രേരണകൊണ്ട് തപോനിഷ്ഠമായ ജീവിതം അനുഷ്ഠിച്ച്, ഉപനിഷദ്യുക്തിരഹസ്യം തന്റേതായ രീതിയില്‍ സാക്ഷാത്കരിച്ച ജ്ഞാനിയാണ്. നടരാജഗുരുവാകട്ടെ ജനിച്ചത് പൗരസ്ത്യനായിട്ടാണെങ്കിലും നേടിയത് പാശ്ചാത്യശൈലിയിലുള്ള വിദ്യാഭ്യാസമാണ്. എന്നുതന്നെയല്ല, പാശ്ചാത്യലോകത്തെ ഏറ്റവും പ്രസിദ്ധമായ സൊര്‍ബോണ്‍ സര്‍വ്വകലാശാലയില്‍ ഗവേഷണപഠനം നടത്തി ഡി.ലിറ്റ് ബിരുദം നേടുകയും പാശ്ചാത്യസംസ്‌കാരത്തിന്റെ സ്വഭാവം നന്നായി മനസ്സിലാക്കുകയും അതിന്റെ ഭാഗമായി ജീവിക്കാനിടവരികയും ചെയ്ത ആളാണ്.

നാരായണഗുരുവിന്റെ ദര്‍ശനം മറ്റ് ദാര്‍ശനികസമ്പ്രദായങ്ങളില്‍ ഒന്നല്ലെന്നും സകല ദര്‍ശനസമ്പ്രദായങ്ങളെയും സകല ശാസ്ത്രങ്ങളെയും സകല വിദ്യകളെയും സ്വന്തം വിശാലതയുടെ വ്യാപ്തിക്കുള്ളില്‍ വരുന്നതായി കാണുന്ന സമഗ്രതയുള്ള സത്യദര്‍ശനമാണെന്നും നടരാജഗുരു കണ്ടറിഞ്ഞു. അങ്ങനെയൊരു സത്യദര്‍ശനമായി തന്റെ ഗുരുവിന്റെ ദര്‍ശനത്തെ സമഗ്രതയുള്ള ഒരു ശാസ്ത്രമായി അവതരിപ്പിക്കാന്‍ കഴിയണം എന്നുള്ളതായിരുന്നു നടരാജഗുരു ഏറ്റെടുത്ത ജീവിതദൗത്യം.

മലയാളിയായിരുന്നതുകൊണ്ട് നടരാജഗുരുവിന് നന്നായി മലയാളത്തില്‍ സംസാരിക്കാനും പ്രസംഗിക്കാനും കഴിയുമായിരുന്നു. എന്നാല്‍, എഴുതുന്നതെല്ലാം ഇംഗ്ലീഷിലും. മാത്രമല്ല, കേരളത്തില്‍ ചെലവിടുന്ന സമയം വളരെ കുറവും. ഗുരു എഴുതുന്നതൊന്നും മലയാളികളെ ഉദ്ദേശിച്ചായിരുന്നില്ലതാനും. മറിച്ച്, ലോകത്തെങ്ങുമുള്ളവരെ ഉദ്ദേശിച്ചായിരുന്നു. ഇക്കാരണങ്ങളാല്‍ കേരളത്തിലുള്ളവര്‍ അദ്ദേഹത്തെ ശ്രദ്ധിക്കാതെപോയി. കേരളത്തില്‍ ഉണ്ടായിരിക്കുമ്പോള്‍ത്തന്നെ, ഒരു ആരാധ്യപുരുഷനായിക്കണ്ട് തന്നെ കാണാന്‍ വരുന്നവരെ ഗുരു പ്രോത്സാഹിപ്പിച്ചിരുന്നില്ല. ‘ഗുരുവിനെ കാണാനല്ല, കേള്‍ക്കാനാണ് വരേണ്ടത്’ എന്ന് അവരോട് വെട്ടിത്തുറന്ന് പറയുകയും ചെയ്യുമായിരുന്നു.

നടരാജഗുരുവിന്റെ രചനകള്‍ പൊതുവില്‍ പൊതുജനങ്ങളെ ഉദ്ദേശിച്ച് എഴുതിയിട്ടുള്ളവയല്ല. ഇതിനൊരു അപവാദം എന്നു പറയാവുന്നത് The Word of the Guru ഉം ഭഗവദ്ഗീതാ വ്യാഖ്യാനവുമാണ്. മറ്റ് രചനകളെല്ലാം ശിഷ്യൻമാരെ കണക്കിലെടുത്തുകൊണ്ടുള്ളവയാണ്. അതുകൊണ്ട് ഗുരുവിന്റെ മിക്ക കൃതികളും ഗുരുവിന്റെ ചിന്താശൈലിയുമായി പരിചയമില്ലാത്തവര്‍ക്ക് വായിച്ചു മനസ്സിലാക്കാന്‍ അല്‍പ്പം പ്രയാസപ്പെടേണ്ടിവരും.

നടരാജഗുരുവിന്റെ രചനകള്‍ പൊതുവില്‍ പൊതുജനങ്ങളെ ഉദ്ദേശിച്ച് എഴുതിയിട്ടുള്ളവയല്ല. ഇതിനൊരു അപവാദം എന്നു പറയാവുന്നത് The Word of the Guru ഉം ഭഗവദ്ഗീതാ വ്യാഖ്യാനവുമാണ്. മറ്റ് രചനകളെല്ലാം ശിഷ്യൻമാരെ കണക്കിലെടുത്തുകൊണ്ടുള്ളവയാണ്. അതുകൊണ്ട് ഗുരുവിന്റെ മിക്ക കൃതികളും ഗുരുവിന്റെ ചിന്താശൈലിയുമായി പരിചയമില്ലാത്തവര്‍ക്ക് വായിച്ചു മനസ്സിലാക്കാന്‍ അല്‍പ്പം പ്രയാസപ്പെടേണ്ടിവരും.

ഋഷിമാരുടെ സത്യദര്‍ശനസാരം ആധുനിക ചിന്താശൈലിക്ക് വഴങ്ങുന്നതാക്കിത്തീര്‍ക്കുന്നതിനുവേണ്ടി നടരാജഗുരു ഒരു പ്രത്യേക പ്രതിപാദനശൈലിക്കുതന്നെ രൂപംനല്‍കി. അതിന്റെ വിശദാംശങ്ങള്‍ ഈ സമാഹാരത്തിന്റെ ഭാഗമായി വരുന്ന ‘വിവര്‍ത്തനാനുഭവങ്ങള്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സൗന്ദര്യലഹരീവ്യാഖ്യാനത്തിന്റെ ‘മൊഴിമാറ്റക്കാരന്റെ മുന്നുര’യില്‍ കാണാം. പാശ്ചാത്യചിന്തയും പൗരസ്ത്യചിന്തയും സമാനമായ അധികരണം കണ്ടെത്തുന്ന ഒരു തലമുണ്ട്. മനുഷ്യനിലെ ബോധത്തില്‍ സംഭവിക്കുന്ന ചിന്താപരമായ രണ്ടു പ്രവണതകള്‍ മാത്രമാണ് ഇപ്പറഞ്ഞ രണ്ടും. ഈ ബോധത്തെ നാരായണഗുരു ‘അറിവ്’ എന്ന ലളിതമായ മലയാളപദംകൊണ്ട് സൂചിപ്പിക്കുന്നു. അറിവിന്റെ വ്യാപ്തിയില്‍ പെടാത്തതായ പൗരസ്ത്യചിന്തയില്ല, പാശ്ചാത്യചിന്തയുമില്ല. ഈ അറിവിനെ വേദാന്തശാസ്ത്രത്തില്‍ വിളിച്ചുപോരുന്നത് ‘ചിദ്‌വസ്തു’ എന്നാണ്. അതിനെ സംബന്ധിക്കുന്ന ശാസ്ത്രമാണ് ബ്രഹ്മവിദ്യ. ബ്രഹ്മവിദ്യയെ മുണ്ഡകോപനിഷത്തില്‍ വിശേഷിപ്പിച്ചിട്ടുള്ളത് ‘സര്‍വ്വവിദ്യാപ്രതിഷ്ഠ’ എന്നാണ്. അതായത്, സകല ശാസ്ത്രങ്ങള്‍ക്കും ആധാരമായിരിക്കുന്ന ശാസ്ത്രം. അങ്ങനെയൊരു കാഴ്ചപ്പാടോടുകൂടി ബ്രഹ്മവിദ്യയെ പുനരീക്ഷണം ചെയ്ത് അവതരിപ്പിക്കുകയാണ് നടരാജഗുരു ചെയ്തത്.

ഓരോ വ്യക്തിയും നേരിടുന്ന പ്രശ്‌നങ്ങളായാലും മനുഷ്യരാശി മുഴുവന്‍ നേരിടുന്ന പ്രശ്‌നങ്ങളായാലും അതിനെല്ലാം ശാശ്വതമായ പരിഹാരമാണ് കണ്ടെത്തേണ്ടത്. വേദനകൊണ്ട് പുളയുന്ന രോഗികള്‍ക്കു വേണ്ടത് രോഗനിദാനം കണ്ടെത്തി രോഗകാരണത്തെ വേരോടെ ഒഴിവാക്കി രോഗവിമുക്തിയുണ്ടാക്കിക്കൊടുക്കുന്ന ചികിത്സയാണ്. അതിന്റെ സ്ഥാനത്ത്, വേദനസംഹാരി കൊടുത്തും സാന്ത്വനചികിത്സ നടത്തിയും തത്കാലാശ്വാസം കൊടുക്കുന്ന ഏര്‍പ്പാടുണ്ട്. അതുപോലെയേയുള്ളൂ ഇന്ന് മനുഷ്യരാശി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ലോകനേതാക്കൻമാർ കണ്ടെത്തുന്ന താത്കാലിക പരിഹാരങ്ങളും എത്തിച്ചേരുന്ന ഉടമ്പടികളും. അവയുടെ സ്ഥാനത്ത് പ്രശ്‌നങ്ങളെ മനുഷ്യരാശി മുഴുവന്‍ നേരിടുന്ന ഒന്നായിക്കണ്ട്, മനുഷ്യനുള്‍പ്പെടെയുള്ള ഈ പ്രപഞ്ചത്തിനു മുഴുവന്‍ ആധാരമായിരിക്കുന്ന സത്യദര്‍ശനത്തിന്റെ വെളിച്ചത്തില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന ഒരു പുതിയ ഏകലോകസമീക്ഷ മനുഷ്യര്‍ക്ക് ഉണ്ടാകണം. അക്കാര്യം ലോകശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഏഴിമല നാരായണഗുരുകുലത്തില്‍വെച്ച് വര്‍ഷംതോറും പതിനൊന്നു ദിവസം നീണ്ടുനിന്ന ‘ലോകസമാധാനം ഏകാത്മകതാബോധം വഴി’ എന്ന സമ്മേളനപരമ്പര (World Conference for Peace through unitive understanding) നടരാജഗുരു നടത്തിയത്.

Author

Scroll to top
Close
Browse Categories