ജനസംഖ്യാ ബോംബ്

ജനസംഖ്യാ ബോംബ് ന്യൂക്ലിയര്‍ ബോംബിനെക്കാള്‍ വിനാശകരമാണ്. ശ്രീ. വെള്ളാപ്പള്ളി നടേശന്റെ വിവാദ വിഷയമായ എഡി​റ്റോറി​യൽ ( മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല: യോഗനാദം മെയ് 16-31) ഈ വിഷയത്തിലേക്ക് ഒന്ന് എത്തി നോക്കുക മാത്രമേ ചെയ്തിട്ടുള്ളു. ”തന്റേടത്തിന്റെ ആള്‍ രൂപമായ” വെള്ളാപ്പള്ളി നടേശന്‍ പോലും ഉള്ള കാര്യം അതുപോലെ പറയാന്‍ വൈമനസ്യം കാണിക്കുമ്പോള്‍, പിന്നെ എങ്ങനെയാണ് കഴിഞ്ഞ 50 കൊല്ലമായി നിലനില്‍ക്കുന്ന ഈ പ്രശ്‌നം ഭൂകമ്പം ഉണ്ടാകുന്നതിന് മുമ്പ് നാം തിരിച്ചറിയുക. ജനസംഖ്യാനിയന്ത്രണവും അതിന്റെ ഫലമായി ഉണ്ടായ ജനസംഖ്യാ വിസ്‌ഫോടനവും തിരിച്ചറിഞ്ഞ് നിയമനിര്‍മ്മാണം വഴി അതു പരിഹരിക്കുക മാത്രമാണ് നമുക്ക് യുക്തിബോധത്തോടെ സ്വീകരിക്കുവാന്‍ കഴിയുന്ന ഒരേ ഒരു പരിഹാരമാര്‍ഗ്ഗം

ഇപ്പോള്‍ എനിക്ക് 79 വയസ്സ്; ഈ പ്രായത്തിലും ലേഖനം എഴുതണോ എന്ന ചോദ്യം പ്രസക്തമാണ്. പക്ഷേ മാനവരാശിയെ വിഴുങ്ങാനായി ഒരുമ്പെടുന്ന ഗുരുതരമായ ഒരു പ്രശ്‌നം മനുഷ്യര്‍ കണ്ടില്ലെന്ന് നടിച്ച് വെറുതെ ആപത്തിലേക്ക് നീങ്ങുന്നത് കാണുമ്പോള്‍ അതിന്റെ ഗുരുതരാവസ്ഥ ചൂണ്ടിക്കാണിക്കുവാന്‍ ഞാനും ബാദ്ധ്യസ്ഥനാണ്.
മുന്നോ നാലോ മതവിഭാഗങ്ങള്‍ ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവനുമുണ്ട്. അതുപോലെ തന്നെ കഴിഞ്ഞ അമ്പതിലേറെ കൊല്ലങ്ങളായി ലോകം മുഴുവന്‍ കൃത്രിമമായ മാര്‍ഗത്തിലൂടെ ജനസംഖ്യാ നിയന്ത്രണം നടന്നുവരികയാണ്. ഇന്ത്യയില്‍ നാമതിനു നല്‍കിയിരിക്കുന്ന ഓമനപ്പേര് കുടുംബാസൂത്രണം അല്ലെങ്കില്‍ ഫാമിലി പ്ലാനിംഗ് എന്നാണ്.
ഇങ്ങനെ കൃത്രിമമായി ജനസംഖ്യ നിയന്ത്രിക്കുമ്പോള്‍ എല്ലാ മതവിഭാഗങ്ങളും തമ്മിലുള്ള ജനങ്ങളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവില്‍ പഴയ അനുപാതം തുടരണമെന്നില്ല. ഒരു വിഭാഗം എണ്ണത്തിലുള്ള വര്‍ദ്ധനവ് സംഘടിതമായി പ്രോത്സാഹിപ്പിക്കുകയും, മറ്റു വിഭാഗങ്ങള്‍ കര്‍ശനമായി നിയന്ത്രണങ്ങള്‍ പാലിച്ച് ജനസംഖ്യ കുറയ്ക്കുകയും ചെയ്താല്‍ അതിന്റെ ഫലം വളരെ വേഗം വ്യക്തമാകും. ധാരാളം പ്രസവിക്കുന്ന വിഭാഗം എണ്ണത്തില്‍ പെരുകിപെരുകി വരുമ്പോള്‍ മറ്റു വിഭാഗങ്ങള്‍ മെലിഞ്ഞു മെലിഞ്ഞു വരും. ഇത് ‘ഒരാള്‍ക്ക് ഒരു വോട്ട്” എന്ന സമ്പ്രദായത്തില്‍ ഭരണം നടത്തുന്ന ഒരു രാജ്യത്താകുമ്പോള്‍ എണ്ണത്തില്‍ കൂടുതലുള്ള വിഭാഗത്തിലേക്ക് രാഷ്ട്രീയ അധികാരം ഒഴുകിയെത്തും. ചിലപ്പോള്‍ അതൊരു മലവെള്ളപ്പാച്ചില്‍ പോലെ ശക്തി ആര്‍ജ്ജിച്ച് മറ്റു വിഭാഗങ്ങളെ തട്ടിമറിച്ചിട്ട് ഒഴുകിപ്പോകും. അപ്പോള്‍ രാജ്യങ്ങള്‍ വിഭജിക്കപ്പെടും. ഒരു രാജ്യം മറ്റൊരു രാജ്യത്തെ കീഴടക്കും. അഭയാര്‍ത്ഥി പ്രവാഹങ്ങളും, അഭയാര്‍ത്ഥി ആക്രമണങ്ങളും മുള്‍വേലികള്‍ കൊണ്ടതിനെയൊക്കെ തടയലും സര്‍വസാധാരണമാണ്.

ഒരു പാര്‍ട്ടി ഭരണം പിടിച്ചെടുക്കുകയും, മന്ത്രിസഭയില്‍ എല്ലാ വകുപ്പുകളും ആ വിഭാഗത്തിന്റെ കൈയ്യിലാകുകയും ചെയ്യും. അവരുടെ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കും; ഉച്ച വെയിലത്ത് തളര്‍ന്നു ചെല്ലുമ്പോള്‍ ഒരു തുള്ളി വെള്ളം കുടിക്കാന്‍ ഒരു കടപോലും തുറന്നിട്ടുണ്ടാവില്ല. സമ്പത്ത് ഒരു ഭാഗത്ത് കുന്നുകൂടും. വിദ്യാഭ്യാസവും വ്യവസായങ്ങളും എല്ലാം പതുക്കെ പതുക്കെ ആരും അറിയാതെ ഒരു വിഭാഗത്തിന്റെ കൈകളിലാകും. ആ വിഭാഗത്തെ സഹായിക്കാന്‍ ചിലപ്പോള്‍ ഒരു കൂട്ടം വിദേശരാജ്യങ്ങള്‍ ഊഹിക്കാന്‍ കഴിയാത്തത്ര പണവുമായി ഓടിയെത്തും.
ഒരോ വിഭാഗത്തിനും അതിന്റെ പാര്‍ട്ടികളിലും തീവ്രവാദികളും അതിതീവ്രവാദികളും കൊലയാളി സംഘങ്ങളും ഉണ്ടാകും. അതിനെ പേടിച്ച് മറ്റൊന്നു വളരും. ഇതിനാണ് ജനസംഖ്യബോംബ് എന്നു പറയുന്നത്.

ഈ ജനസംഖ്യ ബോംബ് ന്യൂക്ലിയര്‍ ബോംബിനെക്കാള്‍ വിനാശകരമാണ്. ശ്രീ. വെള്ളാപ്പള്ളി നടേശന്റെ വിവാദ വിഷയമായ എഡിറ്റോറിയൽ (മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല: യോഗനാദം മെയ് 16-31) ഈ വിഷയത്തിലേക്ക് ഒന്ന് എത്തി നോക്കുക മാത്രമേ ചെയ്തിട്ടുള്ളു. ”തന്റേടത്തിന്റെ ആള്‍ രൂപമായ” വെള്ളാപ്പള്ളി നടേശന്‍ പോലും ഉള്ള കാര്യം അതുപോലെ പറയാന്‍ വൈമനസ്യം കാണിക്കുമ്പോള്‍, പിന്നെ എങ്ങനെയാണ് കഴിഞ്ഞ 50 കൊല്ലമായി നിലനില്‍ക്കുന്ന ഈ പ്രശ്‌നം ഭൂകമ്പം ഉണ്ടാകുന്നതിന് മുമ്പ് നാം തിരിച്ചറിയുക. ജനസംഖ്യാനിയന്ത്രണവും അതിന്റെ ഫലമായി ഉണ്ടായ ജനസംഖ്യ വിസ്‌ഫോടനവും തിരിച്ചറിഞ്ഞ് നിയമനിര്‍മ്മാണം വഴി അതു പരിഹരിക്കുക മാത്രമാണ് നമുക്ക് യുക്തിബോധത്തോടെ സ്വീകരിക്കുവാന്‍ കഴിയുന്ന ഒരേ ഒരു പരിഹാരമാര്‍ഗ്ഗം. ഈ പ്രശ്‌നം വളരെ ഗൗരവത്തിലെടുത്ത് പരിഹരിക്കാന്‍ കഴിഞ്ഞിട്ടുള്ളത് ചൈനയ്ക്ക് മാത്രമാണ് . യൂറോപ്യന്‍ രാജ്യങ്ങളും ഇംഗ്ലണ്ടും അമേരിക്കയും കാനഡയും പോലും പരിഹാരം കാണാനാകാതെ തപ്പിത്തടയുകയാണ്.

വെള്ളാപ്പള്ളി നടേശന്‍ ഉന്നയിക്കുന്ന ആശങ്കകള്‍ അതീവ ഗുരുതരമായതാണ്. അതു സമചിത്തതയോടെ പൊതുജനങ്ങള്‍ ചര്‍ച്ച ചെയ്യണം, മതവിഭാഗങ്ങള്‍ തമ്മിലുള്ള ജനസംഖ്യാനുപാതം ഇപ്പോഴുള്ള അവസ്ഥയില്‍ തുടരാനെങ്കിലും കേരളവും നിയമനിര്‍മ്മാണത്തിലേക്ക് പോകേണ്ട കാലമായി. സര്‍ക്കാര്‍ സൗജന്യങ്ങള്‍ റേഷനിംഗ്, വിദ്യാഭ്യാസ അവകാശങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ മേല്‍വിവരിച്ച പ്രശ്‌നത്തെക്കൂടി കണക്കിലെടുത്താകണം നാം ഇനി മുന്നോട്ട് പോകേണ്ടത്.
ജനസംഖ്യ നിയന്ത്രിക്കാനാകാതെ വാശിയോടെ കൃത്രിമമായിപ്പോലും വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന വിഭാഗങ്ങളുമായി ഒരേ അനുപാതത്തില്‍ ഗവണ്‍മെന്റ് ആനുകൂല്യങ്ങള്‍ വീതിച്ചു കൊടുക്കുമ്പോള്‍ അതൊരു ‘സീ സോ’ കളിപോലെയാകും. സീസോ കളിയില്‍ ചലനം തന്നെ ഇല്ലാതാകും. ഒരാള്‍ തലയും കുത്തി താഴെ കിടക്കുകയും ചെയ്യും. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ തന്നെ ചിതറിപ്പോകുകയും ചെയ്യും.
94477 70056

Author

Scroll to top
Close
Browse Categories