മലയാളിയായ ഫ്രീഡ കാഹ്‌ലോ

സന്യാസത്തിന്റെ തഴമ്പില്‍ നിന്ന് ദുര്‍ബലദേഹമുളള ഒരു സന്യാസിനി മുഖ്യധാര പ്രസിദ്ധീകരണങ്ങള്‍ക്കടക്കം ഇലസ്‌ട്രേഷന്‍ നിര്‍വ്വഹിക്കുന്നുവെന്നത് ഒരു ചെറിയ കാര്യമല്ലല്ലോ. ഫ്രീഡ നേരിട്ട വെല്ലുവിളികള്‍ക്കു സദൃശമായ ചില വെല്ലുവിളികള്‍ ഒരു മഠത്തിനുള്ളിലെ സന്യാസിനിയും നേരിടുകയും അതിജീവിക്കുകയും ചെയ്യുന്നതിന്റെ ചില നേരിയ രേഖകള്‍ സാന്ദ്രയുടെ ചിത്രങ്ങളില്‍ പ്രകടമാണ്. സന്യാസിനിയായ ബുദ്ധിജീവിക്ക് ധൈഷണികതയുടെ പേരില്‍ ആരാധകപ്പടയെ ഉണ്ടാക്കുകയല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. മറിച്ച് ഒരു സന്യാസിനി ആത്മീയത എന്ന കളത്തിനു പുറത്തേക്കു പോയി രാഷ്ട്രീയ ഭാവന തീര്‍ക്കുന്നതെങ്ങനെയെന്ന് അന്വേഷിക്കുകയാണിവിടെ

ചരിത്രം എന്ന വൈജ്ഞാനികപരിസരവുമായി സ്ത്രീക്കുള്ള ബന്ധം തന്നെ രേഖീയമായ പുരോഗതിയുടേതല്ല. വിച്ഛേദങ്ങളുടെയും ഒറ്റപ്പെടലുകളുടെയും അദൃശ്യതയുടെയും പരുക്കന്‍ ചരിത്രവിചാരത്തിനുള്ളില്‍ ജീവിച്ച ഒരു ചിത്രകാരിയാണ് ഫ്രീഡ കാഹ് ലോ. ചിത്രകലയുടെ ആണ്‍ലോകത്തിന് പുറത്തേയ്ക്ക് കുതിച്ച ഫ്രീഡയുടെ ആരാധികയാണ് സന്യാസിനിയായ സാന്ദ്ര സോണിയ. ആക്ടീവ് ഫെമിനിസം എന്ന വലിയ ക്യാന്‍വാസിനു പുറത്തു നില്‍ക്കുന്നവരാണ് ഒരുപക്ഷെ ലോകത്തെവിടെയുമുള്ള സന്യാസിനിമാരായ കലാകാരികള്‍. പുരുഷമാതൃകകളില്‍ കുഴഞ്ഞുമറിയാത്ത ഒരു വുമണ്‍ ആര്‍ട്ടിസ്റ്റിന്റെ റോള്‍ മോഡലാരാണ് എന്ന് ചോദിച്ചാല്‍ പലരും പറയുന്ന പേരുകളില്‍ ചിലത് മേരി കാസറ്റെന്നും കാമിലി ക്ലാഡലെന്നും ജൂലിയ കാമറോണെന്നും കാതറിന്‍ ഡീനെന്നുമൊക്കെയായിരിക്കും. മെക്‌സിക്കന്‍ കലാചരിത്രത്തെ പിടിച്ചുലച്ച കമ്യൂണിസ്റ്റുകാരിയായ ഈ കലാകാരിയുടെ വഴികളാണ് തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത് എന്നാണ് സന്യാസിനിയായ സാന്ദ്ര സോണിയ പറയുന്നത്. ലജ്ജാരഹിതമായ ആത്മപീഡനത്തെയും അചഞ്ചലമായ ആത്മാര്‍ത്ഥതയെയും മായം കലരാത്ത മൗലികതയെയുമാണ് ഫ്രീഡ തന്റെ വഴിവെളിച്ചമായി കരുതിയത്. സ്വന്തം ആത്മാവിനെയും ശരീരത്തെയും കീറിമുറിച്ച് നിറങ്ങളില്‍ ചാലിച്ച് കാന്‍വാസില്‍ എഴുതിയ ഫ്രീഡയുടെ ദുരന്തപൂര്‍ണ്ണമായ കലാജീവിതം ഒരാളെ സ്വാധീനിക്കുന്നുവെന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം കലാചരിത്രത്തിലെ ആണധികാരത്തെ ശരിയായി എതിര്‍ക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്.

സന്യാസകലയുടെ വംശാവലിയിലെ ഒരു ചിത്രകാരിയെ പരിചയപ്പെടുത്തുമ്പോള്‍ എന്തുകൊണ്ട് ഫ്രീഡയെ കുറിച്ചെഴുതുന്നുവെന്ന ഒരു ചോദ്യം ഉയര്‍ന്നേക്കാം. സന്യാസത്തിന്റെ തഴമ്പില്‍ നിന്ന് ദുര്‍ബലദേഹമുളള ഒരു സന്യാസിനി മുഖ്യധാര പ്രസിദ്ധീകരണങ്ങള്‍ക്കടക്കം ഇലസ്‌ട്രേഷന്‍ നിര്‍വ്വഹിക്കുന്നുവെന്നത് ഒരു ചെറിയ കാര്യമല്ലല്ലോ. ഫ്രീഡ നേരിട്ട വെല്ലുവിളികള്‍ക്കു സദൃശമായ ചില വെല്ലുവിളികള്‍ ഒരു മഠത്തിനുള്ളിലെ സന്യാസിനിയും നേരിടുകയും അതിജീവിക്കുകയും ചെയ്യുന്നതിന്റെ ചില നേരിയ രേഖകള്‍ സാന്ദ്രയുടെ ചിത്രങ്ങളില്‍ പ്രകടമാണ്. സന്യാസിനിയായ ബുദ്ധിജീവിക്ക് ധൈഷണികതയുടെ പേരില്‍ ആരാധകപ്പടയെ ഉണ്ടാക്കുകയല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. മറിച്ച് ഒരു സന്യാസിനി ആത്മീയത എന്ന കളത്തിനു പുറത്തേക്കു പോയി രാഷ്ട്രീയ ഭാവന തീര്‍ക്കുന്നതെങ്ങനെയെന്ന് അന്വേഷിക്കുകയാണിവിടെ. ഉടല്‍ബോധവും വീട്ടനുഭവങ്ങളും മാത്രമായി ഒടുങ്ങുന്ന പെണ്‍ചിത്രകലയെ മഠത്തിനുള്ളിലിരുന്ന് ഒരാള്‍ മോചിപ്പിക്കുന്നതെങ്ങനെയെന്ന കണ്ടെത്തലാണിത്.

ജനപ്രിയ സാഹിത്യചിത്രീകരണങ്ങളുടെ രീതിയില്‍ സാന്ദ്ര സൂക്ഷ്മ വിശദാംശങ്ങളോടെ വരച്ചെടുക്കുന്ന സീക്വന്‍സുകള്‍ക്ക് ഭാവനയുടെ വംശാവലിയിലേതെന്നതിനേക്കാള്‍ യാഥാര്‍ത്ഥ്യത്തിന്റെ പാചകപ്പെടുത്തലാണ്.

അവള്‍
അവനു വേണ്ടി വരയ്ക്കുമ്പോള്‍
സംഭവിക്കുന്നത്.

ഒരു ചിത്രകാരി പുരുഷനെ വരയ്ക്കുമ്പോള്‍ ഏറ്റവും സ്വതന്ത്രമായ ഉറവകളിലേക്കു കടക്കാറുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയേറുന്നുണ്ട്. സിസ്റ്റര്‍ സാന്ദ്ര സോണിയ പുരുഷനെ വരയുമ്പോള്‍ അതില്‍ മൃദുത്വവും തിളക്കവും ചര്‍മ്മത്തിന്റേതായിട്ടല്ല അവതരിക്കുന്നത്. സാന്ദ്രയുടെ വരകളിലെ പുരുഷന്‍ പുരുഷ പ്രതാപത്തിന്റെ വാഹകനാണ്. ഈ ചിത്രകാരി വരയ്ക്കുന്ന വൃദ്ധകഥാപാത്രങ്ങള്‍ക്കുപോലും വാര്‍ദ്ധക്യത്തിന്റെ സാധ്യതാമുനമ്പ് നെഞ്ചാണ്. നെഞ്ചിന്‍കൂടിലാണ് പുരുഷത്വത്തിന്റെ ഭാരങ്ങള്‍ മുഴുവന്‍ അടുക്കിവെച്ചിരിക്കുന്നത് എന്ന ദീനമായ ഭാവം അതിലുണ്ട്. എല്ലാ ദീനങ്ങളുടെയും കാലത്തും അയാള്‍ അതിനെയെല്ലാം മറച്ചുപിടിക്കുന്ന ഒരു മൊബൈല്‍ ശരീരമായിരിക്കുമെന്നുതന്നെയല്ലേ അതിനര്‍ത്ഥം. ആണധികാരത്തിന്റെ മറകളെ തുറന്നു കാണിക്കുക എന്ന ദൗത്യനിര്‍വ്വഹണമാണ് ഇവിടെ നടക്കുന്നത്. ഒരു പുരുഷന്റെ പിന്‍ചുമലിലെന്നതിനേക്കാള്‍ നെഞ്ചൂക്കത്തിലാണ് അയാളുടെ ദു:ഖങ്ങളെയും മറ്റും അടക്കം ചെയ്തിരിക്കുന്നത്. നരച്ച കുറ്റിമീശയും താടിയും പൗരുഷത്തിന്റെ നെടുങ്കന്‍ കാഴ്ചകളാകുമ്പോള്‍ നെഞ്ചില്‍ കൂടിപ്പിടിച്ചിരിക്കുന്ന നരച്ച രോമങ്ങള്‍ ജീവിതത്തിന്റെ വിഴുപ്പുകള്‍ കയറ്റിവെച്ച് സഞ്ചരിക്കുന്നതിന്റെ വലിയ ഉദാഹരണമായി മാറുകയാണ്. മനുഷ്യനായിരിക്കുക എന്നെഴുതിയാല്‍ അത് ആണായിരിക്കുക എന്നുതന്നെ സങ്കല്പിക്കുന്ന ആണധികാരത്തിന്റെ കാലത്തിലെ വലിയ പ്രതിരോധമായി വേണം സാന്ദ്രയുടെ ആണാഖ്യാനങ്ങളെ വായിക്കാന്‍.

സന്യാസിനിയായ ബുദ്ധിജീവിക്ക് ധൈഷണികതയുടെ പേരില്‍ ആരാധകപ്പടയെ ഉണ്ടാക്കുകയല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. മറിച്ച് ഒരു സന്യാസിനി ആത്മീയത എന്ന കളത്തിനു പുറത്തേക്കു പോയി രാഷ്ട്രീയ ഭാവന തീര്‍ക്കുന്നതെങ്ങനെയെന്ന് അന്വേഷിക്കുകയാണിവിടെ. ഉടല്‍ബോധവും വീട്ടനുഭവങ്ങളും മാത്രമായി ഒടുങ്ങുന്ന പെണ്‍ചിത്രകലയെ മഠത്തിനുള്ളിലിരുന്ന് ഒരാള്‍ മോചിപ്പിക്കുന്നതെങ്ങനെയെന്ന കണ്ടെത്തലാണിത്.

ചിത്രകലയുടെ ചരിത്രത്തിലൂടെ സഞ്ചരിച്ച് ആണ്‍പ്രജകളെയും കടന്ന് സിസ്റ്റര്‍ സാന്ദ്ര എത്തുന്നത് നാട്ടുജീവിതങ്ങളിലേക്കും പരിസ്ഥിതിയിലേക്കുമാണ്. ജനപ്രിയ സാഹിത്യചിത്രീകരണങ്ങളുടെ രീതിയില്‍ സാന്ദ്ര സൂക്ഷ്മ വിശദാംശങ്ങളോടെ വരച്ചെടുക്കുന്ന സീക്വന്‍സുകള്‍ക്ക് ഭാവനയുടെ വംശാവലിയിലേതെന്നതിനേക്കാള്‍ യാഥാര്‍ത്ഥ്യത്തിന്റെ പാചകപ്പെടുത്തലാണ്. ഒരു വലിയ വാഴക്കുലയുടെ തണ്ടിന്റെ അഗ്രത്തില്‍ രക്തമൊലിക്കുന്ന ഒരു അരിവാള്‍ കാണാം. താഴേയ്ക്ക് കയറിട്ട് കുല ചതയാതെ ഇറക്കാന്‍ പരിശ്രമിക്കുന്ന ഒരു പുരുഷാരത്തെയും കാണാം. വിയര്‍പ്പിന്റെ രക്തരൂപമാണ് വാഴക്കുലയെന്നും , കര്‍ഷക എന്നതിനേക്കാള്‍ കര്‍ഷകന്‍ എന്ന പുരുഷ പ്രതീകത്തെയാണ് കാര്‍ഷികവൃത്തിയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതെന്നുമുള്ള ആഖ്യാനം വഴി അവള്‍ അവനു വേണ്ടി ഉണ്ടാക്കുന്ന ചിത്രപുസ്തകത്തിന്റെ അധ്യായമായി ഇതു മാറുന്നു.

ഒരു സ്ത്രീയുടെ എല്ലാ വികാരങ്ങളെയും പുറത്തേക്ക് കൂട് കൂട്ടാന്‍ വിട്ട ചിത്രകാരിയാണ് ഫ്രീഡ. ഈ വുമണ്‍ ആര്‍ട്ടിസ്റ്റിന്റെ ‘The Broken Column ‘ പോലെയുള്ള ചിത്രങ്ങള്‍ സാന്ദ്ര സോണിയയെ സ്വാധീനിച്ചിട്ടുണ്ട്.

അവള്‍
അവളെ വരയ്ക്കുന്ന വിധം

ഒരു സ്ത്രീയുടെ എല്ലാ വികാരങ്ങളെയും പുറത്തേക്ക് കൂട് കൂട്ടാന്‍ വിട്ട ചിത്രകാരിയാണ് ഫ്രീഡ. ഈ വുമണ്‍ ആര്‍ട്ടിസ്റ്റിന്റെ ‘The Broken Column ‘ പോലെയുള്ള ചിത്രങ്ങള്‍ സാന്ദ്ര സോണിയയെ സ്വാധീനിച്ചിട്ടുണ്ട്. പീഡകളേറ്റ ഒരു പെണ്‍ശരീരത്തിന്റെ ആഖ്യാനപ്പെടുത്തലായിരുന്നു ഫ്രീഡയുടെ The Broken Column എന്ന ചിത്രം. സാന്ദ്രയുടെ ഏറ്റവും ശ്രദ്ധേയമായ ഒരു ചിത്രമാണ് നീതിപീഠം എന്ന തുലാസ്. അതില്‍ ക്യാമറയുടെ പുറത്തിരിക്കുന്ന ഒരു കഴുകന്റെയും പത്രം കൈയില്‍ പിടിച്ചിരിക്കുന്ന പുരുഷന്റെയും ഒരു ഫോര്‍ക്കില്‍ കുത്തിനിര്‍ത്തിയിരിക്കുന്ന ജോക്കറുടെ ശിരസ്സും കാണാം. ഇവയ്‌കൊക്കെ നടുവിലാണ് വലതു കൈയില്‍ ഊരിപിടിച്ച വാളും ഇടതു കൈയില്‍ നീതിയുടെ തുല്യതുലാസും പിടിച്ച് കണ്ണുമൂടിക്കെട്ടിയ സ്ത്രീയുടെ രൂപം സാന്ദ്ര ആലേഖനം ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്ക് സാമൂഹികജീവിതം നിഷേധിക്കുന്നത് ഈ അനിവാര്യമായ എടുത്തുകെട്ടുകളാണ്. സ്ത്രീയെ ഉപഭോഗത്തിന്റെ ഉല്‍പന്നമാക്കി ഇസ്തിരിയിട്ട് വടിയാക്കുന്ന ഒരു കാലത്ത് നീതിയുടെ തുല്യതയ്ക്കുവേണ്ടി വാദിക്കുന്ന സ്ത്രീയാഖ്യാനങ്ങളാണ് സാന്ദ്ര നടത്തുന്നത്. നിസ്സഹായതയുടെ ശൂന്യസ്ഥലത്ത് സ്ത്രീയുടെ അവകാശങ്ങള്‍ക്കു വേണ്ടി കൊമ്പുകോര്‍ക്കുന്ന വരകള്‍ തന്നെയാണ് സാന്ദ്ര നിര്‍വ്വഹിക്കുന്നത്. അതുകൊണ്ടാണ് മാധ്യമം പോലൊരു ഇലസ്‌ട്രേറ്റഡ് വാരികയില്‍ വരയ്ക്കാന്‍ സന്യാസിനിയായ ഈ ചിത്രകാരിക്കു സാധിക്കുന്നത്. പല തവണ മാധ്യമം വീക്ക്‌ലിയുടെ മുഖചിത്രം വരച്ചിട്ടുള്ള ചിത്രകാരിയാണ് സിസ്റ്റര്‍ സാന്ദ്ര സോണിയ എസ്.എഫ്.എന്‍. ചിത്രകലയെന്നാല്‍ അതിവിപുലമായ ഒരു മെനയല്‍ സ്‌പേസാണെന്ന് മഠത്തിനുള്ളില്‍ താമസിക്കുന്ന ഒരാള്‍ പോലും സ്ഥാപിക്കുമ്പോള്‍ അതിനെ മുഖവിലയ്‌ക്കെടുത്തേ മതിയാകൂ. സാന്ദ്രയുടെ ഓരോ സ്ത്രീയാഖ്യാനവും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. ഫ്രീഡ കാഹ്ലോയുടെ വഴികളെ പിന്തുടരുന്ന ഈ ചിത്രകാരിക്ക് കല ജീവിതത്തെ പിളര്‍ത്തികാണിക്കലാണ്. അതിന്റെ പ്രയോജനമൂല്യമെന്നത് സ്ത്രീസ്വാതന്ത്ര്യം തന്നെയാണ്. എസ്.എഫ്. എന്‍. സന്യാസിനി സമൂഹത്തിലെ ഈ ചിത്രകാരിയെ മലയാളിയായ ഫ്രീഡ കാഹ് ലോ എന്നു വിളിക്കാനാണ് എനിക്കിഷ്ടം.

Author

Scroll to top
Close
Browse Categories